കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരന്‍ പിള്ളയ്ക്ക് വധഭീഷണി; രാജീവ് ഗാന്ധിയുടെതു പോലുള്ള അന്ത്യം!! ബോംബെ മലയാളി

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് വധഭീഷണി. പാര്‍ട്ടി നേതാവ് കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി ഓഫീസിലേക്ക് വന്ന കത്തിലാണ് വധിക്കുമെന്ന് ഭീഷണിയുള്ളതെന്ന് സുരേന്ദ്രന്‍ പറയുന്നു.

29

ഭീഷണി കത്ത് വന്ന ഉടനെ ഡിജിപിയെ അറിയിച്ചു. എന്നാല്‍ പോലീസ് വിഷയം ഗൗരവത്തിലെടുത്തിട്ടില്ല. ലാഘവത്തോടെയാണ് വിഷയം പോലീസ് പരിഗണിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബിജെപി സമരം ശക്തമാക്കുന്നത്. കാസര്‍കോട് നിന്ന് ശബരിമലയിലേക്ക് രഥയാത്ര നടത്താനും ബിജെപി ആലോചിക്കുന്നുണ്ട്. അതിനിടെയാണ് സംസ്ഥാന അധ്യക്ഷന് വധഭീഷണിയുണ്ടായി എന്ന വാര്‍ത്ത വന്നിരിക്കുന്നത്.

മഹാരാഷ്ട്രയിലെ മഹാബലേശ്വറില്‍ നിന്ന് സ്പീഡ് പോസ്റ്റിലാണ് കത്ത് അയച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് വെള്ളിയാഴ്ച കത്ത് ലഭിച്ചത്. ബോംബെ മലയാളി എന്ന് പരിചയപ്പെടുത്തി മോഹന്‍ കെ നായര്‍ എന്ന പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഇയാളുടെ വിലാസവും കത്തിലുണ്ട്. ശ്രീധരന്‍ പിള്ള നടത്തുന്ന രഥയാത്രയില്‍ പങ്കെടുക്കുമെന്നും രാജീവ് ഗാന്ധിയുടേത് പോലുള്ള അന്ത്യം ആയിരിക്കും ശ്രീധരന്‍ പിള്ളയുടേത് എന്നും കത്തില്‍ പറയുന്നു.

മധ്യപ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരനെ വലവീശിമധ്യപ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരനെ വലവീശി

ശബരിമല തീര്‍ഥാടനം അലങ്കോലമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. നിരപരാധികളായ ഭക്തരുടെ ഫോട്ടോകള്‍ പ്രശ്‌നക്കാരെന്ന് ആരോപിച്ച് പോലീസ് പ്രസിദ്ധീകരിക്കുകയാണ്. ലുക്ക് ഔട്ട് നോട്ടീസ്, കോടതിയുടെ നോട്ടീസ് എന്നിവ ഇല്ലാതെ ഭക്തരുടെ ഫോട്ടോ പ്രസിദ്ധീകരിക്കാന്‍ പോലീസിന് അധികാരമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പോലീസിന്റെ കൈയ്യേറ്റത്തിന്റെ ഭാഗമായാണ് ശിവദാസന്‍ എന്ന ഭക്തന്‍ മരിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അതിനിടെ, വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശിവദാസന്റെ കുടുംബം രംഗത്തുവന്നിട്ടുണ്ട്. കാണാതായി എന്ന് പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

English summary
PS Sreedaran Pilla faces life threat, says k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X