കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശനും കെ മുരളീധരനും; യുഡിഎഫ് കോടതിയിലേക്കോ?

Google Oneindia Malayalam News

കോഴിക്കോട്: ഭരണഘടനയ്‌ക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയില്‍ സജി ചെറിയാന്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് വിഷയത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് വിഡി സതീശനും കെ മുരളീധരനും.

ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം ആര്‍എസ്എസ് നിലപാടാണെന്നാണ് വിഡി സതീശന്‍ ആരോപിച്ചത്. ഗോള്‍വാക്കറുടെ പുസ്തകത്തിലെ നിലപാടാണതെന്നും മന്ത്രിക്ക് രാജിവെച്ച് ആര്‍എസ്എസില്‍ ചേരാമെന്നും സതീശന്‍ പറഞ്ഞു. അങ്ങനെ കേന്ദ്രമന്ത്രിയാകാമെന്നും സതീശന്‍ പരിഹസിച്ചു. മന്ത്രിയുടേത് പാര്‍ട്ടി നിലപാടാണോ എന്ന് സിപിഎം വ്യക്തമാക്കമെന്ന് പറഞ്ഞ സതീശന്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കാതെ ഒളിച്ചോടിയെന്നും പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങാതിരുന്നിട്ടും സഭ പിരിഞ്ഞത് അതിനാലാണെന്നും അദ്ദേഹം ആരോപിച്ചു.

saji cheriyan

വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കേസ്? പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കേസ്? പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

1


അതേസമയം, സജി ചെറിയാനെതിരെ കോടതിയെ സമീപിച്ചേക്കുമെന്ന സൂചനയാണ് കെ മുരളീധരന്‍ നല്‍കുന്നത്. ഭരണഘടനാ വിമര്‍ശനത്തില്‍ സജി ചെറിയാന് മന്ത്രി സ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനം കൂടി നഷ്ടപ്പെടുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയത്. ഇക്കാര്യത്തില്‍ കൃത്യമായ തെളിവ് ഉള്ളതിനാല്‍ കൂടുതല്‍ അന്വേഷണം പോലും വേണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു.

2

'സജി ചെറിയാന്‍ സത്യപ്രതിജ്ഞ ലംഘിച്ചു. ഈ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്താല്‍ ഇവിടെ മന്ത്രി സ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനവും പോവും. ഇതില്‍ അന്വേഷണത്തിന്റെ ആവശ്യമില്ല. കൃത്യമായ തെളിവാണ്. രണ്ട് കാര്യങ്ങളാണ് കേരളത്തില്‍ ഇതുവരെ നടന്നതില്‍ പ്രോസിക്യൂഷന് ഒരു ജോലിയും ഇല്ലാത്തത്. ഒന്ന് നിയമസഭയിലെ ആക്രമണം, രണ്ടാമത്തേത് സജി ചെറിയാന്റെ പരാമര്‍ശം.' കെ മുരളീധരന്‍ പറഞ്ഞു.സര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് യുഡിഎഫ് നീക്കം. ഭരണഘടനയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല, മന്ത്രി സജി ചെറിയാന്‍ അവഹേളിക്കുകയാണ് ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു.

3


ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ് ഇട്ടിട്ടുണ്ട്. പോലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും ലഭിച്ച പരാതികള്‍ തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന്‍ റാവുത്തര്‍ക്ക് കൈമാറി. പ്രസംഗം പരിശോധിച്ച് കേസെടുക്കുന്നതില്‍ നിയമോപദേശം തേടും. കേസടുക്കുന്നത് സംബന്ധിച്ച തീരുമാനം പ്രസംഗത്തിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷം എന്ന് ഡിവൈഎസ്പി ടി.രാജപ്പന്‍ റാവുത്തര്‍ പറഞ്ഞു.

3

സജി ചെറിയാന്റെ വിവാദ പ്രസ്താവന:

മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നത് എന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു.

4


അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടന എന്നു ഞാന്‍ പറയും ഇതിന്റെ മുക്കും മൂലയിലും എല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചുവെച്ചു എന്ന് അല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം, സജി ചെറിയാന്‍ പറഞ്ഞു. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു സജി ചെറിയാന്‍.

Recommended Video

cmsvideo
സജി ചെറിയാൻ ഭരണഘടനക്ക് എതിരെ നടത്തിയ പ്രസ്താവന ഭരണഘടനാ ലംഘനമാണോ |*Kerala

English summary
k muraleedharan and vd satheesan planning to take crucial move against saji cheriyan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X