കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരന്‍ രാജിക്കൊരുങ്ങുന്നു? രാഹുലിന് കത്ത്, സതീശന് പഴി; കോണ്‍ഗ്രസില്‍ പുതിയ പ്രശ്‌നങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കെ സുധാകരന്‍. താന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ തയ്യാറാണ് എന്ന് അറിയിച്ച് കൊണ്ട് രാഹുല്‍ ഗാന്ധി എം പിക്ക് കെ സുധാകരന്‍ കത്തയച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ദിവസം മുന്‍പാണ് കത്തയച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ കെ സുധാകരന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. അതേസമയം പ്രതിപക്ഷവും കെ പി സി സിയും തമ്മില്‍ യോജിപ്പില്ല എന്ന ആരോപണവും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിപക്ഷ നേതാവില്‍ നിന്ന് പിന്തുണ കിട്ടുന്നില്ല എന്നും കത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

1

നേരത്തെ ആര്‍ എസ് എസ് അനുകൂല പ്രസ്താവന തുടര്‍ച്ചയായി നടത്തുന്ന കെ സുധാകരനെതിരെ സംസ്ഥാന നേതൃത്വത്തിനുള്ളില്‍ നിന്ന് തന്നെ പടയൊരുക്കമുണ്ടായിരുന്നു. ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ മുരളീധരന്‍ എം പി എന്നിവര്‍ രൂക്ഷമായാണ് സുധാകരനെതിരെ പ്രതികരിച്ചത്. തുടര്‍ച്ചയായി പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകളാണ് സുധാകരന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

മദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോമദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോ

2

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തന്നെ രണ്ട് തവണയാണ് സുധാകരന്റെ പരാമര്‍ശം വിവാദമായത്. കണ്ണൂരില്‍ ആര്‍ എസ് എസ് ശാഖകള്‍ക്ക് സംരക്ഷണം കൊടുത്തു എന്നുള്ളതായിരുന്നു ആദ്യത്തെ പ്രസ്താവന. ഇതിന് പിന്നാലെ ശിശുദിനത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ച് പറഞ്ഞതും വിവാദമായി. നെഹ്‌റു വര്‍ഗീയ ഫാസിസ്റ്റുകളോട് പോലും സന്ധി ചെയ്തയാളാണ് എന്നായിരുന്നു സുധാകരന്റെ പ്രസ്താവന.

ആഗ്രഹിച്ചതെന്തും നടക്കും, കൂടാതെ പ്രശസ്തിയും.. ഐശ്വര്യദേവത തൊട്ടുമുന്നില്‍; ഈ രാശിക്കാര്‍ക്കിനി നല്ലകാലംആഗ്രഹിച്ചതെന്തും നടക്കും, കൂടാതെ പ്രശസ്തിയും.. ഐശ്വര്യദേവത തൊട്ടുമുന്നില്‍; ഈ രാശിക്കാര്‍ക്കിനി നല്ലകാലം

3

കൂടാതെ താന്‍ തനിക്ക് തോന്നിയാല്‍ ബി ജെ പിയില്‍ പോകും എന്നും സുധാകരന്‍ പലപ്പോഴായി പറഞ്ഞത് ഇടതുമുന്നണി ആയുധമാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ കെ സുധാകരന് രണ്ടാം ടേം നല്‍കേണ്ടതില്ല എന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് ഭേദമന്യേ ഉള്ള അഭിപ്രായം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് കെ പി സി സി അധ്യക്ഷനായി കെ സുധാകരനെ നിയോഗിച്ചത്. പിന്നീട് പ്രതിപക്ഷ നേതാവായി വി ഡി സതീശനേയും ചുമതലപ്പെടുത്തി.

'എന്റെ കാര്യത്തില്‍ ഇടപെടേണ്ട.. 25 വയസായി'; പങ്കാളിക്കൊപ്പം ജീവിക്കാന്‍ ശ്രദ്ധ മാതാപിതാക്കളോട് പറഞ്ഞത്'എന്റെ കാര്യത്തില്‍ ഇടപെടേണ്ട.. 25 വയസായി'; പങ്കാളിക്കൊപ്പം ജീവിക്കാന്‍ ശ്രദ്ധ മാതാപിതാക്കളോട് പറഞ്ഞത്

4

ഇതോടെ സുധാകരന്‍-സതീശന്‍ ദ്വയത്തിന് കീഴിലായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ്. എന്നാല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാവുന്ന നിരവധി സന്ദര്‍ഭങ്ങള്‍ വരുമ്പോഴെല്ലാം സുധാകരന്റെ ഭാഗത്ത് നിന്ന് പാര്‍ട്ടിയെ സ്വയം പ്രതിരോധത്തിലാക്കുന്ന പരാമര്‍ശങ്ങള്‍ വരാറുണ്ട്. ഏറ്റവും ഒടുവില്‍ നെഹ്‌റുവിനെതിരായ പരാമര്‍ശം ദേശീയതലത്തില്‍ പോലും ചര്‍ച്ചയായി. കൂടാതെ സംസ്ഥാനത്തെ പ്രധാനഘടകകക്ഷിയായ മുസ്ലീം ലീഗും അതൃപ്തരാണ്.

5

ഇതോടെയാണ് മാറി നില്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കെ സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ കത്തില്‍ പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശം ഉള്ളത് പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറന്നേക്കും എന്ന സൂചനയാണ് നല്‍കുന്നത്. എ ഐ സി സി അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ട ശേഷം കോണ്‍ഗ്രസില്‍ പുനസംഘടനയ്ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.

English summary
K Sudhakaran has expressed his willingness to step down from the post of KPCC president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X