കലാഭവന്‍ അബി സിനിമയില്‍ നിന്നും തഴയപ്പെട്ടതിന് പിന്നില്‍ സുഹൃത്തുക്കളോ?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മിമിക്രിയിലെ സൂപ്പര്‍ താരമായിരുന്ന കലാഭവന്‍ അബി ഈ രംഗത്തുനിന്നും സിനിമയിലെത്തിയവരേക്കാള്‍ ഉരത്തിലെത്തേണ്ടിയിരുന്ന കലാകാരനാണെങ്കിലും അര്‍ഹിച്ച അംഗീകാരം ലഭിച്ചിരുന്നില്ല. അവസരങ്ങള്‍ ചോദിച്ച് ആരുടെയും പിറകെ പോകാതിരുന്ന അബിയെ ഉറ്റ സുഹൃത്തുക്കളും കാര്യമായി സഹായിച്ചില്ലെന്നതാണ് സത്യം.

ഓഖി ലക്ഷദ്വീപിലേക്ക്... 100 കിമി വരെ കാറ്റടിക്കാന്‍ സാധ്യത, കനത്ത മഴ തുടരും, 100 ഓളം പേരെ കാണാതായി

ഓഡിയോ കാസറ്റുകളിലും വേദികളിലും കാണികളെയും ശ്രോതാക്കളെയുമല്ലാം ചിരിപ്പിക്കാന്‍ അബിയോളും കഴിവ് മറ്റാര്‍ക്കുമുണ്ടായിരുന്നില്ല. എന്നാല്‍, സിനിമയിലും അബി മിമിക്രി വേഷങ്ങളില്‍ ഒതുങ്ങി. മിമിക്രി താരത്തെ തന്നെയാണ് അയാളെ തേടിയെത്തിയ സിനിമകളും സംവിധായകരും ഏറെയും ഉപയോഗിച്ചിരുന്നത്.

abhi

അബിയിലെ അഭിനേതാവിനെ പലരും തിരസ്‌കരിച്ചു. ദിലീപ് ഉള്‍പ്പെടെയുള്ള ഉറ്റ സുഹൃത്തുക്കള്‍ സിനിമയില്‍ അതികായകന്മാരായപ്പോഴും അബിക്ക് കാര്യമായ വേഷങ്ങളൊന്നും നല്‍കാന്‍ താല്‍പര്യപ്പെട്ടില്ല. ഇവര്‍ക്കു പിന്നില്‍ വേഷങ്ങള്‍ക്കുവേണ്ടി അബി പോയതുമില്ല. അതേസമയം മിമിക്രിക്കുവേണ്ടി പല വേദികളിലും അബി സജീവമായിരുന്നു.

മിമിക്രി കലാകാരന്മാരെ സഹായിക്കുന്നതിനും അവര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതിനും അബി മുന്നിട്ടിറങ്ങി. ഒപ്പമുണ്ടായിരുന്നവര്‍ ഏറെ മുന്നിലെത്തിയിട്ടും മിമിക്രിയെ കൈവിടാനോ സിനിമാ മേഖലയില്‍ ഇടിച്ചുകയറാനോ അബി ശ്രമിച്ചില്ലെന്ന് അടുപ്പമുണ്ടായിരുന്നവര്‍ പറയുന്നു. മിമിക്രി എന്ന കലയെ മലയാളികളുള്ളിടത്തെല്ലാം സാന്നിധ്യമാക്കിയാണ് അബി ഒടുവില്‍ വിടപറയുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kalabhavan abi not gets much chances from malayalam film industry

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്