കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജി നിയമനം; ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ള വീതം വെപ്പാകരുതെന്ന് കമാൽ പാഷ!

  • By Desk
Google Oneindia Malayalam News

കൊച്ചി: ജഡ്ജി നിയമനം ജാതിയുടെയോ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വീതംവെപ്പാകരുതെന്ന് ജസ്റ്റിസ് കമാൽ പാഷ. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇപ്പോള്‍ പരിഗണിക്കുന്ന പേരുകളില്‍ ചിലര്‍ ആ സ്ഥാനത്തിന് അര്‍ഹരല്ലെന്നും കമാല്‍ പാഷ പറഞ്ഞു. ഹൈക്കോടതിയില്‍ നല്‍കിയ യാത്രയപ്പ് സമ്മേളനത്തിലാണ് കമാല്‍ പാഷ ഇക്കാര്യം പറഞ്ഞത്.

ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഹൈക്കോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജഡ്ജി നിയമനം കുടുംബകാര്യമല്ലെന്ന് പറഞ്ഞ കമാൽ പാഷ കോടതിയുടെ മഹനീയത എപ്പോഴും ഉയര്‍ത്തിക്കാട്ടുന്ന പ്രവര്‍ത്തനമാകണം ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നും അഭിപ്രായപ്പെട്ടു.

justice kemal pasha

വിരമിച്ചതിനു ശേഷം പ്രതിഫലം പറ്റുന്ന സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കാറുണ്ട്. ഇത്തരം പദവി ഏറ്റെടുക്കല്‍ പലപ്പോഴും വിമര്‍ശനത്തിന് കാരണമാകാറുണ്ട്. ഇത് കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുവില്‍ പാലിക്കുന്ന തത്വങ്ങള്‍ അനുസരിച്ച് വിരമിച്ച് മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം മാത്രമേ ഇത്തരം പദവികള്‍ ഏറ്റെടുക്കാവു എന്ന നയം പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ വിരമിക്കുന്നത് തല ഉയര്‍ത്തി പിടിച്ചാണ്. 100 ശതമാനം നീതി നടപ്പാക്കാന്‍ പറ്റി എന്നാണ് വിശ്വാസം. വിധിന്യായങ്ങള്‍ സ്വാധീനിക്കാന്‍ ജുഡീഷ്യറിക്ക് പുറത്ത് ബാഹ്യ ശക്തികള്‍ ഉണ്ട്. അത് ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും പദവികളില്‍ വിരമിക്കുന്ന താന്‍ ഉള്‍പ്പടെയുള്ള ജഡ്ജിമാര്‍ എത്തരുതെന്നും കമാല്‍ പാഷ പറഞ്ഞു.

English summary
Justice Kemal Pasha on judge appointment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X