പവിത്രന്‍ തീക്കുനിയെ കൈവിട്ടു, കുരീപ്പുഴയെ ഒപ്പംകൂട്ടി, ഇതെന്ത് നീതിയെന്ന് കെ സുരേന്ദ്രന്‍

  • Written By: Vaisakhan
Subscribe to Oneindia Malayalam

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന സംഭവിച്ചെന്ന വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. നേരത്തെ പര്‍ദ എന്ന കവിത പ്രസിദ്ധീകരിച്ചതിന് പവിത്രന്‍ തീക്കുനിക്ക് നേരെ മതമൗലികവാദികള്‍ ആക്രമണം നടത്തിയപ്പോള്‍ ആരും പ്രതികരിക്കാതിരുന്നതെന്തെന്നും സുരേന്ദ്രന്‍ ചോദിച്ചു. പവിത്രന്‍ തീക്കുനിക്കും കുരീപ്പുഴക്കും രണ്ടുനീതിയാണോയെന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു.കേരളത്തിലെ മാധ്യമങ്ങള്‍ സിപിഎമ്മിന്റെ തന്ത്രങ്ങളില്‍ വീണ് പോവുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

1

ഇപ്പോഴത്തെ വിവാദം കോടിയേരി വിവാദത്തില്‍ സമ്മര്‍ദത്തിലായ സിപിഎമ്മിനെ രക്ഷിക്കാനാണ്. കോടിയേരിയുടെ മകന്‍ ബിനോയിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് ഇതിലൂടെ ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ മുസ്ലീം സ്ത്രീകളുടെ വേഷത്തെ ആഫ്രിക്കയുമായി ഉപമിച്ചായിരുന്നു പവിത്രന്‍ തീക്കുനി കവിതയെഴുതിയത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ജോസഫ് മാഷിന്റെ അതേ ഗതി തന്നെയാവും പവിത്രനും ഉണ്ടാവുകയെന്ന രീതിയില്‍ ഭീഷണി സന്ദേശങ്ങളും വന്നിരുന്നു.

2

ഭീഷണിയെ തുടര്‍ന്ന് അദ്ദേഹം കവിത പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആഫ്രിക്കയെ കുറിച്ചുള്ള പരാമര്‍ശം കീഴാളവിരുദ്ധമാണെന്ന് തോന്നിയത് കൊണ്ടാണ് കവിത പിന്‍വലിച്ചതെന്നായിരുന്നു പവിത്രന്റെ വിശദീകരണം. വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി കവിത വീണ്ടും പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ശ്രീരാമനെ വിമര്‍ശിച്ചപ്പോഴും അദ്ദേഹത്തിനെതിരെ ആക്രമണ സന്ദേശം ഉണ്ടായിരുന്നു. ഇക്കാര്യം മറച്ചുവച്ചാണ് സുരേന്ദ്രന്‍ പോസ്റ്റിട്ടിരിക്കുന്നത്.

English summary
k surendran against kureepuzha sreekumar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്