• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മുഖ്യമന്ത്രിയുടെ ചർമ്മബലം കാണ്ടാമൃഗത്തെ കടത്തി വെട്ടുന്നത്', തനി അൽപ്പത്തരമെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താ സമ്മേളനത്തിന് എതിരെയാണ് കെ സുരേന്ദ്രൻ രംഗത്ത് എത്തിയത്. ഉത്തരം മുട്ടുമ്പോഴുളള ഇമോഷണൽ ബ്ലാക്ക് മെയിംലിംഗ് ആണ് ഇന്നത്തെ വാർത്താ സമ്മേളനത്തിലേത് എന്ന് കെ സുരേന്ദരൻ ആരോപിച്ചു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' കോവിഡിനെ രക്ഷാകവചമാക്കി അഴിമതിക്കറയും കള്ളക്കടത്തു ബന്ധവും കഴുകിക്കളയാമെന്ന വ്യാമോഹമാണ് മുഖ്യമന്ത്രി വെച്ചുപുലർത്തുന്നത്. തനി അല്പത്തരമാണ് ഇന്ന് പതിവ് കലാപരിപാടിയിലുടനീളം വിളമ്പിയത്. കോവിഡ് കൂടുന്നതിന് എതിരാളികളെ കുറ്റം പറയുന്ന മുഖ്യമന്ത്രിയുടെ ചർമ്മബലം കാണ്ടാമൃഗത്തെ കടത്തി വെട്ടുന്നതാണ്. നേരെ ചൊവ്വെ പറഞ്ഞാൽ ഉത്തരം മുട്ടുമ്പോൾ ദുർബലചിത്തർ കാണിക്കുന്ന ഇമോഷനൽ ബ്ളാക്ക് മെയിലിംഗ്''.

കേരളത്തില്‍ ഏറ്റവും മികച്ച നിലയിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ''ഈ രോഗബാധ അപകടമാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്‍റെ ഫലമായിട്ടു തന്നെയാണ് ആദ്യഘട്ടത്തില്‍ ഇവിടെ വന്ന ആളുകളില്‍നിന്ന് മറ്റുള്ളവരിലേക്ക് പകരാതെ നോക്കാനും നമുക്കു കഴിഞ്ഞു. അതാണ് ഇനിയും തുടരേണ്ടത്. അതിന് ഇടങ്കോലിടാന്‍ ശ്രമിക്കരുത്. ഇക്കാര്യത്തില്‍ അത്തരക്കാര്‍ക്ക് ഒരു പുനഃശ്ചിന്തനം ഉണ്ടാകുന്നത് നല്ലതാണ്. നമ്മുടെ നാട്ടില്‍ ഈ രോഗബാധ പിടിച്ചുനിര്‍ത്തണം എന്നതാണ് അന്നും ഇന്നും സര്‍ക്കാരിന്‍റെ നിര്‍ബന്ധം. അതിന് അനുഗുണമായ നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളു.''.

ചതി സോണിയാ ഗാന്ധി പൊറുക്കില്ല! സച്ചിന്‍ പൈലറ്റിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ അഗ്നിപരീക്ഷ!

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും സമരം നടത്തും എന്ന് പ്രഖ്യാപിച്ചവരും ഇവിടെത്തന്നെയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ആരോടായിരുന്നു വെല്ലുവിളി? ബഹുമാനപ്പെട്ട ഹൈക്കോടതിയോടോ? അതോ ഇന്നാട്ടിലെ സാധാരണ ജനങ്ങളോടോ? നിങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാല്‍ നിങ്ങള്‍ക്കു മാത്രമല്ലല്ലോ അപകടം? അത് ഈ നാട്ടിലാകെ വരുമല്ലോ? നിങ്ങള്‍ നല്‍കുന്ന സന്ദേശമതല്ലേ. അത് മനസ്സിലാവാത്തതു കൊണ്ടാണോ ഈ നീചമായ രാഷ്ട്രീയകളിക്ക് തയ്യാറാകുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു.സർക്കാരിന് ഇക്കാര്യത്തില്‍ ഒറ്റ ലക്ഷ്യമേയുള്ളു. യോജിച്ച് ഈ മഹാമാരിയെ പ്രതിരോധിക്കണം എന്നതാണ് അത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സച്ചിൻ പൈലറ്റ് ക്യാംപിൽ ചിരി, വിമതർക്കെതിരെ നടപടി 24 വരെ തടഞ്ഞ് ഹൈക്കോടതി, ഗെഹ്ലോട്ടിന് തിരിച്ചടി!

English summary
K Surendran slams CM Pinarayi Vijayan's Covid press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X