കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി മുരളീധരന്‍റെ കേന്ദ്രമന്ത്രിസ്ഥാനം; എല്ലാ മലയാളികള്‍ക്കും സന്തോഷം നല്‍കുന്ന കാര്യം: സുരേന്ദ്രന്‍

Google Oneindia Malayalam News

ദില്ലി: വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകുന്നത് കേരളത്തിലെ എല്ലാം ജനങ്ങള്‍ക്കും വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. വളരെയേറെ അനുഭവ സമ്പത്തുള്ള, മിടുക്കനായ നേതാവാണ് വി മുരളീധരൻ. മലയാളികളുടെ പ്രതിനിധിയായി അദ്ദേഹം കേന്ദ്ര മന്ത്രിസഭയിലെത്തുന്നത് എല്ലാ മലയാളികൾക്കും അഭിമാനമാണെന്ന് കെ സുരേന്ദ്ര പറഞ്ഞു.

കേന്ദ്രമന്ത്രിയാവുന്നതോടെ കേരളത്തിന്‍റെ വികസനത്തിനായി പലകാര്യങ്ങളും ചെയ്യാന്‍ വി മുരളീധരന് സാധിക്കും. വരുംകാലങ്ങളില്‍ കേരളത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സജീവസാന്നിധ്യമായി മുരളീധരന്‍ ഉണ്ടാവുമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

<strong> മന്ത്രിപദത്തിലേക്ക് താനില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; വി മുരളീധരന്‍ പുതിയ ആള്‍.. അവസരം ലഭിക്കട്ടെ</strong> മന്ത്രിപദത്തിലേക്ക് താനില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; വി മുരളീധരന്‍ പുതിയ ആള്‍.. അവസരം ലഭിക്കട്ടെ

അതേസമയം പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ആത്മാര്‍ത്ഥമായി നിറവേറ്റുമെന്ന് നിയുക്ത കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. കേരളത്തിന്‍റെ പ്രശ്നങ്ങള്‍ക്ക് എല്ലാവരോടും ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും മന്ത്രിപദം ലഭിക്കാന്‍ വൈകിയിട്ടില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

 ksurendran

കേന്ദ്രമന്ത്രിയാവാന്‍ ക്ഷ​ണം ലഭിച്ചതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുരളീധരന്‍ നടത്തിയത്. പിണറായി സത്യപ്രതിജ്ഞയ്ക്ക് എത്താത്ത് ജനാധിപത്യമര്യാദയല്ലെന്ന് വിമര്‍ശിച്ച മുരളീധരന്‍ മുഖ്യമന്ത്രിയുടെ നിലപാട് കേരത്തിലെ ജനങ്ങള്‍ക്ക് അപമാനകരമാണെന്നും കൂട്ടിച്ചേര്‍ത്തു.

<strong>ശരീരം കഷ്ണങ്ങളായി മുറിച്ചാലും ബിജെപിയില്‍ ചേരില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ; നടക്കുന്നത് നുണപ്രചരണം</strong>ശരീരം കഷ്ണങ്ങളായി മുറിച്ചാലും ബിജെപിയില്‍ ചേരില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ; നടക്കുന്നത് നുണപ്രചരണം

സത്യപ്രതിജ്ഞ ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും രാഷ്ട്രതിഭവന്‍റെ അങ്കണത്തില്‍ തയ്യാറായി കഴിഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികള്‍ സദസ്സിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സഹമന്ത്രിമാര്‍ ഉള്‍പ്പടെ 50-60 പേരാകും നരേന്ദ്ര മോദിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. .

കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരായ രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തോമര്‍, രാജ്നാഥ് സിങ്, അര്‍ജുന്‍ റാം മേഘാല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാസ് ജാവേഡ്ക്കര്‍, സ്മൃതി ഇറാനി, അനുപ്രിയ പട്ടേല്‍ എന്നിവര്‍ മന്ത്രിമാരായി തുടരും. അമിത് ഷായും മന്ത്രിസഭയില്‍ അംഗമായേക്കുമെന്നാണ് അവസാന നിമിഷങ്ങളില്‍ പുറത്തുവരുന്ന വാര്‍ത്ത

English summary
k surendran responds about v muraleedharan's ministry entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X