അയാളും മരിച്ചിട്ടില്ല!! സുരേന്ദ്രന്റെ വാദം പൊളിയുന്നു...മഞ്ചേശ്വരത്ത് താമര വിരിയില്ല !!

  • By: Sooraj
Subscribe to Oneindia Malayalam

മഞ്ചേശ്വരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ള വോട്ട് ചെയ്‌തെന്ന് ആരോപിച്ച് ഹര്‍ജി നല്‍കിയ ബിജെപി നേതാവ് കെ സുരേന്ദ്രന് വീണ്ടും തിരിച്ചടി. പരേതരുടെ ലിസ്റ്റെന്നു സുരേന്ദ്രന്‍ നല്‍കിയ പട്ടികയിലെ ഒരാള്‍ക്കൂടി കോടതിയില്‍ ഹാജരായി. ഉപ്പള സ്വദേശി അബ്ദുല്ലയാണ് കോടതിയില്‍ ഹാജരായി മൊഴി നല്‍കിയത്. താന്‍ തന്നെയാണ് അന്നു വോട്ട് ചെയ്തതെന്നും അബ്ദുല്ല കോടതിയില്‍ പറഞ്ഞു. സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റിലെ ഇതു രണ്ടാമത്തെ 'പരേതനാണ്' കോടതിയിലെത്തി തെളിവ് നല്‍കുന്നത്.

ദീലിപിന്റെയും നാദിര്‍ഷായുടെയും പേര് അവരോട് പറഞ്ഞു!! സുനി എല്ലാം സമ്മതിച്ചു!!

1

മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന പിബി അബ്ദുല്‍ റസാഖിന്റെ വിജയത്തിനെതിരേയാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. വ്യാപകമായി കള്ള വോട്ട് നടന്നിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമന്നും ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്‍ ഹരജി.

2

തിരഞ്ഞെടുപ്പിനു മുമ്പ് മരിച്ച ആറ് ആളുകളുടെ പേരില്‍ മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് സുരേന്ദ്രന്‍ കോടതിയില്‍ വാദിച്ചത്. സുരേന്ദ്രന്‍ നല്‍കിയ പരേതരുടെ ലിസ്റ്റില്‍ ആദ്യമായി കോടതിയില്‍ ഹാജരായത് അമ്മദ് കുഞ്ഞിയായിരുന്നു. 37ാം ബൂത്തിലെ എണ്ണൂറാമത്തെ വോട്ടറായിരുന്നു ഇയാള്‍. താന്‍ ജീവിച്ചിരിപ്പുണ്ടെന്നും അന്നു വോട്ട് ചെയ്തത് താന്‍ തന്നെയാണെന്നും അമ്മദ് കുഞ്ഞി കോടതിയില്‍ അറിയിക്കുകയായിരുന്നു.

3

സ്ഥലത്ത് ഇല്ലാത്തവരുടെയും വിദേശത്തുള്ളവരുടെയും മരിച്ചവരുടെയും പേരില്‍ മഞ്ചശ്വരം നിയമസഭാ മണ്ഡലത്തില്‍ കള്ള വോട്ട് നടന്നിട്ടുണ്ടെന്നാണ് സുരേന്ദ്രന്‍ ഹരജിയില്‍ ആരോപിച്ചത്. ഇതേ തുടര്‍ന്ന് പട്ടികയനുസരിച്ച് 259 പേരെ വിളിച്ചു വരുത്തി തെളിവെടുക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. വിദേശത്തായിരുന്നിട്ടും വോട്ട് ചെയ്‌തെന്ന് അറിയിച്ച് പട്ടികയിലെ ചിലര്‍ സമന്‍സ് ലഭിച്ചതു മൂലം കോടതിയില്‍ ഹാജരാവുകയും ചെയ്തിരുന്നു. ഇവരെയും കോടതി വിസ്തരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. കള്ളവോട്ട് നടന്നിട്ടില്ലായിരുന്നെങ്കില്‍ താന്‍ ജയിക്കുമായിരുന്നുവെന്ന് സുരേന്ദ്രന്‍ അന്നു വാദിച്ചിരുന്നു.

English summary
K surendran election petition: One more 'dead' person appear before court
Please Wait while comments are loading...