ദിലീപിനെതിരെ ഗൂഢാലോചന: പിസി ജോര്‍ജ് പറഞ്ഞതാണ് ശരി? ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് പിസി ജോര്‍ജ് എംഎല്‍എയാണ്. എന്നാല്‍ ഇതു വെറുതെയുള്ള ഒരു ആരോപണം മാത്രമായിരുന്നോ. ഇതുസംബന്ധിച്ച് വല്ല സൂചനകളും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ? ലഭിച്ചുവെന്ന മട്ടിലുള്ള പ്രതികരണമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

പിസി ജോര്‍ജ് ആരോപണം ഉന്നയിച്ച ജയില്‍ സൂപ്രണ്ട് വി ജയകുമാറിനെ ഈ സ്ഥാനത്ത് നിന്നു മാറ്റി. പകരം പുതിയ സൂപ്രണ്ടിനെ നിയമിച്ചു. ജയകുമാറിനെ കണ്ണൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടായാണ് നിയമിച്ചിരിക്കുന്നത്.

ദിലീപിനെതിരേ ഗൂഢാലോചന

ദിലീപിനെതിരേ ഗൂഢാലോചന

ദിലീപിനെതിരേ ഗൂഢാലോചന നടത്തിയവരില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടുമുണ്ടെന്നാണ് പിസി ജോര്‍ജ് ആരോപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് പിസി ജോര്‍ജ് ഇക്കാര്യം സൂചിപ്പിച്ച് കത്തയക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് സൂപ്രണ്ടിനെ സ്ഥലം മാറ്റിയത്.

അധികൃതര്‍ പറയുന്നത്

അധികൃതര്‍ പറയുന്നത്

എന്നാല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലല്ല, മാറ്റം നേരത്തെ തീരുമാനിച്ചതാണെന്നാണ് ജയില്‍ വകുപ്പ് നല്‍കുന്ന വിശദീകരണം. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയാണ് ജയകുമാര്‍. ഇദ്ദേഹത്തെ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടാക്കാന്‍ നേരത്തെ തീരുമാനിച്ചുവെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു.

 ജയില്‍ സൂപ്രണ്ടിന്റെ സീല്‍

ജയില്‍ സൂപ്രണ്ടിന്റെ സീല്‍

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാക്കനാട് ജയിലില്‍ കഴിയവെ ജയില്‍ സൂപ്രണ്ടിന്റെ സീല്‍ പതിച്ച കടലാസിലാണ് ദിലീപിന് കത്തെഴുതിയത്. ഇത് എങ്ങനെ സംഭവിച്ചുവെന്നാണ് പിസി ജോര്‍ജിന്റെ ചോദ്യം.

അന്വേഷണം വേണം

അന്വേഷണം വേണം

സൂപ്രണ്ടിനെ സ്ഥലം മാറ്റിയ ശേഷം ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നാണ് പിസി ജോര്‍ജ് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് സൂപ്രണ്ടിനെ കണ്ണൂരിലേക്ക് മാറ്റിയത്. എന്നാല്‍ അന്വേഷണം നടക്കുമോ എന്ന് വ്യക്തമല്ല.

ജയിലില്‍ ഫോണ്‍ ഉപയോഗിച്ചു

ജയിലില്‍ ഫോണ്‍ ഉപയോഗിച്ചു

സുനില്‍ കുമാര്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ജയിലില്‍ വച്ച് ലഭിച്ച ഫോണ്‍ ഉപയോഗിച്ചാണ് പ്രതി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ചതെന്നും പോലീസ് കണ്ടെത്തിയിരുന്നു.

സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട്

സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട്

എന്നാല്‍ ജയിലില്‍ സുനി ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും കത്തെഴുതിയ വിഷയത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് ജയില്‍ സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

കത്ത് സൂപ്രണ്ട് വായിച്ചോ

കത്ത് സൂപ്രണ്ട് വായിച്ചോ

അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ വീണ്ടും പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി അയച്ച കത്ത് സൂപ്രണ്ട് വായിച്ച ശേഷമാണോ ജയില്‍ മുദ്ര പതിച്ചതെന്ന് പിസി ജോര്‍ജ് ചോദ്യമുന്നയിച്ചിരുന്നു. പിസി ജോര്‍ജ് നല്‍കിയ കത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് ഡിജിപിക്ക് കൈമാറി.

മറ്റു പലര്‍ക്കും മാറ്റമുണ്ട്

മറ്റു പലര്‍ക്കും മാറ്റമുണ്ട്

അതേസമയം, ജയില്‍ സൂപ്രണ്ടുമാരെ സ്ഥലം മാറ്റുന്നതില്‍ ഉള്‍പ്പെടുത്തിയാണ് കാക്കനാട് ജയിലിലും മാറ്റമുണ്ടായിരിക്കുന്നതെന്ന് ജയില്‍ വകുപ്പ് പറയുന്നു. കാക്കനാട്ടെ പുതിയ സൂപ്രണ്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് ചന്ദ്രബാബുവാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മോഹനകുമാരനെ നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ സൂപ്രണ്ടായി നിയമിച്ചു.

 സൂപ്രണ്ട് ജഗദീഷന്‍

സൂപ്രണ്ട് ജഗദീഷന്‍

ചീമേനി ജോയിന്റ് സൂപ്രണ്ട് ജഗദീഷനെ ആലപ്പുഴ ജില്ലാ ജയില്‍ സൂപ്രണ്ടായി മാറ്റി നിയമിച്ചു. ആലുപ്പുഴ സൂപ്രണ്ട് സജനാണ് ഇനി ചീമേനിയില്‍. കണ്ണൂരിലെയും കാസര്‍കോട്ടെയും സിപിഎം നേതാക്കളുടെ ആവശ്യപ്രകാരമാണ് ജഗദീഷനെ മാറ്റിയതെന്ന് ആരോപണമുണ്ട്.

ദിലീപ് ഹൈക്കോടതിയില്‍

ദിലീപ് ഹൈക്കോടതിയില്‍

അതിനിടെ, ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ദിലീപിന്റെ ജാമ്യ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ദിലീപ് ഇപ്പോള്‍ ആലുവ ജയിലിലാണ്.

English summary
Dileep Case: Kakkanad-jail-supdt-transferred
Please Wait while comments are loading...