• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കൊവിഡ് വന്നു പോയി ഒരു വർഷം കഴിഞ്ഞിട്ടും...' കൊവിഡ് അനുഭവം പങ്കിട്ട് മാധ്യമപ്രവർത്തകൻ

 • By Pramod Gangadharan

കൊവിഡ് അനുഭവം പങ്കുവെച്ച് കൊണ്ടുളള മാധ്യമപ്രവർത്തകൻ പ്രമോദ് ഗംഗാധരന്റെ കുറിപ്പ് വായിക്കാം:

'2020ൽ കോവിഡിന്റെ ആദ്യ തരംഗത്തിലാണ് ഞാൻ കോവിഡ് പോസിറ്റീവ് ആകുന്നത്, ഒക്ടോബറിൽ. കൂടെയുള്ള സുഹൃത്തുക്കൾ പലരും പോസിറ്റീവ് ആയതിനെത്തുടർന്ന് ക്വാറൈൻറനിലായിരുന്നു. അതുകൊണ്ട് മറ്റുള്ളവരുമായി പിന്നീട് സമ്പർകമുണ്ടായിട്ടുമില്ല. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽവെച്ച് നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിലാണ് പോസിറ്റീവ് ആയത്. ഹെൽത്ത് ഡിപ്പാർട്ട്മെൻറിൽ നിന്നും പോലിസിൽ നിന്നുമെല്ലാം വിവരം അന്വേഷിച്ച് വിളിച്ചിരുന്നു. പിറ്റേന്നു തന്നെ ആംബുലൻസ് എത്തി എൻഐ.ടിയിൽ തയാറാക്കിയ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റി. കൂടെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു.

പോസിറ്റിവ് ആകും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല, കാരണം രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമായി ഉണ്ടായിരുന്നില്ല. ഒന്നാം ദിവസം കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ കടന്നുപോയി. എന്നാൽ രണ്ടാം ദിവസം മുതൽ കനത്ത തലവേദന തുടങ്ങി. ചില സമയത്ത് വേദന കലശലായിരുന്നു. ശരീരത്തിന് നന്നായി ക്ഷീണവും തുടങ്ങി. എല്ലാ ദിവസവും നഴ്സ്മാർ വന്ന് ഓക്സിജൻ ലെവലും മറ്റ് അസുഖങ്ങളുമെല്ലാം ഉണ്ടോ എന്ന് പരിശോധിച്ചിരുന്നു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ മരുന്നുകൾ എത്തിക്കുകയും ചെയ്യും.

എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഡോക്ടറെ നേരിട്ട് കാണിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. സി.എഫ്.എൽ.ടി.സിയിൽ ഉണ്ടായിരുന്നു വാളൻറിയർമാരുടെ കാര്യം എടുത്ത് പറയേണ്ടതുണ്ട്. സ്വന്തം സമയം മറ്റുള്ളവർക്കുവേണ്ടി നീക്കിവെക്കുന്ന അവർ അവരുടെ ആരോഗ്യ കാര്യങ്ങളിൽ പോലും ആശങ്കപ്പെടാതെ തങ്ങളുടെ ജോലികൾ ചെയ്യുന്നത് കാണുമ്പാൾ അഭിമാനം തോന്നിയിരുന്നു അവരെയോർത്ത്.

അസുഖം കൂടുതലുള്ളവരെ ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള എമർജൻസി വാഹന സൗകര്യങ്ങളും സി.എഫ്.എൽ.ടി. സിയിൽ ഒരുക്കിയിരുന്നു. ആദ്യ തരംഗത്തിൽ പോസിറ്റീവ് ആയവരുടെ എണ്ണം അത്രകണ്ട് ഉയരാത്തതു കൊണ്ടുതന്നെ സി.എഫ്.എൽ.ടിസിയിൽ വേണ്ട താമസ സൗകര്യങ്ങളും ലഭ്യമായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്ക് വയറിന് അസ്വസ്ഥതകൾ വന്നുതുടങ്ങി. അത് നെഗറ്റീവ് ആയ ശേഷം ഒരുപാട് നാളുകൾ കഴിഞ്ഞാണ് ശരിയായത്. ചില സമയങ്ങളിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ളതായി തോന്നിയിരുന്നു.

43ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ ചിത്രങ്ങള്‍ കാണാം

സുഹൃത്തിെൻറയും അനുജത്തിയുടെയും നിർേദശ പ്രകാരം ബ്രീത്തിങ് എക്സർസൈസുകൾ പിന്തുടർന്ന് ഇത് പരിഹരിക്കുകയും ചെയ്തു. നെഗറ്റീവ് ആയശേഷവും ഈ വ്യായാമം ഏറെക്കാലം തുടരുകയും ചെയ്തു. ശരീരത്തിന് അനുഭവപ്പെട്ട ക്ഷീണമായിരുന്നു കോവിഡ് മൂലം വല്ലാതെ തളർത്തിയത്. നെഗറ്റീവ് ആയശേഷം ഏറെ നാൾ ഈ ക്ഷീണം മാറാതെ നിന്നു. ഒരുവർഷത്തിന് ശേഷവും ആ ക്ഷീണം മുഴുവനായി മാറി എന്ന് ആത്മവിശ്വാസത്തോടെ പറയാൻ എനിക്കാവില്ല. വ്യായാമങ്ങളിലൂടെ ജീവിത ശൈലിയിൽ കൃത്യമായ ചിട്ടകൾ പാലിച്ച് മുന്നോട്ടു പോവുകയാണ് ഇപ്പോൾ'.

cmsvideo
  Covid Vaccination Certificate should not be shared on social media | Oneindia Malayalam

  മധുരിമയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

  English summary
  Journalist Pramod Gangadharan shares his Covid experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X