'കേജു ഫാൻസായി ഇപ്പോൾ രംഗത്തുവന്നിരിക്കുന്ന കൊച്ചിൻ ഹനീഫമാർ കാത്തിരുന്നു കാണുക'
ദില്ലി: ദില്ലിയില്‍ ആം ആദ്മി വീണ്ടും അധികാരത്തിലേറിയിരിക്കുകയാണ്.
70 അംഗ നിയമസഭയില്‍ 63 സീറ്റുകള്‍ നേടിയാണ് ദില്ലിയില്‍ ആപ്പിന്‍റെ മിന്നും വിജയം. 55 സീറ്റുകള്‍ വരെ നേടുമെന്ന് വെല്ലുവിളിച്ച ബിജെപിക്ക് രണ്ടക്കം പോലും തികയ്ക്കാന്‍ സാധിച്ചില്ല. വെറും 7 സീറ്റുകളാണ് ബിജെപി നേടിയത്.
അതേസമയം ആം ആദ്മിയുടെ വിജയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ദേശീയ മോഹം പ്രകടമാക്കിയ കെജരിവാള്‍ ജനസംഖ്യാ രജിസ്റ്റർ ആദ്യം പൂർത്തിയാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാത്തിരുന്ന് കാണാമെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

വിദ്വേഷമല്ല വികസനം
ദില്ലിയില്‍ പൗരത്വ നിയമത്തിനെതിരെ അരവിന്ദ് കെജരിവാള്‍ അനുകൂലിച്ചോ പ്രതികൂലിച്ചോ നിലപാട് എടുത്തില്ലെന്നത് ശ്രദ്ധേയമായിരുന്നു.പൗരത്വ നിയമത്തിനെതിരായണെങ്കിലും കെജരിവാള്‍ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയില്ല. തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായിരുന്ന ഷെഹീന്‍ബാഗില്‍ നിന്നും കെജരിവാള്‍ വിട്ട് നിന്നു.

ദേശീയ രാഷ്ട്രീയത്തിലേക്കോ
സിഎഎ മുന്‍നിര്‍ത്തിയായിരുന്നില്ല കെജരിവാള്‍ വോട്ട് തേടിയത്. തന്‍റെ സര്‍ക്കാര്‍ നടപ്പാക്കിയ വികസനങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു ജനങ്ങള്‍ക്ക് മുന്നില്‍ കെജരിവാള്‍ എത്തിയത്. ഹാട്രിക് വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ആം ആദ്മിയും കെജരിവാളും ഇനി ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുമോയെന്ന ചര്‍ച്ചകള്‍ ശക്തമാകുകയാണ്.

സുരേന്ദ്രന്‍റെ പ്രതികരണം
അതേസമയം നേരത്തെ ദേശീയ മോഹം പ്രകടമാക്കിയ കെജരിവാള്‍ ഇനി ഷഹീന്‍ബാഗ് ആദ്യം വൃത്തിയാക്കുന്നകും ജനസംഖ്യാ രജിസ്റ്റർ ആദ്യം പൂർത്തിയാക്കുന്നതും ഏകീകൃത സിവിൽ നിയമത്തെ അനുകൂലിക്കുന്നതുമെല്ലാം കാത്തിരുന്ന് കാണാമെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം

എന്തു സംഭവിച്ചു എന്നത്
'കേജരിവാൾ 2013 ലും 2015 ലും ദേശീയ മോഹം പ്രകടമാക്കിയിരുന്നു. മോദിക്കെതിരെ വാരാണസിയിൽ മൽസരിച്ചതും മഹാരാഷ്ട്രയിലും പഞ്ചാബിലും ഹരിയാനയിലും പതിനായിരക്കണക്കിന് വോളണ്ടിയർമാരെ അണിനിരത്തി തെരഞ്ഞെടുപ്പുകളിൽ മൽസരിച്ചതും അതിന്റെ ഭാഗമായി തന്നെ ആയിരുന്നു. അവസാനം എന്തു സംഭവിച്ചു എന്നത് ചരിത്രം.

കാത്തിരുന്ന് കാണുക
ഷാഹിൻ ബാഗ് ആദ്യം വൃത്തിയാക്കുന്നതും ജനസംഖ്യാറജിസ്റ്റർ ആദ്യം പൂർത്തിയാക്കുന്നതും ഏകീകൃത സിവിൽ നിയമത്തെ ആദ്യം അനുകൂലിക്കുന്നതും കേജരിവാൾ ആയിരിക്കും. കേജു ഫാൻസായി ഇപ്പോൾ രംഗത്തുവന്നിരിക്കുന്ന കൊച്ചിൻ ഹനീഫമാർ കാത്തിരുന്നു കാണുക', എന്നായിരുന്നു പോസ്റ്റ്.

കമന്‍റുകള്‍ ഇങ്ങനെ
അതേസമയം പോസ്റ്റിന് താഴെ നിരവധി പേര്‍ സുരേന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റ് ചെയ്യുന്നുണ്ട്. ചില കമന്‍റുകള്‍ വായിക്കാം- 'ഡൽഹിയിലെ സ്കൂളുകളും കോളേജുകളും ആശുപത്രികളും യുപി യുടെ നിലവാരത്തിൽ ഉയർത്താനുള്ള അവസരം ഡൽഹിയിലെ വോട്ടർമാർ നഷ്ടപെടുത്തി എന്നല്ലാതെ ഈ അവസരത്തിൽ മറ്റൊന്നും പറയാൻ ഇല്ല', എന്നായിരുന്നു ഒരാള്‍ എഴുതിയത്.

തിരഞ്ഞെടുപ്പിൽ പ്രയോഗിച്ചു
കോൺഗ്രസ്സ് ബി ജെ പിയിൽ നിന്നും പഠിക്കാത്ത ഒരു കാര്യം ആപ്പ് ബി ജെ പി യിൽ നിന്നും പഠിച്ചു അത് ഭംഗിയായ് തിരഞ്ഞെടുപ്പിൽ പ്രയോഗിച്ചു ജനങ്ങൾ സ്വീകരിച്ചു അത് മറ്റൊന്നുമല്ല ദേശീയബോധവും ഇന്ത്യയുടെ സംസ്ക്കാരവും വിട്ടുള്ളതല്ല ആപ്പിന്റെ സംസ്ക്കാരം എന്ന് കേജരിവാൾ ഭംഗിയായ് ജനങ്ങളിലേക്ക് പകർന്നു !

ബിജെപിയുടെ ബി ടീം
ഏറ്റവും രസകരം കോൺഗ്രസ്സുൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ അരവിന്ദ് കെജ് രിവാളിനെ പ്രശംസിക്കുമ്പോഴും അദ്ദേഹം ഉപയോഗിച്ച കോഡ് ഇവർക്ക് മനസ്സിലായില്ല ഇവരുടെ വിചാരം ബി ജെ പി വിരുദ്ധ വികാരമാണ് ആപ്പിനെ വിജയത്തിലെത്തിച്ചത് എന്നാണ് സത്യത്തിൽ ബിജെപിയുടെ ബി ടീമായാണ് ആപ്പ് ഡൽഹിയിൽ ഈ തിരഞ്ഞെടുപ്പിൽ ഇറങ്ങിയത് നേരിട്ട് വോട്ട റെ കണ്ട് വോട്ടഭ്യർത്ഥിച്ചത് കേന്ദ്രത്തിൽ ബിജെപിയും ഡൽഹിയിൽ അരവിന്ദ് കെജ് രിവാളും എന്ന സന്ദേശമാണ്!

പിണറായി എന്ന്
പിണറായി ആയിരിക്കും വിവാദ നിയമങ്ങൾ ആദ്യം നടപ്പാക്കുക എന്നുപറഞ്ഞ സുരന്ദ്രൻജി ഇപ്പോൾ ആ മുന കെജ്‌രിക്ക് എതിരെ തിരിച്ചു. വാക്കിന് വല്ല വ്യവസ്ഥയും ഉണ്ടെങ്കിൽ നിങ്ങൾ ഈ പാർട്ടിക്കാരൻ ആവില്ലായിരുന്നല്ലോ.. തരംപോലെ നിറം മാറും അത്രേ ഉള്ളൂ.. അണികളെ ആവേശത്തിൽ നിർത്തണമല്ലോ.. പറഞ്ഞോളൂ പറഞ്ഞോളൂ ..

സംശയമൊന്നുമില്ലല്ലോ
എന്റെ കൺഫ്യുഷൻ ഇതാണ്.2014 ലോക്സഭാ ഇലെക്ഷനിൽ 7 ൽ 7 ബിജെപി (46% വോട്ട്),ആറുമാസം കഴിഞ്ഞു
2015 ൽ 70 ൽ 67 സീറ്റ് ആം ആദ്മി പാർട്ടി നേടി (54% വോട്ടും)
2019ൽ ഡൽഹിയിലെ മുഴുവൻ ലോക്സഭാ സീറ്റും (7/7) 56 % വോട്ടും ബിജെപി നേടി .ആറുമാസം കഴിഞ്ഞു ഇപ്പൊ
53% വോട്ടും 70 ൽ 58 സീറ്റിൽ മുന്നേറ്റവും ആം ആദ്മി പാർട്ടി ക്ക്.ആറുമാസം കൊണ്ട് ഒരു ജനത ബിജെപി യെ ഒഴിവാക്കുമോ .എന്താണ് മിത്രോം ലോക്സഭാ ഇലെക്ഷനിൽ നടക്കുന്നത് .സംശയമൊന്നുമില്ലല്ലോ,.. ഇങ്ങനെ പോകുന്നു കമന്‍റുകള്‍
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം