കെ സുരേന്ദ്രന് കോടതിയും കൊടുത്തു പണി!!! എംഎല്‍എ സ്വപ്‌നത്തിന് വിമാനയാത്രാക്കൂലിയും മതിയാവില്ല...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി/മഞ്ചേശ്വരം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ വിജയം നഷ്ടപ്പെട്ടുപോയ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്നു കെ സുരേന്ദ്രന്‍. വെറും 89 വോട്ടിനായിരുന്നു സുരേന്ദ്രന്റെ പരാജയം.

എന്നാല്‍ സുരേന്ദ്രന്‍ വെറുതേയിരുന്നില്ല. വ്യാപകമായി കള്ളവോട്ട് നടന്നു എന്ന് ആരോപിച്ച് കോടതിയില്‍ പോയി. കോടതി പരാതി ഫയലില്‍ സ്വീകരിച്ചപ്പോള്‍, സുരേന്ദ്രന്‍ എംഎല്‍എ ആയ മട്ടിലായിരുന്നു പലരുടേയും പ്രതികരണം.

എന്നാല്‍ തുടക്കംമുതലേ സുരേന്ദ്രന് പണി കിട്ടിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഒരുഗ്രന്‍ പണി കൂടി കിട്ടിക്കഴിഞ്ഞിരിക്കുന്നു.

പരേതരും പ്രവാസികളും

പരേതരും പ്രവാസികളും

മഞ്ചേശ്വരത്ത് വിജയിച്ചത് മുസ്ലീം ലീഗിന്റെ പിബി അബ്ദുള്‍ റസാഖ് ആയിരുന്നു. മരിച്ചുപോയവരുടേയും പ്രവാസികളുടേയും പേരില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ട് എന്നാണ് സുരേന്ദ്രന്റെ ആരോപണം.

പട്ടികയും കൊടുത്തു

പട്ടികയും കൊടുത്തു

ആരുടെയൊക്കെ പേരിലാണ് കള്ളവോട്ട് നടന്നിട്ടുള്ളത് എന്ന് പോലും പറഞ്ഞുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പരാതി. ഇതോടെ സുരേന്ദ്രന്‍ തന്നെ മഞ്ചേശ്വരം എംഎല്‍എ ആകും എന്ന രീതിയില്‍ പ്രചാരണവും തുടങ്ങി.

പരേതര്‍ ഹാജരായി

പരേതര്‍ ഹാജരായി

പരേതര്‍ എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞ പലരും ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. ഇതോടെ തുടങ്ങി കെ സുരേന്ദ്രന്റെ കഷ്ടകാലം. കള്ളവോട്ട് ആരോപണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു ഇത്.

പ്രവാസികളും നേരിട്ടെത്തണം

പ്രവാസികളും നേരിട്ടെത്തണം

കള്ളവോട്ട് ആരോപണം തെളിയിക്കണമെങ്കില്‍, ആരോപണ വിധേയരായ പ്രവാസികളും കോടതിയില്‍ നേരിട്ടെത്തണം. ഇന്ത്യക്ക് പുറത്തുള്ള 42 പേരടക്കം 45 പേരാണ് ഇത്തരത്തില്‍ ഹാജരാകേണ്ടത്.

വിമാനം പിടിച്ച് വരണം

വിമാനം പിടിച്ച് വരണം

45 ല്‍ 42 പേരും ഗള്‍ഫ് രാജ്യങ്ങളിലാണ് ഉള്ളത്. ഇവര്‍ കോടതിയില്‍ എത്തണമെങ്കില്‍ അവിടെ നിന്ന് വിമാനത്തിലേറി വരണം. അതിന്റെ ചെലവ് ആര് വഹിക്കും?

വിമാനക്കൂലി സുരേന്ദ്രന്‍ നല്‍കണം

വിമാനക്കൂലി സുരേന്ദ്രന്‍ നല്‍കണം

പരാതിക്കാരന്‍ കെ സുരേന്ദ്രന്‍ ആണല്ലോ... അപ്പോള്‍ ഇവരുടെ വിമാനയാത്രാ കൂലിയും സുരേന്ദ്രന്‍ തന്നെ നല്‍കണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അതാണിപ്പോള്‍ വലിയ തിരിച്ചടിയായതും.

ആലോചിച്ച് പറയാം

ആലോചിച്ച് പറയാം

ആയിരമോ പതിനായിരമോ ചെലവഴിച്ചാല്‍ നടക്കുന്ന കാര്യമല്ലല്ലോ ഇത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ആലോചിച്ച് മറുപടി പറയാം എന്നാണ് കെ സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

ലക്ഷങ്ങള്‍ വേണ്ടി വരും

ലക്ഷങ്ങള്‍ വേണ്ടി വരും

ഒരാള്‍ക്ക് ശരാശരി നാല്‍പതിനായിരം രൂപ വിമാനക്കൂലി ഇനത്തില്‍ നല്‍കേണ്ടി വരും എന്ന് കരുതാം. അങ്ങനെ ആണെങ്കില്‍ 16 ലക്ഷം രൂപയില്‍ അധികം ചെലവ് സുരേന്ദ്രന്‍ വഹിക്കേണ്ടി വരും എന്ന് ഉറപ്പാണ്.

തെളിയിക്കാന്‍ പറ്റുമെന്ന് ഉറപ്പുണ്ടോ

തെളിയിക്കാന്‍ പറ്റുമെന്ന് ഉറപ്പുണ്ടോ

ഇവരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കാന്‍ സാധിക്കും എന്നും ഉറപ്പില്ല. നേരത്തെ പരേതരുടെ കാര്യത്തില്‍ സംഭവിച്ചതിന് സമാനമായാല്‍ നഷ്ടം ലക്ഷക്കണക്കിന് രൂപയാകും.

ആര് കൊടുക്കും പണം?

ആര് കൊടുക്കും പണം?

എന്തായാലും കെ സുരേന്ദ്രനെ സംബന്ധിച്ച് ഇത്രയും തുക കേസിന്‍രെ ചെലവിനായി മുടക്കാന്‍ സാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിക്കുമെന്ന് ഉറപ്പില്ലാത്ത കേസില്‍ വലിയ തുക മുടക്കാന്‍ ബിജെപി തയ്യാറാകുമോ എന്ന ചോദ്യവും ബാക്കിയാണ്.

English summary
Majeswaram Election Case: K Surendran should bear expatriate's travel expense to appear before the Court.
Please Wait while comments are loading...