കൊറോണ വിഐപികളെ പിടിക്കില്ലെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പറഞ്ഞിട്ടുണ്ടോ? ട്രോളി ചാമക്കാല
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണും തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണും നിലനില്‍ക്കേ 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുളള സര്‍ക്കാര്‍ തീരുമാനത്തിന് വ്യാപക വിമര്‍ശനം. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് ഇടത് മുന്നണി എകെജി സെന്ററില്‍ വിജയം ആഘോഷിച്ചതും വിമര്‍ശിക്കപ്പെടുന്നു. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഇടതുമുന്നണിയേയും സര്‍ക്കാരിനേയും പരിഹസിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' കുടുംബാംഗങ്ങൾക്കിടയിൽ സാമൂഹ്യ അകലം പാലിക്കണം എന്ന മുഖ്യമന്ത്രിയുടെ നിർദേശം കേട്ടാണ് ശിവദാസൻ സഖാവ് ഭാര്യയെ വിട്ട് പൂട്ടിക്കിടന്ന പത്തായപ്പുരയിലേക്ക് താമസം മാറ്റിയത്.. പത്തായപ്പുരയിലിരുന്ന് യു ട്യൂബ് തുറന്നപ്പോൾ ദാ കാണുന്നു മുഖ്യമന്ത്രി ഭാര്യയെയും മകളെയും കൊച്ചു മകളെയുമെല്ലാം ചേർത്തു പിടിച്ച് പൂത്തിരി കത്തിക്കുന്നു....! ഭാര്യയോടുള്ള അകലത്തെക്കാൾ സന്ധ്യകളിൽ കൂട്ടുകാരുമൊത്തുള്ള കമ്പനിയടി നടക്കില്ലല്ലോ എന്നതായിരുന്നു സഖാവിൻ്റെ വലിയ വിഷമം.

ഇതിപ്പോ ലോക് ഡൗണായി, ട്രിപ്പിൾ ലോക് ഡൗണായി. പുറത്തിറങ്ങിയാൽ പോലീസ് പിടിക്കുമെന്നു റപ്പായതിനാൽ ഒരാഴ്ച മൂന്നു നേരവും കഞ്ഞിയും പയറും കഴിക്കാനാണ് ശിവദാസൻ സഖാവിൻ്റെ തീരുമാനം... മീനൊക്കെ നിർബന്ധമാണെങ്കിലും നമ്മടെ പാർട്ടിക്കു വേണ്ടി കൂടിയല്ലേ എന്ന് കരുതി സഹിച്ചിരിക്കുമ്പോഴാണ് പാർട്ടി ആപ്പീസിലെ കേക്കു മുറി ചിത്രം നേതാക്കൾ ഫേസ് ബുക്കിൽ പോസ്റ്റിയത്....
നാലടി വീതിയുള്ള വെൽവെറ്റ് കേക്ക് മുറിക്കുന്നത് സാക്ഷാൽ മുഖ്യമന്ത്രി തന്നെ....
അഞ്ചാം പിറന്നാളിന് കേക്ക് മുറിച്ച ഉണ്ണിക്കുട്ടനും ഫ്രണ്ട്സും പോലും ഇതിലും സാമൂഹ്യ അകലം പാലിച്ചെന്ന് നെടുവീർപ്പോടെയാണ് സഖാവ് ഓർത്തത്.... മാത്രവുമല്ല ഗുരുതരാവസ്ഥയിലെന്ന് കേട്ട 'പച്ചക്കറി അച്ഛൻ 'പോലും ചിരിച്ചു കൊണ്ട് കേക്ക് നോക്കി നിൽക്കുന്നു ! അയലത്തെ അമ്പിളിയുടെ കല്യാണത്തിന് ആറു പേരിൽ കൂടുതൽ പറ്റാത്തതിനാൽ പങ്കെടുക്കാനാവില്ലെന്ന് ഭാര്യ പറഞ്ഞിരുന്നു. കുഞ്ഞിലെ മുതൽ കണ്ടുവരുന്ന കുട്ടിയാണ്....
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍
അപ്പോഴാണ് 500 പേരെ കൂട്ടി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്...! കൊറോണ വി.ഐ.പി കളെ പിടിക്കില്ല എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പറഞ്ഞിട്ടുണ്ടോയെന്ന് സഖാവ് ആത്മഗതം പറഞ്ഞു. ഇനിയിപ്പോ എന്തു വേണമെന്ന ആശയക്കുഴപ്പത്തിലാണ് സഖാവ് ശിവദാസൻ. കുടുംബത്തിലെ സാമൂഹ്യ അകലം തുടരണോ? കൂട്ടുകാരുമൊത്തുള്ള കമ്പനിയടിയിലേക്ക് മടങ്ങണോ ? ഉണ്ണിക്കുട്ടനെ കൂടെയിരുത്തി സൈക്കിൾ ചവിട്ടണോ? പക്ഷേ കമ്മ്യൂണിസ്റ്റുകാരന് വ്യക്തിയല്ല പാർട്ടിയാണ് മുഖ്യമെന്നതിനാൽ പാർട്ടി തീരുമാനത്തിന് കാക്കുകയാണ് സഖാവ് ശിവദാസൻ...
ലാൽ സലാം സഖാവേ!'
ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍












Click it and Unblock the Notifications