
സ്വപ്‌നയുടെ ആരോപണം യുഡിഎഫ് സര്‍ക്കാരിനെതിരായിരുന്നെങ്കില്‍ ഭരണം പോയേനെ; നേതൃത്വത്തെ കൊട്ടി മുരളീധരന്‍
കോഴിക്കോട്: ശശി തരൂരിന് എല്ലാ വിഭാഗം ആള്‍ക്കാരേയും ആകര്‍ഷിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് എം പി കെ മുരളീധരന്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ജനാധിപത്യമുണ്ടെന്ന് തെളിയിക്കാന്‍ ധൈര്യം കാണിച്ച ആളാണ് തരൂര്‍ എന്നും അദ്ദേഹത്തെ പാരശ്വവല്‍ക്കരിക്കപ്പെടുന്നത് തെറ്റാണ് എന്നും മുരളീധരന്‍ പറഞ്ഞു.
ഇനിയൊരു വിഭാഗീയതയെ അതിജീവിക്കാനുള്ള കരുത്ത് കോണ്‍ഗ്രസിനില്ലെന്ന് സതീശന്‍ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ അദ്ദേഹത്തിന്റെ ബലൂണ്‍' പ്രസ്താവനയ്ക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നിട്ട് അഞ്ച് മാസമായി. കെ പി സി സി എക്സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ എട്ട് മാസമായി ചേര്‍ന്നിട്ടില്ല. അതിനാലാണ് തനിക്ക് പരസ്യ പ്രതികരണം നടത്തേണ്ടി വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

തരൂര്‍ വരുന്നത് കൊണ്ട് വി ഡി സതീശന് ഒരു അരക്ഷിതാവസ്ഥയും ഇല്ല. സതീശന് തന്റേതായ ശൈലിയും സ്വാധീനവുമുണ്ട് എന്നും ഒരു കാലത്ത് ഇടതുപക്ഷ കോട്ടയായിരുന്ന പറവൂരില്‍ നാല് തവണ അദ്ദേഹം വിജയിച്ചിട്ടുണ്ട് എന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത് വരെ വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായി തുടരും എന്നും അദ്ദേഹം പറഞ്ഞു.
എന്റെ അവകാശങ്ങളെല്ലാം നഷ്ടപ്പെടുത്തി, സല്പേര് കളങ്കപ്പെടുത്തി; നികുതി വെട്ടിപ്പ് കേസില്‍ ഷാക്കിറ

ചെന്നിത്തല ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അടുത്ത മൂന്നര വര്‍ഷത്തേക്ക് നേതൃമാറ്റത്തിന് സാധ്യതയില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കെ പി സി സി അധ്യക്ഷനായി സുധാകരന്‍ തുടരുമെന്നാണ് പാര്‍ട്ടിയുടെ പൊതു തീരുമാനം. കെ പി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ച് മന്ത്രിസഭയില്‍ ചേര്‍ന്ന തന്റെ നടപടി മോശം തീരുമാനമായിരുന്നു എന്നും കെ മുരളീധരന്‍ പറഞ്ഞു.

മുരളീധരന്‍ മുഖ്യധാരയിലേക്ക് വരുന്നതിനെതിരെ ചില നേതാക്കള്‍ രംഗത്തുണ്ട് എന്നും അദ്ദേഹം തുറന്നടിച്ചു. കോണ്‍ഗ്രസിന്റെ നിലവിലെ സംസ്ഥാന നേതൃത്വത്തിന് സ്ഥിരതയില്ല സ്വപ്നയുടെ ആരോപണം യുഡിഎഫ് സര്‍ക്കാരിനെതിരെയാണെങ്കില്‍ ഇപ്പോള്‍ അധികാരത്തില്‍ നിന്ന് പുറത്തായേനെ എന്നും മുരളീധരന്‍ വ്യക്തമാക്കി. തരൂര്‍ വിഷയവും സുധാകരന്റെ വാക്ക് പിഴയും പിണറായി വിജയനും സി പി ഐ എമ്മിനുമാണ് ഗുണം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ല എന്നും ആ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതില്‍ തനിക്ക് മടിയില്ല എന്നും കെ മുരളീധരന്‍ പറഞ്ഞു. സുധാകരന്‍ വിമര്‍ശനങ്ങളെ കേള്‍ക്കാന്‍ തയ്യാറാകുന്ന നേതാവാണ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഭരണവിരുദ്ധ ഘടകത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുതെന്ന് താന്‍ പറഞ്ഞപ്പോള്‍ രമേശ് ചെന്നിത്തല അത് കേള്‍ക്കാന്‍ തയ്യാറായില്ല.

അതേസമയം വി ഡി സതീശന് ഇതുപോലെ ഉപദേശങ്ങള്‍ നല്‍കാറുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം തന്നേക്കാള്‍ ബുദ്ധിമാനാണ് എന്നായിരുന്നു മുരളീധരന്‍ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞത്. ചെന്നിത്തലയ്ക്ക് സംസ്ഥാനത്തുടനീളം സ്വാധീനമുണ്ടായിരുന്നു എന്നും അതേസമയം വി ഡി സതീശന് നിയമസഭയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.