അമ്മമാർ അലറിക്കരഞ്ഞിട്ടും പിണറായി തിരിഞ്ഞ് നോക്കിയില്ല.. ചാനൽ ചർച്ചയിൽ മന്ത്രിയുടെ മറുപടി ഇങ്ങനെ!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മുണ്ടുടുത്ത മോദി എന്നൊരു വിളിപ്പേരുണ്ട്. മാധ്യമങ്ങളോടടക്കം സ്വീകരിക്കുന്ന ചില നിലപാടുകളിലെ സാമ്യതയാണ് ഈ പേരിന് കാരണം. പോര്‍ച്ചുഗലിലെ കാട്ടുതീ ദുരന്തത്തില്‍ അനുശോചിച്ച് ട്വീറ്റ് ചെയ്യുന്ന മോദി, ബീഫ് കൊലപാതകങ്ങള്‍ അടക്കമുള്ളവയോട് മുഖം തിരിക്കുന്ന രീതി വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയനും ഇതേ തരത്തില്‍ വിമര്‍ശിക്കപ്പെടുന്നു. ദുരിതബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തിയില്ല എന്നതാണ് വിമര്‍ശനത്തിന് കാരണം. ചാനല്‍ ചര്‍ച്ചയില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടപ്പോള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ച വിധം സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുകയാണ്.

ദുരന്തമുഖത്ത് ബഡായി ബംഗ്ലാവ് കളിച്ച് മുകേഷ് എംഎൽഎ.. കണ്ണ് പൊട്ടുന്ന പച്ചത്തെറി വിളിച്ച് നാട്ടുകാർ!

ചാനൽ ചർച്ചയിൽ കടകംപള്ളി

ചാനൽ ചർച്ചയിൽ കടകംപള്ളി

ഓഖി ചുഴലിക്കാറ്റ് കേരളതീരങ്ങളില്‍ ദുരന്തം വിതയ്ക്കുന്നതിനെക്കുറിച്ചാണ് കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതില്‍ വന്ന വീഴ്ചകളും മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതബാധിത മേഖല സന്ദര്‍ശിക്കാത്തതുമൊക്കെയായിരുന്നു ചര്‍ച്ചയുടെ കേന്ദ്രബിന്ദു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

തിരിഞ്ഞ് നോക്കിയില്ലേ മുഖ്യമന്ത്രി

തിരിഞ്ഞ് നോക്കിയില്ലേ മുഖ്യമന്ത്രി

തലസ്ഥാനത്ത് തന്നെയുണ്ടായിട്ടും മുഖ്യമന്ത്രി ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാത്തതിനെ കുറിച്ചായിരുന്നു അവതാരകയുടെ ചോദ്യം. ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ളവര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തലസ്ഥാനത്ത് നിന്ന് കൊണ്ട് ഏകോപിപ്പിക്കുന്നതായി കടകംപള്ളി മറുപടി നല്‍കി. ജനം തെരുവിലിറങ്ങിയത് ഭരണകൂടത്തിന്റെ പിടിപ്പ് കേട് കൊണ്ടാണ് എന്ന് അവതാരക വിമര്‍ശനം ഉന്നയിച്ചു.

ക്രമസമാധാന നില തകർന്നിട്ടില്ല

ക്രമസമാധാന നില തകർന്നിട്ടില്ല

ചില സ്വാഭാവിക പ്രതികരണങ്ങളുണ്ടായി എന്നല്ലാതെ ക്രമസമാധാന നില തകരുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോയിട്ടില്ലെന്ന് മന്ത്രി വിശദീകരിച്ചു. ജനങ്ങള്‍ അലമുറയിടുകയും ദേശീയ പാത ഉപരോധിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ അവര്‍ പ്രതീക്ഷിക്കുന്നത് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നുള്ള ഉറപ്പാണെന്ന് അവതാരക ഓര്‍മ്മപ്പെടുത്തി. തലസ്ഥാനത്ത് തന്നെയുണ്ടായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി ഈ ആളുകളെ കാണാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ശ്രമിക്കുന്നില്ല എന്നും അവതാരക ചോദിച്ചു.

ബാലിശമായ വാശി

ബാലിശമായ വാശി

ആ ചോദ്യം തികച്ചും ബാലിശമാണ് എന്നാണ് കടകംപള്ളി പ്രതികരിച്ചത്. അലമുറയിട്ട് കരയുന്നവരുടെ അടുത്തേക്കെല്ലാം മുഖ്യമന്ത്രി എത്തിച്ചേര്‍ന്നേ മതിയാവൂ എന്ന് വാശിപിടിക്കുന്നത് ബാലിശമാണ്. എന്നാല്‍ ഇത് ജനാധിപത്യത്തിലെ അവകാശമല്ലേ എന്നാണ് അവതാരക തിരിച്ച് മന്ത്രിയോട് ചോദിച്ചത്. അത് അനാവശ്യമായ വാശിയാണെന്ന് മന്ത്രി മറുപടിയും നല്‍കി.

പോകേണ്ട ഇടത്ത് പോകുന്നുണ്ട്

പോകേണ്ട ഇടത്ത് പോകുന്നുണ്ട്

ദുരിതബാധിത മേഖലകളില്‍ പോകേണ്ട ആളുകളെല്ലാം കൃത്യമായി പോകുന്നുണ്ട്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ജനങ്ങളെ ആശ്വസിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി ചെന്നാലേ പൂര്‍ണമാകൂ എന്ന് കരുതേണ്ട കാര്യമില്ല.മുഖ്യമന്ത്രി പോകേണ്ട സ്ഥലങ്ങളിലെല്ലാം പോകുന്നുണ്ട് എന്നും കടകംപള്ളി വ്യക്തമാക്കി. അമ്മമാര്‍ വിലപിക്കുന്ന പൂന്തുറയിലേയും കൊല്ലത്തേയും സ്ഥലങ്ങള്‍ മുഖ്യമന്ത്രി പോകേണ്ടതല്ല എന്നാണോ എന്ന് ചോദിച്ച അവതാരക കോണ്‍ഗ്രസ്സ് നേതാവ് കെവി തോമസിനോട് പ്രതികരണം ആരാഞ്ഞു.

ചർച്ച ബഹിഷ്ക്കരിച്ച് മന്ത്രി

ചർച്ച ബഹിഷ്ക്കരിച്ച് മന്ത്രി

ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്ന് കെവി തോമസ് സംസാരിച്ച് തുടങ്ങി. എന്നാല്‍ ദുര്‍വ്യാഖ്യാനത്തിലൂടെ അപവാദ പ്രചരണം നടത്തി അപമാനിക്കാന്‍ ശ്രമിക്കരുതെന്ന് പറഞ്ഞ് കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബാലിശമായ ചര്‍ച്ച ബഹിഷ്‌ക്കരിച്ചത് ശരിയാണെന്നും അല്ലെന്നുമുള്ള വാദങ്ങളും ഉയരുന്നുണ്ട്.

പരിക്കേറ്റവരെ സന്ദർശിച്ചു

പരിക്കേറ്റവരെ സന്ദർശിച്ചു

ദുരിതബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയില്ല എങ്കിലും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെയാണ് മുഖ്യമന്ത്രി ചെന്ന് കണ്ടത്. മനുഷ്യസാധ്യമായ എല്ലാ തരത്തിലും രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

ചാനൽ ചർച്ച

മനോരയിലെ ചർച്ചയുടെ പ്രസക്തഭാഗം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kadakampalli Surendran boycott Channel debate about Okhi Cyclone

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്