Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരന്‍ ചോദിച്ചത് മുഖ്യമന്ത്രി പദമോ ആഭ്യന്തരമന്ത്രി പദമോ; നേമം ഉമ്മന്‍ ചാണ്ടിയിലെത്തിയ വഴി ഇങ്ങനെ

തിരുവനന്തപുരം/ദില്ലി: കോണ്‍ഗ്രസില്‍ തിരക്കിട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുകയാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായ നേമം മണ്ഡലം നിലവില്‍ ബിജെപിയുടെ ഏക സിറ്റിങ് സീറ്റാണ്.

ബിജെപിയ്‌ക്കെതിരെ ശക്തമായി മത്സരിക്കുന്നു എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആദ്യമേ തീരുമാനിച്ചിരുന്നു. ലോക്‌സഭ എംപി എങ്കിലും മാനദണ്ഡത്തില്‍ ഇളവ് നല്‍കി കെ മുരളീധരനെ മത്സരിപ്പിക്കാന്‍ ആയിരുന്നു നീക്കം. എന്നാല്‍ ഇത് പാളി, ഒടുവില്‍ ഉമ്മന്‍ ചാണ്ടിയില്‍ എത്തുകയായിരുന്നു. അത് എങ്ങനെയെന്ന് നോക്കാം...

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

കെ മുരളീധരന് താത്പര്യം

കെ മുരളീധരന് താത്പര്യം

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആദ്യമേ താത്പര്യം പ്രകടിപ്പിച്ചിരുന്ന ആളാണ് വടകര എംപി കെ മുരളീധരന്‍. എന്നാല്‍ സിറ്റിങ് എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ ആയിരുന്നു മുരളി താത്പര്യപ്പെട്ടത്.

നേമം പിടിക്കാന്‍

നേമം പിടിക്കാന്‍

ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമം ഇത്തവണ പിടിച്ചെടുക്കുക എന്നത് കോണ്‍ഗ്രസിന്റെ പ്രസ്റ്റീജ് പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനമെടുക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ തന്നെ നേമത്തേക്ക് ഉയര്‍ന്നു വന്ന പേരുകളില്‍ ഒന്നായിരുന്നു കെ മുരളീധരന്റേത്.

മുഖ്യമന്ത്രിയാക്കണം, അല്ലെങ്കില്‍ ആഭ്യന്തരം

മുഖ്യമന്ത്രിയാക്കണം, അല്ലെങ്കില്‍ ആഭ്യന്തരം

എന്നാല്‍ ഈ അവസരം ശക്തമായി ഉപയോഗിക്കാനുള്ള നീക്കം തന്നെയാണ് കെ മുരളീധരന്‍ നടത്തിയത്. നേമം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണ്. എന്നാല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദമോ ആഭ്യന്തര മന്ത്രി പദമോ ലഭിക്കണം എന്നാണത്രെ കെ മുരളീധരന്‍ ആവശ്യപ്പെട്ടത്.

എങ്ങനെ അംഗീകരിക്കും

എങ്ങനെ അംഗീകരിക്കും

സീറ്റ് വിഭജനം സംബന്ധിച്ച് എ, ഐ ഗ്രൂപ്പ് തര്‍ക്കം തന്നെ എവിടേയും എത്തിയിട്ടില്ല. അധികാരം കിട്ടുകയാണെങ്കില്‍ ആര് മുഖ്യമന്ത്രിയാകും എന്നതിലും തര്‍ക്കമാണ്. അതിനിടെ, കെ മുരളീധരന്റെ ഈ ഡിമാന്‍ഡുകള്‍ തുടക്കത്തിലേ തള്ളുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

 ഉമ്മന്‍ ചാണ്ടിയിലേക്ക്

ഉമ്മന്‍ ചാണ്ടിയിലേക്ക്

നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കണം എന്നൊരു ആവശ്യം ആദ്യമേ ഉയര്‍ന്നിരുന്നു. ഇതിന് പിന്നില്‍ ഐ ഗ്രൂപ്പ് ആണെന്ന് ഒരു ആരോപണവും ഉണ്ട്. എന്തായാലും കെ മുരളീധരന്‍ മുഖ്യമന്ത്രി സ്ഥാനമോ ആഭ്യന്തര മന്ത്രി പദവിയോ വേണം എന്ന് ആവശ്യപ്പെട്ടതോടെ നേമത്ത് വീണ്ടും ഉമ്മന്‍ ചാണ്ടിയുടെ പേര് ഉയര്‍ന്നുവരികയായിരുന്നു.

മുരളി മത്സരിച്ചാല്‍

മുരളി മത്സരിച്ചാല്‍

കെ മുരളീധരന്‍ മത്സരിച്ചാല്‍ നേമം പിടിക്കാമെന്ന ചിന്ത തിരുവനന്തപുരത്തെ കോണ്‍ഗ്രസ്സുകാര്‍ക്കിടയിലും ഉണ്ട്. ജാതി, മത സമവാക്യങ്ങള്‍ കൂടി മണ്ഡലത്തില്‍ നിര്‍ണായകമാണ് എന്നാണ് ഇവരുടെ വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടിയേക്കാള്‍, ആ നിലയ്ക്ക് മുരളിയ്ക്കാണ് സാധ്യത എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ മുരളിയുടെ ആവശ്യം അംഗീകരിക്കപ്പെടില്ലെന്ന് ഉറപ്പാണ്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

നേമത്തെ കേരളത്തിലെ പ്രസ്റ്റീജ് മണ്ഡലമാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. നേമത്ത് മത്സരിക്കുന്ന ആള്‍ ആയിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മറ്റൊരു പാക്കേജും ഉയര്‍ന്നുവരുന്നുണ്ട്. അങ്ങനെയെങ്കില്‍ കെ മുരളീധരന്‍ അവിടെ വീണ്ടും പരിഗണിക്കപ്പെടില്ല എന്നാണ് വിവരം.

തയ്യാറായവര്‍

തയ്യാറായവര്‍

ആദ്യ ഘട്ടത്തില്‍ നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി വിസമ്മതിച്ചെങ്കിലും ഒടുവില്‍ സമ്മതം മൂളിയിട്ടുണ്ട് എന്നാണ് വിവരം. പുതിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും വരെ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കാവുന്ന ഒരു മണ്ഡലമല്ല നേമം എന്നതും നിര്‍ണായകമാണ്.

ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദ്ദം

ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദ്ദം

ഇതിനിടെ മറ്റൊരു സമ്മര്‍ദ്ദ തന്ത്രവുമായി ഉമ്മന്‍ ചാണ്ടിയും രംഗത്തിറങ്ങിയിട്ടുണ്ട്. തന്റെ വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കും എന്നതാണത്. കെ ബാബുവിന് വേണ്ടിയാണ് ഈ സമ്മര്‍ദ്ദം. ഇതിന് ഹൈക്കമാന്‍ഡ് വഴങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.

ഗ്രൂപ്പുകള്‍ തന്നെ

ഗ്രൂപ്പുകള്‍ തന്നെ

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് സമവാക്യം നോക്കരുത് എന്ന് ആദ്യം ആവശ്യപ്പെട്ട ആളുകളില്‍ ഒരാളായിരുന്നു കെ മുരളീധരന്‍. അത്തരത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കുന്നത് എങ്കില്‍ ഇത്തവണയും കേരളത്തില്‍ യുഡിഎഫ് പരാജയപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുന്‍കാലങ്ങളേക്കാള്‍ വലിയ ഗ്രൂപ്പ് വീതം വപ്പാണ് കോണ്‍ഗ്രസില്‍ നടക്കുന്നത് എന്നാണ് ആക്ഷേപം.

നടി സുനൈനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+