Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്തേത് പോലെ മലബാർ മേഖലയിലെ സ്വർണക്കടത്തിന് പിന്നിലും സിപിഎം: കെ സുരേന്ദ്രൻ

കേരളത്തിലെ സ്വർണക്കടത്തിന്റെ പങ്കു പറ്റുന്നവരാണ് സിപിഎം എന്നു തെളിഞ്ഞു

തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കടത്ത് വിഷയത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിന്റെ അടിവേര് പോകുന്നത് എകെജി സെന്ററിലേക്കാണെന്ന് സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി സംസ്ഥാന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Gold Smuggling

"കേരളത്തിലെ സ്വർണക്കടത്തിന്റെ പങ്കു പറ്റുന്നവരാണ് സിപിഎം എന്നു തെളിഞ്ഞു. കള്ളക്കടത്തുകാരും അതു നിയന്ത്രിക്കുന്നവരും സിപിഎം നേതാക്കളാണെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. കള്ളക്കടത്തുകാർക്കെതിരായ സിപിഎമ്മിന്റെ ധർണയും പദയാത്രയുമെല്ലാം നടത്തുന്നത് കള്ളക്കടത്തുകാരാണ്."

ക്വട്ടേഷൻ സംഘങ്ങളുടെയും അധോലോക സംഘങ്ങളുടെയും സുരക്ഷിത കേന്ദ്രമായി കേരളം മാറിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണു രാമനാട്ടുകര സംഭവമെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം രാജ്യാന്തര സ്വർണക്കടത്തു പോലെ തന്നെ മലബാർ മേഖലയിലെ സ്വർണക്കടത്തിന് പിന്നിലും സിപിഎം ആണെന്നും എന്നാൽ അന്വേഷണം തങ്ങളിലേക്ക് എത്തിയതോടെ ക്വട്ടേഷൻ സംഘങ്ങളെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂരില്‍ നിന്നെത്തിയ സംഘത്തിന് സിപിഎം ബന്ധമുണ്ട്. കണ്ണൂരില്‍ സിപിഎമ്മിന് വേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവരാണ് കോഴിക്കോട്ടെത്തിയത്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നെത്തിയ സംഘത്തിന് ഡിവൈഎഫ്‌ഐയുമായും എസ്ഡിപിഐയുമായും ബന്ധമുണ്ട്. ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്‍മാന്‍ സംഭവസ്ഥലത്തെത്തിയത് രാഷ്ട്രീയ ബന്ധത്തിന്റെ തെളിവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Recommended Video

cmsvideo
    BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

    കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ എകെജി സെന്ററിനകത്തായത് കൊണ്ടാണ് അവരെ പിടികൂടാനാവാതെ പോകുന്നത്. ആകാശ് തില്ലങ്കേരി 2014 മുതല്‍ 17 വരെ എകെജി സെന്ററിലെ ജീവനക്കാരനായിരുന്നു. ഷുഹൈബിന്റെ മാത്രമല്ല തിലങ്കേരി വിനീഷിന്റെ കൊലപാതകത്തിന് പിന്നിലും ഇയാളാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാനത്ത് ഐഎസ് സാന്നിധ്യമുണ്ടെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ തുറന്നു പറച്ചിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+