• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീട്ടുമുറ്റത്ത് ചെടിച്ചട്ടിയിൽ ബിജെപി കൊടിമരം നാട്ടി സുരേന്ദ്രൻ, അടപടലം പൊങ്കാല!

cmsvideo
  സുരേന്ദ്രന് അടപടലം പൊങ്കാല! | Oneindia Malayalam

  ബിജെപി നേതാക്കളില്‍ ട്രോളന്മാരുടെ പ്രിയപ്പെട്ട ഇരയാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ബീഫ് കറിയെ ഉള്ളിക്കറിയെന്ന് ന്യായീകരിച്ചത് മുതല്‍ ട്രോളന്മാര്‍ സുരേന്ദ്രനെ വിടാതെ പിടിച്ചിട്ടുണ്ട്. ശബരിമല സമരത്തിനിടെ അറസ്റ്റിലായതിന് ശേഷം നടത്തിയ ഇരുമുടിക്കെട്ട് നാടകത്തോടെ ട്രോളന്മാര്‍ക്കിടയില്‍ കെ സുരേന്ദ്രന് പിന്നെയും ഡിമാന്‍ഡ് കൂടി.

  ഫേസ്ബുക്കില്‍ സജീവമാണ് കെ സുരേന്ദ്രന്‍. സുരേന്ദ്രന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നുണ്ടോ എന്ന് നോക്കിയിരിപ്പാണ് ട്രോളന്മാര്‍. സുരേന്ദ്രന്റെ ഏറ്റവും പുതിയ പോസ്റ്റിനും പണി പാലും വെള്ളത്തില്‍ തന്നെ കിട്ടിയിട്ടുണ്ട്.

  ട്രോളന്മാർക്ക് പ്രിയപ്പെട്ട സുരേന്ദ്രൻ

  ട്രോളന്മാർക്ക് പ്രിയപ്പെട്ട സുരേന്ദ്രൻ

  ഫേസ്ബുക്കില്‍ നിരവധി ഫോളോവേഴ്‌സ് ഉളള ബിജെപി നേതാവാണ് സുരേന്ദ്രന്‍. പലരും സുരേന്ദ്രന്റെ പോസ്റ്റുകളെ ട്രോളാന്‍ വേണ്ടി മാത്രം ഫോളോ ചെയ്യുന്നവരുമാണ്. സുരേന്ദ്രന്റെ മിക്ക പോസ്റ്റുകളിലും ട്രോളന്മാര്‍ക്കുളളത് എന്തൊങ്കിലുമൊക്കെ ഉണ്ടാകാതെയുമിരിക്കില്ല.

  സ്ഥിരം പൊങ്കാല തന്നെ

  സ്ഥിരം പൊങ്കാല തന്നെ

  ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ സേവ് കേരള ഫ്രം കമ്മ്യൂണിസ്റ്റ് എന്ന് പോസ്റ്റിട്ട സുരേന്ദ്രന് എട്ടിന്റെ പണിയാണ് കിട്ടിയത്. സേവ് കേരള ഫ്രം ചാണക സംഘീസ് എന്ന ഹാഷ്ടാഗ് ചറാ പറാ വന്ന് നിറഞ്ഞു. അതിന് ശേഷം ഇപ്പോഴാണ് കെ സുരേന്ദ്രന്‍ ട്രോളന്മാര്‍ക്ക് വീണ്ടും ഒരു അവസരം കൊടുത്തിരിക്കുന്നത്.

   എന്റെ കുടുംബം ബിജെപി കുടുംബം

  എന്റെ കുടുംബം ബിജെപി കുടുംബം

  സംഭവം കെ സുരേന്ദ്രന്‍ സ്വന്തം വീട്ടില്‍ ഒരു ബിജെപി കൊടി നാട്ടി എന്നതാണ്. എന്റെ കുടുംബം ബിജെപി കുടുംബം എന്ന ക്യാംപെയ്‌നിന്റെ ഭാഗമായിട്ടാണ് ഇത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള അടക്കമുളള പാര്‍ട്ടി സ്റ്റിക്കര്‍ വീട്ട് ചുമരിലൊട്ടിച്ചും മറ്റും ഈ ക്യാംപെയ്‌നിന്റെ ഭാഗമായിട്ടുണ്ട്.

  വീടിന് മുന്നിൽ കൊടി

  വീടിന് മുന്നിൽ കൊടി

  കെ സുരേന്ദ്രന്‍ തീരുമാനിച്ചത് കൊടി നാട്ടാനാണ്. വീടിന് മുന്നില്‍ കെ സുരേന്ദ്രന്‍ പതാക ഉയര്‍ത്തുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്ക് വെയ്ക്കുകയും ചെയ്തു. എന്റെ കുടുംബം ബിജെപി കുടുംബം ക്യാമ്പെയ്‌നിന്റെ ഭാഗമായി വീട്ടില്‍ പാര്‍ട്ടി പതാക ഉയര്‍ത്തി എന്ന് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.

  കൊടിമരം ചെടിച്ചട്ടിയിൽ

  കൊടിമരം ചെടിച്ചട്ടിയിൽ

  നിരവധി പ്രവര്‍ത്തകരും ചിത്രത്തില്‍ സുരേന്ദ്രനൊപ്പമുണ്ട്. പണി പാളിയത് അവിടൊന്നുമല്ല. സുരേന്ദ്രന്‍ കൊടി നാട്ടിയിരിക്കുന്നത് വീട്ടിലെ ചെടിച്ചട്ടിയിലാണ് എന്നതിലാണ് ട്രോളന്മാര്‍ കയറിപ്പിടിച്ചത്. പോരെ പൂരം. പതിവ് പോലെ പോസ്റ്റിന് കീഴില്‍ പൊങ്കാല വന്ന് നിറഞ്ഞു. രസകരമായ ചില കമന്റുകള്‍ നോക്കാം.

  ബിജെപി വളരുന്ന വിധം

  * കേരളത്തിൽ BJP വളർത്തുന്ന വിധം ആദ്യമായി ചെടിച്ചട്ടിയിൽ കൊടി നടുക. ഇത്തിരി ഗോമൂത്രം ഇത്തരി ഉണക്കച്ചാണകവും, ലായനിയാക്കുക. ഈ ലായനി ദിവസം മൂന്ന് നേരം കൊടിമര ച്ചുവട്ടിൽ ഒഴിക്കുക

  * ചെടി ചട്ടിയിൽ കൊടികുത്തിയത് ഒരു തെറ്റായി കാണാൻ കഴിയില്ല.... ചാണകം ഇട്ട് കൊടുക്കാൻ സൗകര്യം എന്ന് കരുതി ചെയതതാകും... ഇഷ്ടം #ഉള്ളിയുടെ മണ്ടത്തരതിനോട് മാത്രം.

  പടവലങ്ങ പോലെ വളരും

  * ദിവസവും വെള്ളം ഒഴിച്ചോളു വേര് നന്നായി ആഴത്തിൽ ഇറങ്ങട്ടെ.

  * ചട്ടിയിൽ ആണ് കുഴിച്ചിട്ടത് പാർട്ടി ഇനി പടവലങ്ങ പോലെ പടർന്നു പന്തലിക്കും കമ്മികളെ

  * ഇവിടെ വളരില്ല എന്നുറപ്പുള്ളത് കൊണ്ടാവും പൂച്ചട്ടിയിൽ കൊടി നട്ടത്

  * ചിത്രത്തില്‍ കാണുന്നപോലെ ഒരു ചെടിച്ചട്ടിയില്‍ പതാക നട്ടതിനു ശേഷം ദിവസവും രണ്ടുനേരം.വെള്ളമൊഴിക്കണം. പാര്‍ട്ടി പെട്ടെന്നു വളരും

  മറിഞ്ഞ് മണ്ടേൽ വീഴില്ലേ

  * പാർട്ടിയോട് കൂറ് ഉണ്ടായിരുന്നു എങ്കിൽ ആ ടൈൽ പൊട്ടിച്ചു മണ്ണിൽ നല്ല ബലമായി കൊടിമരം ഉറപ്പിക്കാമായിരുന്നു. ഇതു ഇപ്പോൾ എങ്ങോട്ടും ചായാം എന്ന അവസ്ഥ ആണല്ലോ അണ്ണാ

  * ചെടിച്ചട്ടി ആയത് നന്നായി..അടുത്തവീട്ടിലോട്ട് പറിച്ചുനടാല്ലോ

  * എന്റെ പൊന്ന് സുരേട്ടാ, ചെടിച്ചട്ടിയിൽ കൊടിമരം നാട്ടിയാൽ അത് മറിഞ്ഞ് തലമണ്ടക്ക് വീഴില്ലേ ..

  കൊടി മരത്തിന് വെള്ളം ഒഴിച്ചവൻ

  * പോസ്റ്റിന് വെള്ളം ഒഴിച്ചവൻ എന്നൊക്കെ കൊറെ കേട്ടിട്ടുണ്ട്... താമസിയാതെ..... കൊടി മരത്തിന് വെള്ളം ഒഴിച്ചവന് എന്ന് കേൾക്കാം

  * പൂച്ചെട്ടിയല്ലേ മുൻപ് വളമായിട്ട് ഇട്ട ചാണകം ഇഷ്ടംപോലെ ഉണ്ടാവും കൊടിക്ക് പറ്റിയ സ്ഥലം

  * യെന്തായാലും bjp പാർട്ടി കേരളത്തിൽ വളരില്ല . അപ്പൊ പിന്നെ ചെടി ചട്ടിയിൽ കൊടി നട്ടു കൊടിയെങ്കിലും വളരട്ടെ കേസുരേന്ദ്രാ

  ബിജെപിയെ ട്രോളുകയാണോ

  * ചെടി ചട്ടിയിൽ അല്ലെ, കുറച്ച് ഗോമൂത്രവും ഒഴിച്ചോളു.. നല്ല വളമാണ്

  * 2 നേരം വെള്ളം ഒഴിക്കാൻ മറക്കരുത് ട്ടോ...വാടാതെ നോക്കണം

  * സത്യത്തിൽ നിങ്ങൾ ബിജെപിയെ ട്രോളുകയാണോ. ചെടിച്ചട്ടിയൊക്കെ കണ്ടു ചിന്തിച്ചുപോയതാ

  ഫേസ്ബുക്ക് പോസ്റ്റ്

  കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

  English summary
  Social Media trolls K Surendran for raising BJP flag at Home

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more