കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം; പ്രഖ്യാപനവുമായി സംയുക്ത സമര സമിതി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് ബസ് ഉടമകള്‍. ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്നാണ് സംയുക്ത ബസ് ഉടമ സമര സമിതി അറിയിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ദ്ധനവ്, റോഡ് ടാക്‌സ് ഇളവ്, ടെലവിന് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ദ്ധനവ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണമുടക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെങ്കില്‍ ടാക്‌സില്‍ ഇളവ് ലഭിക്കണമെന്ന് സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഡീസലിന് സബ്‌സിഡി നല്‍കണമെന്നും ഉടമകള്‍ പറയുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെടുന്നില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

bus

അതേസമയം, ബസ് ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തിയിരുന്നു. ബസ് ചാര്‍ജ്ജ് വര്‍ദ്ധന അനിവാര്യമാണെന്നാണ് ചര്‍ച്ചയില്‍ പൊതുവായി ഉണ്ടായ ധാരണ. രാത്രി കാലത്ത് ബസുകളുടെ കുറവ് മൂലം പൊതുജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് രാത്രികാലത്തെ യാത്രാ നിരക്കില്‍ വ്യത്യാസം വരുത്തി ബസുകളുടെ കുറവ് പരിഹരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

പരാജയം പാഠം പഠിപ്പിച്ചു; സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഇ ശ്രീധരന്‍, ബിജെപിക്ക് തിരിച്ചടിപരാജയം പാഠം പഠിപ്പിച്ചു; സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഇ ശ്രീധരന്‍, ബിജെപിക്ക് തിരിച്ചടി

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ തുടരണം എന്നാണ് ചര്‍ച്ചയിലെ പൊതു അഭിപ്രായം. നിലവില്‍ കുടുംബ വരുമാനം നോക്കാതെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലയാണ് കണ്‍സെഷന്‍ നല്‍കുന്നത്. കുടുംബ വരുമാനത്തിന്റെ ആനുപാതികമായി നിലവിലുള്ള റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കി വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കിലും മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. കുടുംബ വരുമാനം അടിസ്ഥാനമാക്കി നാല് തരം റേഷന്‍ കാര്‍ഡുകളാണ് നിലവിലുള്ളത്.

ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിവിധ നിര്‍ദേശങ്ങളെക്കുറിച്ച് ബഹു. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയോട് ആവശ്യപ്പെട്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

English summary
Joint Strike Committee announced Indefinite bus strike from 21st of this month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X