കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ മരണം....സിബിഐക്ക് തിരിച്ചടി!! കോടതി ഇടപെട്ടു, അന്വേഷിക്കാന്‍ ഉത്തരവ്!!

സഹോദരന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്

  • By Manu
Google Oneindia Malayalam News

കൊച്ചി: പ്രമുഖ നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു ഉത്തരം ലഭിച്ചേക്കും. കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.ഒരു മാസത്തിനുള്ളില്‍ കേസ് ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ കേസ് എടുക്കാന്‍ താല്‍പര്യമില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.

സിബിഐ അറിയിച്ചത്

മണിയുടെ മരണത്തില്‍ ദുരൂഹമായി ഒന്നുമില്ലെന്നാണ് സിബിഐ കോടതിയില്‍ വ്യക്തമാക്കിയത്. ഗുരുതരമായ കരള്‍ രോഗമാണ് മണിയുടെ മരണത്തിനു കാരണമെന്ന് മെഡിക്കല്‍ പരിശോധനാ ഫലങ്ങളില്‍ വ്യക്തമാണെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.

ബന്ധുക്കള്‍ പറയുന്നത്

മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടില്‍ കുടുംബം ഉറച്ചു നില്‍ക്കുകയാണ്. കേസ് അന്വേഷണം സിബിഐക്കു വിടണമെന്നും എങ്കില്‍ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും കുടുംബം ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്.

സിബിഐ പരിശോധിച്ചു

കേസ് ഏറ്റെടുക്കാന്‍ മതിയായ കാരണങ്ങളുണ്ടായെന്നാണ് സിബിഐ ആദ്യം പരിശോധിച്ചത്. തുടര്‍ന്നു മണിയുടെ മെഡിക്കല്‍ പരിശോധനാ ഫലങ്ങള്‍ക്കായി സിബിഐ കാത്തിരിക്കുകയായിരുന്നു.

ഫലങ്ങള്‍ പുറത്ത്

സിബിഐ സംശയിച്ചതുപോലെ മെഡിക്കല്‍ പരിശോധനാ ഫലത്തിലും അസ്വാഭാവികമായി ഒന്നും ഉണ്ടായിരുന്നില്ല. മണിക്കു ഗുരുതരമായ കരള്‍ രോഗമുണ്ടായിരുന്നുവെന്നും ഇതാവാം മരണകാരണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെളിവ് ലഭിച്ചില്ല

2016 മാര്‍ച്ച് ആറിനാണ് മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് തുടക്കം മുതല്‍ തന്നെ സംശയമുയര്‍ന്നിരുന്നെങ്കിലും മതിയായ തെളിവുകള്‍ ലഭിച്ചിരുന്നില്ല.

അന്വേഷിച്ചത്

മണിയുടെ കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്നു കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. സംശയിക്കപ്പെടുന്നവരുടെ നുണ പരിശോധനയടക്കം ശാസ്ത്രീയ പരിശോധ നടത്തിയെങ്കിലും കാര്യമായ തെളിവുകള്‍ പോലീസിനു ലഭിച്ചില്ല.

സംശയത്തിന്റെ നിഴലില്‍

മണിയുടെ മരണവുമായി ബന്ധപ്പെട്ട് പലരും സംശയത്തിന്റെ നിഴലിലാണ്. മണിയുടെ സുഹൃത്തുക്കളിലേക്കും സിനിമാ മേഖലയിലുള്ളവരിലേക്കും ആരോപണത്തിന്റെ മുന ഉയര്‍ന്നിരുന്നു.

English summary
Kerala high court ordered cbi to take kalabhavan mani death case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X