കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാവിലെ മോദിക്കെതിരെ വാർത്ത കൊടുക്കൽ, വൈകിട്ട് തിരുത്തൽ.. മാധ്യമങ്ങളെ ട്രോളി കെ സുരേന്ദ്രൻ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ദുരന്ത മുഖത്ത് നിൽക്കുന്ന കേരളത്തിനെതിരെ കേന്ദ്രം പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്ന ആക്ഷേപമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞ് നിൽക്കുന്നത്. കേരളത്തിന് സൌജന്യ അരി ഇല്ലെന്നും വിദേശ സഹായം തടയുന്നുവെന്നുമടക്കം നിരവധി വാർത്തകൾ പുറത്ത് വരികയുണ്ടായി.

കേന്ദ്രസർക്കാരിനെതിരെ കേരളത്തിൽ ജനരോഷം കത്തിത്തുടങ്ങിയതിന് പിന്നാലെ പല ആരോപണങ്ങളിലും വ്യക്തത വന്ന് തുടങ്ങി. ഇതോടെ വാളെടുത്തവരെല്ലാം വെട്ടിലായിരിക്കുകയാണ്. രാവിലെ കേന്ദ്രത്തിനെതിരെ വാർത്ത കൊടുക്കുകയും വൈകിട്ട് തിരുത്തുകയും ചെയ്യുന്ന മലയാളം ചാനലുകളെ ട്രോളി കെ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുന്നു. പോസ്റ്റ് വായിക്കാം:

രാവിലെ കൊടുക്കൽ വൈകിട്ട് തിരുത്തൽ

രാവിലെ കൊടുക്കൽ വൈകിട്ട് തിരുത്തൽ

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: നമ്മുടെ ചില മലയാളം ചാനലുകൾ ഇപ്പോൾ വൈകുന്നേരം ഒരു പ്രത്യേക വാർത്താ ബുള്ളറ്റിന്‍ തുടങ്ങിയിരിക്കുകയാണ്. രാവിലെ കൊടുത്ത വാർത്തകൾ തിരുത്തി വായിക്കാൻ വേണ്ടി മാത്രം. രാവിലെ ദുരിതാശ്വാസത്തിനു കൊണ്ടുവന്ന സാധനങ്ങൾക്ക് വിമാനത്താവളത്തിൽ മോദിയുടെ വക അധിക ഡ്യൂട്ടി ഈടാക്കുന്നു. വൈകുന്നേരം ഡ്യൂട്ടി ഈടാക്കുന്നില്ല.

അരിയും എഴുന്നൂറ് കോടിയും

അരിയും എഴുന്നൂറ് കോടിയും

പിന്നെ കേന്ദ്രം തന്ന അരിക്ക് മോദി 274 കോടി രൂപ വില ഈടാക്കുന്നു. വൈകീട്ട് വില ഈടാക്കുന്നില്ല. അതുകഴിഞ്ഞ് പാക്കിസ്ഥാൻ വിമാനം കോഴിക്കോട്‌ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരിക്കുന്നു. വൈകുന്നേരം തടഞ്ഞുവെച്ചിട്ടില്ല. എഴുനൂറുകോടി മോദി തടഞ്ഞു അല്ല എഴുനൂറുകോടി പോയിട്ട് ഒരു പൈസയും തരാമെന്നേറ്റിട്ടില്ല.

ചിത്രം വിചിത്രമാണോ

ചിത്രം വിചിത്രമാണോ

രാവിലെ കൊടുക്കലോട് കൊടുക്കൽ വൈകുന്നേരം തിരുത്തലോട് തിരുത്തൽ. ചിത്രം വിചിത്രമാണോ ധിം തരികിട തോം ആണോ തിരുവാ എതിർവാ ആണോ ഇനി അതല്ല പുഷ് പുൾ ആണോ ഒന്നും ഞമ്മക്ക് പുടികിട്ടുന്നില്ല എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ മലയാളത്തിലെ വാർത്താചാനലുകളെ ലക്ഷ്യമിട്ട് കെ സുരേന്ദ്രന്റെ പരിഹാസം. സുരേന്ദ്രന്റെ പരിഹാസത്തിലെ വസ്തുതകൾ കൂടി പരിശോധിക്കാം.

സാധനങ്ങൾക്ക് നികുതിക്കുരുക്ക്

സാധനങ്ങൾക്ക് നികുതിക്കുരുക്ക്

പ്രളയക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി പ്രവാസികളടക്കമുള്ള വിദേശ മലയാളികള്‍ അയച്ച ലോഡ് കണക്കിന് സാധനങ്ങളാണ് വന്‍ നികുതി ഒടുക്കേണ്ടി വരുന്നതിനാല്‍ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടന്നത്. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും നികുതി ഇളവ് അനുവദിക്കണം എന്ന ആവശ്യം വ്യാപകമായി ഉയരുകയും ചെയ്തു.

വിവാദമായപ്പോൾ ഇളവ്

വിവാദമായപ്പോൾ ഇളവ്

പിന്നാലെ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കാശ്മീരിലും ബീഹാറിലും പ്രളയമുണ്ടായ സമയത്ത് നികുതി ഇളവ് അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഇളവ് ആവശ്യപ്പെട്ടത്. ഇത് കേന്ദ്രം അംഗീകരിക്കുകയും ഇളവ് അനുവദിക്കുകയുമായിരുന്നു.

അരി സൗജന്യമല്ലെന്ന്

അരി സൗജന്യമല്ലെന്ന്

മറ്റൊന്ന് ദുരിതാശ്വാസത്തിനുളള സൗജന്യ അരിയുമായി ബന്ധപ്പെട്ടത് ആയിരുന്നു. കേരളത്തിന് അനുവദിച്ച അരി സൗജന്യമല്ലെന്നും പിന്നീട് പണം കൊടുക്കേണ്ടി വരുമെന്നും ഇല്ലെങ്കില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും ഈടാക്കുമെന്നുമായിരുന്നു വാര്‍ത്ത വന്നത്. കേന്ദ്രഭക്ഷ്യ മന്ത്രാലയം സംസ്ഥാനത്തിന് അയച്ച കത്തിന്റെ കോപ്പി അടക്കമാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടത്.

വിശദീകരിച്ച് മന്ത്രി

വിശദീകരിച്ച് മന്ത്രി

ഇത് വന്‍ ഒച്ചപ്പാടിന് വഴി വെച്ചു. പിന്നാലെ കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ വിശദീകരണവുമായി രംഗത്ത് വന്നു. കേരളത്തിന് അനുവദിച്ച അരിയുടെ വില ഈടാക്കില്ലെന്നും അരി സൗജന്യമാണെന്നും മന്ത്രി വ്യക്തമാക്കുകയായിരുന്നു. കേരളം ആവശ്യപ്പെട്ടത് 1,80,000 മെട്രിക്ക് ടണ്‍ അരിയും കേന്ദ്രം നല്‍കാമെന്ന് ഏറ്റത് 89,000 മെട്രിക് ടണ്‍ അരിയുമാണ്.

700 കോടി സഹായം

700 കോടി സഹായം

അരി സൗജന്യമാക്കിയുള്ള കേന്ദ്ര ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല എന്നാണ് ഏറ്റവും പുതിയ വിവരം. ഇക്കാര്യം ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കെ സുരേന്ദ്രന്‍ ഉന്നയിച്ച മറ്റൊരു വിഷയം യുഎഇയുടെ സഹായം സംബന്ധിച്ചാണ്. 700 കോടി കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാമെന്ന് യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ ഫോണില്‍ അറിയിച്ചുവെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായിയാണ്.

തുക തീരുമാനിച്ചിട്ടിലെന്ന്

തുക തീരുമാനിച്ചിട്ടിലെന്ന്

എന്നാല്‍ വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രം നിലപാട് എടുക്കുകയും പണം ആവശ്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. പിന്നാലെ കേന്ദ്രത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ കേരളത്തിന് എത്ര തുക നല്‍കണം എന്ന കാര്യത്തില്‍ യുഎഇ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന പറയുന്നു. സഹായിക്കില്ല എന്നല്ല, തുക തീരുമാനിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം

നിങ്ങൾക്കും കേരളത്തെ സഹായിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08


keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
K Surendran trolls media in his facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X