Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ മുരളീധരന്റെ മാലയും പണവും മോഷണം പോയി

തൃശ്ശൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെ കവര്‍ച്ച ഇപ്പോള്‍ പതിവാണ്. അധികാരപ്പെട്ടവരോട് പരാതി പറഞ്ഞെങ്കിലും ആരും വേണ്ട നടപടികളോ സുരക്ഷാ ക്രമീകരണങ്ങളോ ഒരുക്കാന്‍ കൂട്ടാക്കിയിട്ടില്ല. ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി പലതും വാഗ്ദാനം ചെയ്യുന്ന ഒരു ജനപ്രതിനിധിയും ഇത്തരം ഒരു കവര്‍ച്ചയ്ക്ക് ഇരയായാലോ... കെ മുരളീധരന്‍ എം എല്‍ എയാണ് അവസാനത്തെ ഇര.

തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കള്ള യാത്രയിലാണ് കവര്‍ച്ച നടന്നത്. മുരളീധരന്‍ കഴുത്തിലണിഞ്ഞിരുന്ന അഞ്ച് പവന്റെ സ്വര്‍ണമാലയും 5000 രൂപയും മോഷണം പോയത്. മുരളീധരന്റെ പരാതിയില്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

K Muraleedharan

രപ്തിസാഗര്‍ എക്‌സപ്രസിലെ എ സി കമ്പാര്‍ട്‌മെന്റിലാണ് മോഷണം നടന്നത്. ഉറങ്ങുന്നതിന് മുമ്പ് മാലയും പേഴ്സും കിടക്കയ്ക്ക് സമീപം സ്റ്റാന്റില്‍ ഊരിവച്ചിരുന്നു. വണ്ടി ശാസ്താംകോട്ടയില്‍ എത്തിയപ്പോഴാണ് മോഷണം പോയത് അറിഞ്ഞതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ മുരളീധരന്‍ പറഞ്ഞു.

എം എല്‍ എയുടെയും സഹായിയുടെയും വാച്ചും ബാഗുമെല്ലാം സമീപത്തുണ്ടായിരുന്നെങ്കിലും ഇതൊന്നും മോഷ്ടാവ് കൊണ്ടു പോയിട്ടില്ല. എസി കമ്പാര്‍ട്ട്‌മെന്റ് ആയതുകൊണ്ട് പാന്‍ട്രി ജിവനക്കാരനല്ലാതെ പുറത്തുനിന്നാരും കയറില്ലെന്ന നിഗമനത്തിലാണ് പൊലീസ്. പാന്‍ട്രി ജീവനക്കാരനെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+