കെ മുരളീധരന്‍ വിത്തുകാളയെന്ന് ജോര്‍ജ്
പാലക്കാട്: കെ മുരളീധരന്‍ എംഎല്‍എയ്ക്ക് മറുപടിയുമായി വീണ്ടും സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്ത്. അച്ഛനെ പാലം വലിച്ചയാള്‍ എന്നെ മര്യാദ പഠിപ്പിക്കാന്‍ വരേണ്ടെന്നാണ് മുരളീധരനോട് ജോര്‍ജിന് പറയാനുള്ളത്.
കെ മുരളീധര്‍ വിത്തുകാളയാണ്. അര്‍ബുധം പിടിച്ച മോഴയാണ്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മുന്നണി സംവിധാനം. അത് മറന്നാണ് മുരളി സംസാരിക്കുന്നതെന്നും ഇത് മുന്നണി മര്യാദ ലംഘനമാണെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി ഡിഐസി എന്ന മറ്റൊരു പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിച്ച മുരളി എകെ ആന്റണിക്ക് പാരവച്ച വ്യക്തിയാണ്. എന്നിട്ടും സോണിയാ ഗാന്ധിയുടെയും എകെ ആന്റണിയുടെയും രമേശ് ചെന്നിത്തലയുടെയും ഔദാര്യം കൊണ്ടാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതെന്ന് ജോര്‍ജ് ഓര്‍മിപ്പിച്ചു.
ശനിയാഴ്ച തുടങ്ങിയതാണ് മുരളിയും ജോര്‍ജും തമ്മിലുള്ള ശീതയുദ്ധം. കെ കരുണാകരന്‍ അനുസ്മരണ സമ്മേളനത്തിനിടെ ജോര്‍ജിന്റെ പേരെടുത്തുപറയാതെ കെ മുരളീധരന്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയായിരുന്നു. അമ്പലക്കാളയെന്നാണ് ജോര്‍ജിനെ വിശേഷിപ്പിച്ചത്. അതിനുള്ള മറുപടിയുമായി ജോര്‍ജ് രംഗത്ത് വന്നതോടെ മൂന്ന് ദിവസമായി ഇരുവരും പരസ്പരം പോര് തുടരുകയാണ്.
മുരളീധരന്റെ ഊളത്തരം പറച്ചില്‍ കെപിസിസി ഇടപെട്ട് നിര്‍ത്തണമെന്ന് ജോര്‍ജ്. ജോര്‍ജിന്റെ തറ വര്‍ത്തമാനത്തോട് പ്രതികരിക്കാന്‍ കരുണാകരന്റെ മകനായ തനിക്ക് കഴിയില്ലെന്ന് മുരളീധരനും പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications