Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാഭവന്‍ മണിയുടെ ദുരൂഹ മരണം സിബിഐയ്ക്ക്... വിജ്ഞാപനം ഉടന്‍

തിരുവനന്തപുരം: സിനിമ താരം കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച് പോലീസിന് ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ പുരോഗതി പരിശോധിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെയാണ് സിബിഐ അന്വേഷണം നിര്‍ദ്ദേശിച്ചത് എന്നാണ് വിവരം. ആഭ്യന്തര സെക്രട്ടറിയും ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചു.

Kalabhavan Mani

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ട് ഹൈദരാബാദിലെ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. അതിന് ശേഷവും അന്വേഷണത്തിന്റെ കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.

ഇതിനിടെ കലാഭവന്‍ മണിയുടെ ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടിരുന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മണിയുടെ സഹോദരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും വലിയ ചര്‍ച്ചയായിരുന്നുചാലക്കുടി പുഴയ്ക്കരികിലുള്ള കലാഭവന്‍ മണിയുടെ 'പാഡി' എന്ന കേന്ദ്രത്തില്‍ വച്ചായിരുന്നു കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2016 മാര്‍ച്ച് ആറിന് മണി മരിച്ചു. അന്ന് തന്നെ മണിയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ ഉണ്ടായിരുന്നു.

മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് വാറ്റുചാരായം സംബന്ധിച്ച വാര്‍ത്തകളും പുറത്ത് വന്നു. ഇതിന്റെ ടെയാണ് ഹൈദരാബാദില്‍ നിന്നുളള ലാബ് റിപ്പോര്‍ട്ടും പുറത്ത് വന്നത്. ഇത് പ്രകാരം മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+