ഓഖി ലക്ഷദ്വീപിലേക്ക്... 100 കിമി വരെ കാറ്റടിക്കാന്‍ സാധ്യത, കനത്ത മഴ തുടരും, 100 ഓളം പേരെ കാണാതായി

  • Written By:
Subscribe to Oneindia Malayalam
cmsvideo
ഇനിയും കനത്ത മഴക്ക് സാധ്യത, ഓഖി ലക്ഷദ്വീപിലേക്ക്

തിരുവനന്തപുരം: കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കടലില്‍ ശക്തി പ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. മാത്രമല്ല 36 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

തെക്കന്‍ കേരളത്തിലും തിഴ്‌നാട്ടിലുമാണ് കൂടുതല്‍ മഴയ്ക്കു സാധ്യത. ലക്ഷദ്വീപില്‍ 24 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മല്‍സ്യബന്ധന തൊഴിലാളികളെ കാണാതായി

മല്‍സ്യബന്ധന തൊഴിലാളികളെ കാണാതായി

പൂന്തുറയില്‍ നിന്നും മല്‍സ്യബന്ധനത്തിനായി പോയ നൂറോളം മല്‍സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്. 13 പേര്‍ ഇതിനകം തിരിച്ചെത്തിക്കഴിഞ്ഞു. ശേഷിക്കുന്ന മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്കായി നാവിക സേനയും വ്യോമസേനയും ചേര്‍ന്നു തിരച്ചില്‍ നടത്തുകയാണ്.
അടുത്ത 23 മണിക്കൂറില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധന തൊഴിലാളികളോട് കടലില്‍ പോവരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൂടുതല്‍ നാശം തിരുവന്തപുരത്തും കൊല്ലത്തും

കൂടുതല്‍ നാശം തിരുവന്തപുരത്തും കൊല്ലത്തും

ഓഖി ചുഴലിക്കാറ്റ് മൂലം കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. ഇവിടെയുള്ള തീരങ്ങൡ കടല്‍ക്ഷോഭവും കരയിടിച്ചിലും തുടരുകയാണ്.
കേരളത്തില്‍ ഇടവിട്ടു കനത്ത മഴയും കാറ്റും തുടരും. വെള്ളിയാഴ്ച രാവിലെയോടെ കേരളത്തില്‍ മഴയ്ക്ക് ശമനം വന്നിട്ടുണ്ട്. എങ്കിലും പല സ്ഥലങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്. ശബരിമലയിലും തെളിഞ്ഞ കാലാവസ്ഥയാണ്. എന്നാല്‍ പമ്പയില്‍ കുളിക്കാനിറങ്ങുന്ന തീര്‍ഥാടകര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എട്ടു പേരുടെ ജീവനെടുത്തു

എട്ടു പേരുടെ ജീവനെടുത്തു

ഓഖി ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ മഴക്കെടുതിയും മൂലം എട്ടു പേരാണ് ഇതിനകം മരിച്ചത്. ഇവരില്‍ നാലു പേര്‍ കേരളത്തിലുള്ളവരും മറ്റു നാലു പേര്‍ തമിഴ്‌നാട്ടുകാരുമാണ്. തിരുവനന്തപുരത്ത് കിള്ളിയില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് രണ്ടു പേര്‍ മരിച്ചു. കിള്ളി തുരുമ്പാട് തടത്തില്‍ അപ്പുനാടാര്‍ (75), ഭാര്യ സുമതി (67) എന്നിവരാണ് മരിച്ചത്. കൊല്ലം കുളത്തൂപ്പുഴയില്‍ ഓട്ടോറിക്ഷയ്ക്കു മേല്‍ മരം വീണ് ഡ്രൈവര്‍ വിഷ്ണു മരിച്ചു. വിഴിഞ്ഞത്തു മരം കട പുഴകി വീണ് അല്‍ഫോന്‍സാമ്മയെന്ന സ്ത്രീയും മരിച്ചിരുന്നു.

അതേസമയം, ചുഴലിക്കാറ്റ് മൂലം ശ്രീലങ്കയിലും നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
കാറ്റിന്റെ വേഗം കൂടുന്നത് അടുത്ത രണ്ടു ദിവസം കനത്ത മഴയ്ക്ക് ഇടയാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം പറയുന്നത്. നാലു മീറ്ററോളം ഉയരത്തില്‍ കടയില്‍ തിരയടിക്കാനും സാധ്യതയുണ്ട്.

മഴ തുടങ്ങിയത് ബുധനാഴ്ച രാത്രി

മഴ തുടങ്ങിയത് ബുധനാഴ്ച രാത്രി

ബുധനാഴ്ച രാത്രി മുതലാണ് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ തുടങ്ങിയത്. വ്യാഴാഴ്ച ശക്തമായ കാറ്റോടു കൂടി മഴ വ്യാപിക്കുകയായിരുന്നു. വലിയ നാശനഷ്ടങ്ങളാണ് തെക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയുണ്ടായത്.
ചുഴലിക്കാറ്റില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞും കെട്ടിടങ്ങള്‍ തകര്‍ന്നും വലിയ നാശനഷ്ടങ്ങളാണുണ്ടായത്.

ഞായറാഴ്ച കാറ്റിന്റെ വേഗം 130ലെത്തും!!

ഞായറാഴ്ച കാറ്റിന്റെ വേഗം 130ലെത്തും!!

മണിക്കൂറില്‍ ഇപ്പോള്‍ 90 കിമി വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. വൈകുന്നേരമാവുന്നതോടെ ഇതു 110 കിമി വരെയാവാനുള്ള സാധ്യതയുണ്ട്. ശനിയാഴ്ച 120 കിലോമീറ്ററും ഞായറാഴ്ച 130 കിലോമീറ്ററും വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

ട്രെയിന്‍ സമയത്തില്‍ ക്രമീകരണം

ട്രെയിന്‍ സമയത്തില്‍ ക്രമീകരണം

മഴക്കെടുതികളെ തുടര്‍ന്ന് ചില ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കുകയും മറ്റു ചില ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകള്‍
----------------------

വെള്ളിയാഴ്ചത്തെ തിരുവനന്തപുരം- നാഗര്‍കോവില്‍ പാസഞ്ചസര്‍ (ട്രെയിന്‍ നമ്പര്‍ 56313)

വെള്ളിയാഴ്ചത്തെ നാഗര്‍കോവില്‍-തിരുവനന്തപുരം പാസര്‍ (ട്രെയിന്‍ നമ്പര്‍ 56310)

ശനിയാഴ്ചത്തെ കോട്ടയം-എറണാകുളം പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ 56386)


ശനിയാഴ്ചത്തെ എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ 56362)

ശനിയാഴ്ചത്തെ നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ 56363)

ശനിയാഴ്ചത്തെ എറണാകുളം-കോട്ടയം പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ 56389)

ശനിയാഴ്ചത്തെ പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16791)

ശനിയാഴ്ചത്തെ പാലക്കാട്-പുനലൂര്‍ പാലരുവി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16792)

ഞായറാഴ്ച്ചത്തെ കോട്ടയം-കൊല്ലം പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ 56305)

ഞായറാഴ്ച്ചത്തെ കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ 56334)


ഞായറാഴ്ച്ചത്തെ പുനലൂര്‍-കൊല്ലം പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ 56333)


ഞായറാഴ്ച്ചത്തെ കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ 56309)

ഞായറാഴ്ച്ചത്തെ തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ (ട്രെയിന്‍ നമ്പര്‍ 56313)

ഞായറാഴ്ച്ചത്തെ പുനലൂര്‍-കന്യാകുമാരി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 56715)

English summary
Rain will continue for 36 hours. Cyclone moves to Lakshadweep
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്