Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ കുണ്ടാ ഒരു കോടിയുടെ പരിപ്പുമായി ഇങ്ങോട്ട് വരല്ലേ!!തോറ്റ് തുന്നംപാടി ജോയ്മാത്യു വന്നു!

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് വിലയിട്ട കുന്ദന്‍ ചന്ദ്രാവത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായിട്ടാണ് ജോയ് മാത്യു വന്നിരിക്കുന്നത്.

തിരുവനന്തപുരം: ഫേസ്ബുക്ക് ട്രോളന്മാരുടെയും ഓണ്‍ലൈന്‍ പത്രക്കാരുടെയും ശല്യം സഹിക്കാന്‍ കഴിയാതെ ഫേസ്ബുക്ക് പ്രതികരണങ്ങള്‍ തല്‍ക്കാലം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് പോയ നടനും സംവിധായകനുമായ ജോയ് മാത്യു ശക്തമായി തിരിച്ചു വന്നിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് വിലയിട്ട കുന്ദന്‍ ചന്ദ്രാവത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായിട്ടാണ് ജോയ് മാത്യു വന്നിരിക്കുന്നത്.

ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ തന്നെ താന്‍ തോററ് തൊപ്പിയിട്ട് വന്നിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലുള്ളവര്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുമെന്നും തെറ്റുകണ്ടാല്‍ ചൂണ്ടിക്കാട്ടുമെന്നും ജോയ് മാത്യു പറയുന്നു. അതൊക്കെ ഇവിടത്തെ ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അതൊക്കെ കണ്ട് ഒരു കോടി രൂപയും സഞ്ചിയിലിട്ട് കുണ്ടന്‍ ഇങ്ങോട്ട് വരണ്ടാന്നും അദ്ദേഹം പറയുന്നു.

 ശാപം കിട്ടും

ശാപം കിട്ടും

ഫേസ്ബുക്കില്‍ നിന്ന് തത്കാലം വിടപറഞ്ഞ് പോയി 24 മണിക്കൂറിനുളളില്‍ തന്നെ തോറ്റ് തൊപ്പിയിട്ട് താന്‍ വന്നിരിക്കുകയാണെന്ന് പറഞ്ഞു കൊണ്ടാണ് ജോയ് മാത്യുവിന്റെ തിരിച്ചു വരവ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. വിമര്‍ശകരും അനുകൂലുകളും പ്രതികൂലികളും തമാശക്കാരും സ്‌നേഹ ഭീഷണിക്കാരും ഉള്‍പ്പെടെയുള്ള രണ്ടു ലക്ഷത്തിലധികം പേരെ നിരാശപ്പെടുത്തിയാല്‍ തനിക്ക് ശാപം കിട്ടുമെന്നും അതിനാല്‍ തിരിച്ചുവന്നിരിക്കുന്നുവെന്നും ജോയ്മാത്യു പറയുന്നു

 കുണ്ടന്റെ ഭീഷണി

കുണ്ടന്റെ ഭീഷണി

ഇതിനു പുറമെ തന്റെ തിരിച്ചു വരവിന് മറ്റൊരു കാരണം കൂടിയുണ്ടെന്നും ജോയ്മാത്യു വ്യക്തമാക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരു വിഡ്ഢി ഒരു കോടി രൂപ വിലയിട്ടുവെന്നും അതിനോട് പ്രതികരിക്കുന്നതിനാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും ജോയ്മാത്യു വ്യക്തമാക്കുന്നു.

 അത് കണ്ട് ആരും വരണ്ട

അത് കണ്ട് ആരും വരണ്ട

കേരളത്തിലുള്ളവര്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുമെന്നും തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടുമെന്നും ജോയ്മാത്യു പറയുന്നു. അത് നാടിന്റെ നന്മയ്ക്കാണെന്നും അതൊക്കെ ഞ്ങ്ങളുടെ അവകാശമാണെന്നും ജോയ്മാത്യു പറയുന്നു. എന്നാല്‍ ഇതൊക്കെ കണ്ട് ഒരു കുണ്ടനും ഒരു കോടിയും സഞ്ചീലിട്ട് ഇങ്ങോട്ടേക്ക് വരേണ്ടെന്നാണ് ജോയ്മാത്യു പറയുന്നത്.

 തലക്ക് വെളിവില്ലാത്തവരുടെ ചികിത്സയ്ക്ക്

തലക്ക് വെളിവില്ലാത്തവരുടെ ചികിത്സയ്ക്ക്

പിണറായി വിജയന്‍ മൂന്ന് കോടി ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും പണത്തിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു രൂപ വീതം വച്ച് പിരിച്ച് അങ്ങോട്ടേക്ക് തന്നേക്കാമെന്ന് ജോയ് മാത്യു പരിഹസിക്കുന്നു. കുന്ദന്‍ ചന്ദ്രാവത്തിനെ പോലെ തലയ്ക്ക് വെളിവില്ലാത്തവരെ ചികിത്സിക്കുന്നവര്‍ക്ക് േവണ്ടിയുള്ള ഫണ്ടിലേക്കാണ് ആ കാശ് തരുന്നതെന്നും അദ്ദേഹം പരിഹസിക്കുന്നു.

 പ്രതിപക്ഷ കക്ഷികള്‍ പോലും അംഗീകരിക്കില്ല

പ്രതിപക്ഷ കക്ഷികള്‍ പോലും അംഗീകരിക്കില്ല

പിണറായി വിജയന്‍ ഒരു പാര്‍ട്ടിയുടെ നേതാവായികരിക്കാം. അതിലുപരി മൂന്ന് കോടി ജനങ്ങളുടെ രക്ഷിതാവാണ്. കുറ്റങ്ങളും കുറവുകളും കണ്ടേക്കാം. പക്ഷെ ജനങ്ങളുടെ ഭരണ കര്‍ത്താവിന്റെ തലയ്ക്ക് വിലയിടുന്നത് പ്രതിപക്ഷ കക്ഷികള്‍ പോലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് എന്റെ കുണ്ടാ ഒരു കോടിയുടെ ആ പരിപ്പുമായി ഇങ്ങോട്ട്, കേരളത്തിലേത് വരേണ്ടതി്ല്ല- ജോയ്മാത്യു വ്യക്തമാക്കുന്നു.

ശല്യം സഹിക്കാന്‍ വയ്യാതെ

ശല്യം സഹിക്കാന്‍ വയ്യാതെ

പ്രതികരണങ്ങള്‍ക്ക് തത്കാലം വിട നല്‍കുന്നു എന്ന് പറഞ്ഞാണ് ജോയ് മാത്യു പോയത്. എഴുതുന്ന വിഷയങ്ങളില്‍ നിന്ന് അവര്‍ക്ക് വേണ്ടത് മുറിച്ചെടുത്ത് ട്രോളുകള്‍ ഉണ്ടാക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന ട്രോളര്‍മാരുടെയും ഓണ്‍ലൈന്‍ പത്രക്കാരുടെയും ശല്യം സഹിക്കാന്‍ വയ്യാതെയാണ് പോകുന്നതെന്നാണ് ജോയ് മാത്യു പറഞ്ഞിരുന്നത്.

 വിവാദം

വിവാദം

വിവിധ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയിയിലൂടെ ശക്തമായ ഭാഷയില്‍ അഭിപ്രായം തുറന്നു പറയുന്ന ആളാണ് ജോയ് മാത്യു. പലപ്പോഴും ജോയ് മാത്യുവിന്റെ പ്രതികരണങ്ങള്‍ ചര്‍ച്ചയായിട്ടുമുണ്ട്. കൊട്ടിയൂരില്‍ പതിനാറുകാരിയെ തവൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ജോയ് മാത്യുവിന്റെ പ്രതികരണം ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതികരണങ്ങള്‍ തത്കാലം നിര്‍ത്തുന്നുവെന്ന് അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+