കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്നത് കരുതിക്കൂട്ടിയുള്ള ഗൂഡാലോചന; യുവതികള്‍ പതിനെട്ടാംപടി ചവിട്ടിയാല്‍ കലാപത്തിന് ശ്രമം: മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ഏറെ നാടീകയത നിറഞ്ഞ നിമിശങ്ങള്‍ക്കായിരുന്നു ഇന്ന് രാവിലെ ശബരിമല സാക്ഷ്യം വഹിച്ചത്. കവിത ജക്കാലയെന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയും പോലീസ് അകമ്പടിയോടെ മലകയറാന്‍ തുടങ്ങിയ വാര്‍ത്ത കേട്ടാണ് ഇന്ന് കേരളം ഉണര്‍ന്നത്.

<strong>'ഇത് വിശ്വാസമല്ല, ആക്ടിവിസം'; രഹ്നഫാത്തിമക്കെതിരെ വ്യാപകപ്രതിഷേധം, വീട് തകര്‍ത്തു, തെറിവിളി</strong>'ഇത് വിശ്വാസമല്ല, ആക്ടിവിസം'; രഹ്നഫാത്തിമക്കെതിരെ വ്യാപകപ്രതിഷേധം, വീട് തകര്‍ത്തു, തെറിവിളി

പുലര്‍ച്ചെ 6.50 ഓടെയായിരുന്നു വന്‍ പോലീസ് സംഘത്തിന്റെ സുരക്ഷയില്‍ യുവതികള്‍ മലകയറി തുടങ്ങിയത്. ഒടുവില്‍ നടപന്തലിലുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരും തിരിച്ചു പോവുകയായിരുന്നു. ശബരിമലിയില്‍ ഇന്ന് ആക്ടിവിസ്റ്റുകളായ യുവതി എത്തിയത് ചില ഗൂഡാലോചനയുടെ ഭാഗമായാണെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

നടപ്പന്തല്‍ വരേ

നടപ്പന്തല്‍ വരേ

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ നിലനിന്നിരുന്നു നിലയ്ക്കലും മരുക്കൂട്ടത്തും എതിര്‍പ്പുകളൊന്നും ഇല്ലാതെയായിരുന്നു പോലീസിനൊപ്പം യുവതികള്‍ നടപ്പന്തല്‍ വരേ എത്തിയത്. എന്നാല്‍ വലിയ പ്രതിഷേധമാണ് പോലീസിനും യുവതികള്‍ക്കും നേരേ നടപ്പന്തലില്‍ ഉണ്ടായത്.

ദേവസ്വംമന്ത്രിയും

ദേവസ്വംമന്ത്രിയും

ഇതോടൊപ്പം തന്നെ സര്‍ക്കാര്‍ നിലപാടുമായി ദേവസ്വംമന്ത്രിയും രംഗത്തെത്തി. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ മാറ്റരുതെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശം.

അയ്യപ്പ ഭക്തര്‍ എത്തിയാല്‍

അയ്യപ്പ ഭക്തര്‍ എത്തിയാല്‍

സന്നിധാനത്ത് ആരാധനയ്ക്ക് വേണ്ടി അയ്യപ്പ ഭക്തര്‍ എത്തിയാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരാവാദിത്തം സര്‍ക്കാറിനുണ്ട്. എന്നാല്‍ ആക്ടിവിസ്റ്റുകളായിട്ടുള്ള ചിലരാണ് സന്നിധാനത്ത് എത്താന്‍ ശ്രമിച്ചത്. ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

പരികര്‍മ്മികളും

പരികര്‍മ്മികളും

ഇതോടൊപ്പം തന്നെ സന്നിധാനത്തെ പൂജകള്‍ നിര്‍ത്തി പരികര്‍മ്മികളും പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധ നാമജപം നടത്തിയത് ഏറെ ആകാംക്ഷ സൃഷ്ടിച്ചു. ഒടുവില്‍ നടപന്തല്‍ വരേ എത്തിയ യുവതികളെ തിരിച്ചിറക്കിയതോടെയാണ് മണിക്കൂറുകള്‍ നീണ്ടു നിന്ന പിരിമുറുക്കങ്ങള്‍ക്ക് അയവ് വന്നത്.

വലിയ ഗൂഡാലോചന

വലിയ ഗൂഡാലോചന

പോലീസ് സംരക്ഷണയില്‍ യുവതികളെ നടപന്തലില്‍ എത്തിച്ചതിനെതിരെ ബിജെപി നേതാക്കളും പ്രതിപക്ഷ നേതാവും സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ഇതിനിടെ ഇന്ന് യുവതികള്‍ ശബരിമലയില്‍ എത്തിയത് വലിയ ഗൂഡാലോചനയുടെ ഭാഗമാണെന്ന വെളിപ്പെടുത്തലുമായി രശ്മി ആര്‍ നായരും രംഗത്ത് എത്തി.

കെ സുരേന്ദ്രനും

കെ സുരേന്ദ്രനും

കെ സുരേന്ദ്രനും രഹ്നഫാത്തിമയും മംഗലാപുരത്ത് വെച്ച് കൂടിക്കാഴ്ച്ച നടത്തിയെന്നായിരുന്നു രശ്മിയുടെ വെളിപ്പെടുത്തല്‍. ഇതിനെ തള്ളി സുരേന്ദ്രന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് ശബരിമലയില്‍ നടന്നത് വലിയ ഗൂഡാലോചനയാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

കലാപനീക്കത്തിനുള്ള സൂചന

കലാപനീക്കത്തിനുള്ള സൂചന

വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാന്‍ ഇടപെട്ടത്. ശബരിമലയില്‍ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണം.

ആക്റ്റീവിസ്റ്റായ യുവതികള്‍

ആക്റ്റീവിസ്റ്റായ യുവതികള്‍

ആക്റ്റീവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്നും നടപന്തലില്‍ എത്തുന്നത് വരെ രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെന്നത് ചില അന്തര്‍ധാരകളുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ബാധ്യത സര്‍ക്കാരിനില്ല

ബാധ്യത സര്‍ക്കാരിനില്ല

അവര്‍ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘര്‍ഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല.

ഫേസ്ബുക്ക് പോസ്റ്റ്

കടകംപള്ളി

English summary
kadampally alleges conspiracy behind sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X