കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയൻ നിയമവാഴ്ചയെ ബോധപൂർവം അട്ടിമറിക്കുന്നു: ആരോപണവുമായി കെ.സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നിയമവാഴ്ചയെ ബോധപൂർവ്വം അട്ടിമറിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ പിടികൂടാതിരിക്കാൻ സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് സുപ്രീം കോടതി വരെ പോയി വാദിച്ചു. പ്രതികളെ രക്ഷപ്പെടാൻ ശ്രമിച്ചിട്ടും സിബിഐ പ്രതികളായ സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്നും സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിലും പ്രതികൾ ഇപ്പോഴും നിയമനടപടിക്ക് പുറത്താണ്. പിണറായി വിജയന് താല്പര്യമുള്ള പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾ നടത്തുന്ന അക്രമങ്ങൾ സർക്കാർ നേരിട്ട് അട്ടിമറിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

1

രാഷ്ട്രീയകൊലപാതകങ്ങളിലൂടെ സംസ്ഥാനത്തെ ക്രമസമാധാന നില ഓരോ ദിവസവും തകരുകയാണ്. മതഭീകരവാദികൾക്ക് ശക്തിപകരാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുവെന്നും കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ടിന്റെ അതിക്രമങ്ങൾ തടയാൻ പൊലീസിന് സാധിക്കുന്നില്ല. പൊലീസിന് കടന്നുചെല്ലാൻ കഴിയാത്ത 22 സ്ഥലങ്ങൾ കേരളത്തിലുണ്ട് - സുരേന്ദ്രൻ വ്യക്തമാക്കി. കരുനാഗപ്പള്ളിയിൽ പോപ്പുലർ ഫ്രണ്ടിൻ്റെ ഓഫീസ് റെയ്ഡ് ചെയ്ത സംഭവം നാടകമായിരുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. റെയ്ഡിൻ്റെ വിവരം പൊലീസ് തന്നെ നേരത്തെ ചോർത്തി നൽകി. ഒരുകിലോമീറ്റർ അകലെ മാധ്യപ്രവർത്തകരെ തടഞ്ഞ് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് വിലക്കുന്നു. ഇവർക്കെല്ലാം മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അലീന പടിക്കൽ സിമ്പിൾ ആണ്, ബട്ട് ബ്യൂട്ടിഫുൾ ടൂ... നടിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2

സംരക്ഷിത വനങ്ങളിലെ മരം വെട്ടിമാറ്റിയ കേസിൽ ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി. ഇതുമായി നേരിട്ട് ബന്ധമുള്ള ഉന്നതരെ ഒഴിവാക്കി. മോൻസൺ കേസിലും പ്രതിയുമായി നേരിട്ട് ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഒഴിവാക്കി കേസ് ദുർബലമാക്കി - സുരേന്ദ്രൻ കുറ്റപ്പെടുത്തി. നിയമസഭാ കയ്യാങ്കളി കേസിലും സർക്കാർ ഖജനാവിൽ നിന്നു തന്നെ പണമെടുത്തു കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. സ്ത്രീപീഡനങ്ങളിലുൾപ്പെടെ സിപിഎമ്മുമായി ബന്ധമുള്ള പ്രതികളായവർ ഉൾപ്പട്ടെ കേസുകൾ അട്ടിമറിക്കപ്പെടുന്നു.

3

കൊവിഡ് പ്രതിരോധത്തിൽ കേരളം ദയനീയ പരാജയമാണ്. ടിപിആർ നിരക്കിൽ മുന്നിൽ കേരളമാണ് മരണനിരക്കിൽ രണ്ടാംസ്ഥാനമാണ് സംസ്ഥാനത്തിനുള്ളത്. യഥാർത്ഥ മരണനിരക്ക് മറച്ചുവച്ചു. കൊവിഡ് പ്രതിരോധത്തിൽ സാമ്പത്തിക ബാധ്യത മുഴുവൻ ഏറ്റെടുത്തത് കേന്ദ്രസർക്കാരാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആറു മാസത്തിനിടയിൽ ഒമ്പതു കുട്ടികളാണ് പോഷകാഹാര കുറവുമൂലം അട്ടപ്പാടിയിൽ മരിച്ചത്.

മോഡലുകളുടെ മരണം: ഉന്നതർ കുടുങ്ങുമോയെന്ന് ഭയം; ഹാർഡ് ഡിസ്ക് എവിടെ പോയി? അന്വേഷണം നിലച്ച മട്ടിൽമോഡലുകളുടെ മരണം: ഉന്നതർ കുടുങ്ങുമോയെന്ന് ഭയം; ഹാർഡ് ഡിസ്ക് എവിടെ പോയി? അന്വേഷണം നിലച്ച മട്ടിൽ

4

കേന്ദ്രം 131 കോടി രൂപയാണ് അട്ടപ്പാടിയിലേക്ക് നൽകിയത്. കഴിഞ്ഞ 20 വർഷമായി 20,000ത്തോളം കോടി രൂപയാണ് പട്ടികജാതി പട്ടികവർഗങ്ങൾക്കായി കൊടുത്തത്. എന്നാൽ അതൊന്നും ഇനിയും സംസ്ഥാനം നടപ്പിലാക്കിയിട്ടില്ല. ഹലാൽ വിഷയം തീവ്രവാദ അജണ്ടയാണ്. പോപ്പുലർഫ്രണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാൻ കൊണ്ടുവന്ന സംഭവമാണിത്. മുഖ്യമന്ത്രി ഇതിനെ വെള്ളപൂശുകയാണു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാർ പട്ടിണികിടക്കാത്തത് കേന്ദ്രം അരിയും പയറും നൽകുന്നതിനാലാണ്. സംസ്ഥാനത്തെ ആരോഗ്യവകുപ്പും പട്ടികജാതി, പട്ടികവർഗ വകുപ്പുമെല്ലാം പരാജയമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളും അധികനികുതി കുറച്ചിട്ടും കേരളം പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ തയ്യാറായില്ല - സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന | Oneindia Malayalam

English summary
BJP state president K Surendran has said that Chief Minister Pinarayi Vijayan is deliberately subverting the rule of law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X