കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിക്കൊപ്പം; അതാകും ടേണിങ് പോയിന്റ് എന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആതായിരിക്കും ഇത്തവണത്തെ ടേണിങ് പോയിന്റ് എന്ന് സുരേന്ദ്രന്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തിലെത്താതിരിക്കാന്‍ ബിജെപി സിപിഎമ്മുമായി ധാരണയുണ്ടാക്കി എന്ന പ്രചാരണത്തെ അദ്ദേഹം തള്ളി. കോണ്‍ഗ്രസ് മുക്ത കേരളം ബിജെപിയുടെ ലക്ഷ്യമല്ല. അത് മുസ്ലിം ലീഗ് തന്നെ ചെയ്യുന്നുണ്ടല്ലോ എന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

5

ശോഭാ സുരേന്ദ്രനെ ഒതുക്കാന്‍ നോക്കി എന്നത് ശരിയല്ല. ശോഭ സുരേന്ദ്രന്‍ വൈസ് പ്രസിഡന്റാണ്. അത് മോശം പദവിയല്ല. അവര്‍ ഉടന്‍ സജീവമായി തിരച്ചെത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഭരണം ലഭിക്കാനാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ഇരുമുന്നണികളും തങ്ങളുടെ എതിരാളികളാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ക്രൈസ്തവ വോട്ടുകളില്‍ കണ്ണുവച്ച് ബിജെപി അടുത്തിടെ പല നീക്കങ്ങളും നടത്തിയിരുന്നു. സഭാ തര്‍ക്കങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപ്പെട്ടത് ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നു. മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പിഎസ് ശ്രീധരന്‍ പിള്ള മുഖേനയായിരുന്നു ഇടപെടല്‍. ക്രൈസ്തവ വോട്ടുകള്‍ പിടിക്കാന്‍ പ്രത്യേക പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയില്‍ ഘടക കക്ഷിയാക്കാനുള്ള നീക്കവും ബിജെപി നടത്തുന്നുണ്ട് എന്നാണ് വിവരങ്ങള്‍.

ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!

മധ്യകേരളത്തിലെ ചില മണ്ഡലങ്ങളില്‍ ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകമാണ്. സമാനമായ രീതിയില്‍ മലബാറില്‍ വേരോട്ടം ശക്തമാക്കാന്‍ മുസ്ലിം വിഭാഗങ്ങളുമായി ചര്‍ച്ചയ്ക്ക് ബിജെപി ശ്രമിച്ചിരുന്നു. ശ്രീധരന്‍ പിള്ള വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം ആരും എത്താത്തതിനാല്‍ മാറ്റിവച്ചു എന്നായിരുന്നു കഴിഞ്ഞാഴ്ച വന്ന വാര്‍ത്ത.

Recommended Video

cmsvideo
B Gopalakrishnan got reply by Abhilash Mohanan on the debate from Media One on Khalistan Mark

English summary
K Surendran says Christian, Votes will be favor to BJP in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X