മണി മരിച്ചതോ, കൊന്നതോ... അറിയാന്‍ വൈകും!! സിബിഐക്കു പറ്റില്ലെന്ന്!! കാരണം ഇതാണ്

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: മലയാളികളുടെ പ്രിയനടന്‍ കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടും അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്. മണിയുടെ മരണത്തിന്റെ യഥാര്‍ഥ കാരണമറിയാന്‍ മലയാളികള്‍ കാത്തുനില്‍ക്കുകയാണെങ്കിലും അത് ഇനിയുമേറെ വൈകും. കാരണം കേസ് അന്വേഷിക്കാന്‍ താല്‍പ്പര്യമില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു.

തീരുമാനത്തിന് കാത്തിരിക്കുന്നു

മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ തീരുമാനത്തിനു വേണ്ടി കാത്തിരിക്കുകയാണ് സിബിഐ. ഇതിനു ശേഷം മാത്രമേ കേസ് അന്വേഷിക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് സിബിഐ വ്യക്തമാക്കി.

കരള്‍രോഗം

മണിക്കു ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. മരണത്തിന്റെ യഥാര്‍ഥകാരണം ഇതാണോയെന്നും സംശയിക്കുന്നുണ്ട്.

വിശദീകരണം

മണിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ രാമകൃഷ്ണന്‍ ഹരജി നല്‍കിയിരുന്നു. ആന്തിരാകാവയവ പരിശോധനയില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നെന്നും അതിനാല്‍ കൊലപാതക സാധ്യതയുണ്ടെന്നുമാണ് രാമകൃഷ്ണന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.

സര്‍ക്കാരും അറിയിച്ചു

കേസ് കൈമാറി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും സിബിഐ പ്രതികരിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനാണ് സിബിഐ കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയത്.

മരിച്ചത് മാര്‍ച്ച് ഏഴിന്

2016 മാര്‍ച്ച് ഏഴിനാണ് മണി ലോകത്തോട് വിടപറഞ്ഞത്. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന മണി ആശുപത്രിയില്‍ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. പിന്നീട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

English summary
cbi refused to take actor kalabhavan mani's death case.
Please Wait while comments are loading...