Get Updates
Get notified of breaking news, exclusive insights, and must-see stories!

'സഹോദരന്റെ കൊലപാതകത്തില്‍ പ്രതികരിക്കുമ്പോള്‍ ചിരി വരുന്നോ നേതാവെ': കെ സുരേന്ദ്രനെതിരെ വിമര്‍ശനം

തിരുവനന്തപുരം: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികരിക്കുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചിരിച്ചതില്‍ പ്രതിഷേധം ഉയരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന് തൊട്ടുമുമ്പാണ് കെസ സരേന്ദ്രന്‍ ചിരിക്കുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. നിങ്ങളിത് ( മൈക്ക് ) മാറ്റാതെ എനിക്ക് പറയാന്‍ പറ്റില്ലല്ലോ എന്നും തടഞ്ഞുനിര്‍ത്തിയിരിക്കുകയാണെന്ന് പുറത്തുനിന്ന് ഒരാള്‍ പറയുമ്പോഴാണ് കെ സുരേന്ദ്രന്‍ ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

1

എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിച്ച് തുടങ്ങിയപ്പോള്‍ സുരേന്ദ്രന്‍ ഗൗരവത്തിലാണ് സംസാരിക്കുന്നത്. ഇതിന്റെ വീഡിയോ സുരേന്ദ്രന്റെ ഔദ്യോഗിക ഫേസബുക്ക് പേജിലും ലൈവായി പോകുന്നുണ്ടായിരുന്നു. സംഘപരിവാര്‍ അനുകൂലികള്‍ വരെ സുരേന്ദ്രന്റെ പ്രവൃത്തിയില്‍ വിമര്‍ശനം പങ്കുവയ്ക്കുന്നുണ്ട്. അണികള്‍ കൊല്ലപ്പെടുമ്പോളും നേതാക്കള്‍ ചിരിച്ചു കളിച്ചു വാര്‍ത്ത സമ്മേളനം നടത്തുന്നു എന്നാണ് ഉയരുന്ന വിമര്‍ശനം.

2

ഒരു പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ചിരിച്ചു കൊണ്ട് ആഘോഷിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍. സ്വന്തം പ്രവര്‍ത്തകന്‍ മരിച്ച വാര്‍ത്ത പറയാന്‍ ചിരിച്ചു കൊണ്ട് വരുന്ന ഒരേ ഒരു നേതാവ്. ഒരു സഹോദരന്റെ കൊലപാതകത്തില്‍ പ്രതികരിക്കുമ്പോള്‍ ചിരി വരുന്നോ നേതാവെ. ചിരിച്ചോളൂ അണികള്‍ കൊല്ലപെടുമ്പോള്‍ ചിരിക്കുന്നത് ആണല്ലോ നിങ്ങളുടെ പതിവ്- എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍.

3

സുരേന്ദ്രന്റെ പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം, കൊലപാതകത്തില്‍ എസ്ഡിപിഐക്ക് എതിരെ രൂക്ഷവിമര്‍ശനമാണ് സുരേന്ദ്രന്‍ ഉന്നയിച്ചത്. എസ്ഡിപിഐ ക്രിമിനല്‍ സംഘങ്ങളെ സര്‍ക്കാരും സിപിഎമ്മും പോലീസും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് മലമ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിന്റെ കൊലപാതകം ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

4

കേരളത്തില്‍ ദിവസത്തിനുള്ളില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് എസ്ഡിപിഐക്കാര്‍ കൊല ചെയ്തത്. പൊലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്ചയാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനത്തെ ക്രമസമാധാനനില പോകുന്നത്. ഒരു പ്രകോപനവുമില്ലാത്ത സ്ഥലങ്ങളില്‍ പോലും വളരെ ആസൂത്രിതമായാണ് കൊലപാതകങ്ങള്‍ നടക്കുന്നത്.

5

എസ്ഡിപിഐക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ അവരെ നേരിടുക തന്നെ ചെയ്യും. എസ്ഡിപിഐക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ജനങ്ങളെ ബിജെപി അണിനിരത്തും. കൊലപാതകങ്ങളില്‍ എസ്ഡിപിഐയുടെ പേരു പറയാന്‍ പോലും പൊലീസ് മടിയ്ക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണം പങ്കിടുന്നവരാണ് സിപിഎമ്മും എസ്ഡിപിഐയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+