ഗോവയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ജോസ് ഫിലിപ്പ് ഡിസൂസ
പനാജി: ഗോവയിലും കോണ്‍ഗ്രസ്-എന്‍സിപി സഖ്യം യാഥാര്‍ത്ഥ്യമാവുന്നു. തുടക്കത്തില്‍ സഖ്യ സാധ്യതകള്‍ ചര്‍ച്ച ചെയ്തിരുന്നെങ്കിലും ഇടക്കാലത്ത് ഇരുപാര്‍ട്ടികളും സ്വന്തം നിലയില്‍ മുഴുവന്‍ മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുമായി മുന്നോട്ട് പോയിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ അടക്കം നടന്ന ചില നീക്കങ്ങളുടെ ഭാഗമായി സഖ്യ ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുകയായിരുന്നു.
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് സംസ്ഥാന കോൺഗ്രസിന്റെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെയും ഉന്നത നേതാക്കൾ സംഭാഷണം ആരംഭിച്ചിട്ടുണ്ടെന്നും സീറ്റ് പങ്കിടൽ ധാരണ "100 ശതമാനം" ആയിരിക്കുമെന്നുമാണ് ഗോവ എൻ സി പി പ്രസിഡന്റ് ജോസ് ഫിലിപ്പ് ഡിസൂസ കഴിഞ്ഞ ദിവസം അറിയിച്ചത്.

ആകെ 40 മണ്ഡലങ്ങളുള്ള ഗോവയില്‍ പത്തില്‍ കുറയാത്ത സീറ്റുകളാണ് എന്‍ സി പി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിന് കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഏറ്റവും കുറഞ്ഞത് ഏഴ് സീറ്റ് എന്ന നിലയിലേക്ക് എന്‍സിപി എത്തിയതാണ് സഖ്യ ചര്‍ച്ചകള്‍ പുനഃരാംരഭിക്കാന്‍ കാരണം. എൻസിപി 'ഏഴ് മുതൽ എട്ട് വരെ' സ്ഥാനാർത്ഥികളുടെ പട്ടിക ഗോവ പി സി സി അധ്യക്ഷനായ ഗിരീഷ് ചോദങ്കറിന് അയച്ചിട്ടുണ്ടെന്നും നവംബർ 25-നകം സഖ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാധ്യമപ്രവർത്തകരോട് സംസാരിച്ച ഡിസൂസ പറഞ്ഞു.

"ഞങ്ങൾ കോൺഗ്രസ് നേതാക്കളുമായി നേരത്തേയും സംസാരിച്ചിരുന്നു, എന്നാൽ ഒടുവിൽ ഇന്നലെ രാത്രി ഞാൻ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷിനെ കണ്ടു. സഖ്യത്തെക്കുറിച്ച് ആരോഗ്യകരമായ ചർച്ച നടത്തി. പ്രാദേശിക തലത്തിൽ നിങ്ങൾ ചർച്ച ആരംഭിക്കണമെന്ന് ഞങ്ങളുടെ കേന്ദ്ര നേതാക്കളും നിര്‍ദേശിച്ചിരുന്നു,"- എന്‍ സി പി ഗോവ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

എന്‍ സി പി ഒരു ദേശീയ പാർട്ടിയാണ്, കോൺഗ്രസും ഒരു ദേശീയ പാർട്ടിയാണ്. മഹാരാഷ്ട്രയിൽ കോൺഗ്രസും എൻസിപിയും ശിവസേനയും സഖ്യമുണ്ട്. ഡൽഹിയിലും സഖ്യമുണ്ട്. ഞങ്ങളുടെ നേതാക്കൾ തമ്മില്‍ നേരത്തെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് വൈകിയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. സ്ഥാനാർത്ഥികള്‍ക്ക് സഖ്യത്തെക്കുറിച്ച് നേരത്തെ അറിയാമെങ്കിൽ അത് എളുപ്പമാണ്, അല്ലാത്തപക്ഷം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു മണ്ഡലത്തിൽ പ്രവർത്തിക്കുന്നതിന് നിരവധി ബുദ്ധിബുട്ടുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഖ്യ കരാർ ഒപ്പിടാനുള്ള സാധ്യതയെ കുറിച്ച് ചോദിച്ചപ്പോൾ " സഖ്യമുണ്ടാകുമെന്ന് എനിക്ക് 100 ശതമാനം വിശ്വാസം ഉണ്ട്. ഉണ്ടാകണം, സഖ്യം ഇല്ലെങ്കിൽ മതേതര വോട്ടുകൾ പിളരും. ഞങ്ങളുടെ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് നൽകിയിട്ടുണ്ട്. ഈ മാസം 25 ന് മുമ്പ് സഖ്യം അന്തിമമാക്കണം. 7 മുതൽ 8 പേരുകളുടെ പട്ടികയാണ് ഞങ്ങള്‍ നല്‍കിയത്. അതില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച വിജയിച്ച ചില സീറ്റുകളും ഉണ്ട്. അതുകൊണ്ട് തന്ന വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ഡിസൂസ കൂട്ടിച്ചേര്‍ത്തു.

എൻസിപിക്ക് നിലവിൽ നിയമസഭയിൽ ഒരു എംഎൽഎയാണുള്ളത്. 2017 ലെ ഗോവ തിരഞ്ഞെടുപ്പ് ഏറെ നിർണായകമായിരുന്നു. നാൽപത് അംഗ നിയമസഭയിൽ 17 പേരുമായി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ ചില പ്രാദേശിക പാർട്ടികളേയും സ്വതന്ത്രരേയും കൂട്ടുപിടിച്ച് ബിജെപി എളുപ്പത്തിൽ അധികാരത്തിലേറുകയായിരുന്നു. അതിന് ശേഷം സംസ്ഥാനത്ത് കോൺഗ്രസിന്റെ അവസ്ഥ അതീവ ദയനീയമാണ്. നിലവിൽ വെറും നാല് എംഎൽഎമാർ മാത്രമാണ് ഗോവ അസംബ്ലിയിൽ കോൺഗ്രസിന് സ്വന്തമായിട്ടുള്ളത്.
അയ്യോ ഈ കുഞ്ഞാണോ നമ്മുടെ കാവ്യ: കാവ്യാ മാധവന്റെ കുട്ടിക്കാലത്തെ അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications