മാലിന്യമുക്ത കേരളത്തിന് വേണ്ടി ചൂലെടുക്കാത്ത തരൂരാണ് ഇപ്പോള്‍....
തിരുവനന്തപുരം: ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുളീധരന്‍. തരൂരിന് പക്വതയില്ലെന്ന് മുരളീധരന്‍. ശുചീകരണമാണ് ലക്ഷ്യമെങ്കില്‍ തരൂര്‍ വളരെ മുമ്പ് തന്നെ അതിനായി രംഗത്ത് വരണമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്ത കേരളം പദ്ധതിയിലും തരൂര്‍ അഗംമല്ല. തരൂരിന്റെ ഉദ്ദേശ ശുദ്ധിയില്‍ നാട്ടുകാര്‍ക്ക് സംശയമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് വെല്ലുവിളി ശശി തരൂര്‍ ഏറ്റെടുത്തതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്. സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് മുമ്പ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച മാലിന്യ മുക്ത കേരളം പദ്ധതിയില്‍ തരൂര്‍ പങ്കെടുത്തിട്ടില്ല.

ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് വളരെ നേരത്തെ ചെയ്യാമായിരുന്നെന്നും കെ മുരളീധരന്‍ പറയുന്നു. പാര്‍ട്ടിയെ ധിക്കരിച്ച വിഴിഞ്ഞത്ത് തരൂര്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനം അംഗീകരിയ്ക്കാനാവില്ലെന്നും കെ മുരളീധരന്‍. വിഴിഞ്ഞത്ത് ശശി തരൂര്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചിരുന്നു.












Click it and Unblock the Notifications