നടൻ അജു വർഗീസിനെ പോലീസ് വിളിച്ചുവരുത്തി, മൊഴിയെടുക്കും; മാപ്പ് പറഞ്ഞിട്ടും അജു വർഗീസിന് രക്ഷയില്ല...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമാക്കിയെന്ന കേസിൽ നടൻ അജു വർഗീസിനെ പോലീസ് വിളിച്ചുവരുത്തി. ലൈംഗിക പീഡനത്തിനിരയായ നടിയുടെ പേര് ഫേസ്ബുക്കിലൂടെ പരസ്യമാക്കിയെന്ന് കാണിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി.

'ഇന്നത്തെ ലൊക്കേഷൻ തൃശൂർ'; ദിലീപിനെ തെളിവെടുപ്പിനായി തൃശൂരിലേക്ക് കൊണ്ടുപോകുന്നു,കനത്ത സുരക്ഷ...

മുൻ ഭർത്താവ് ദിലീപ് ജയിലിൽ! മഞ്ജു വാര്യർ ദുബായിലേക്ക്, കൂടെ തമിഴ് നടൻ പ്രഭുവും..ഒരു വാക്ക് പോലും..

രാവിലെ സ്റ്റേഷനിൽ ഹാജരാകാനാണ് കളമശേരി പോലീസ് അജു വർഗീസിന് നിർദേശം നൽകിയത്. സിഐ ഓഫീസിലെത്തുന്ന അജു വർഗീസിൽ നിന്നും പോലീസ് വിശദമായ മൊഴിയെടുക്കും. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിക്കൊപ്പവും ദിലീപിനൊപ്പവും താനുണ്ടെന്ന് സൂചിപ്പിച്ചായിരുന്നു അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവം വിവാദമായതോടെ അജു വർഗീസ് പേരു പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കലാഭവൻ മണിയെ കൊല്ലാനും ദിലീപോ?ദിലീപിനെതിരെ സിബിഐ അന്വേഷണവും,സഹോദരന്റെ വെളിപ്പെടുത്തൽ

അജു വർഗീസിന്റെ പോസ്റ്റ്...

അജു വർഗീസിന്റെ പോസ്റ്റ്...

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ ശക്തമായ ആരോപണങ്ങളുയർന്ന സമയത്താണ് അജു വർഗീസ് വിഷയത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയത്.

നടിയുടെ പേരു എടുത്തു പറഞ്ഞു...

നടിയുടെ പേരു എടുത്തു പറഞ്ഞു...

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ താൻ നടിക്കൊപ്പവും ദിലീപിനൊപ്പവുമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിൽ നടിയുടെ പേര് എടുത്തു പറയുകയും ചെയ്തിരുന്നു.

വിവാദങ്ങൾ...

വിവാദങ്ങൾ...

പീഡനത്തിനിരയായ നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമാക്കിയതിന് അജു വർഗീസിനെതിരെ കടുത്ത വിമർശനമാണുയർന്നത്. സിനിമാ രംഗത്തെ സ്ത്രീകൂട്ടായ്മയും ഇതിനെതിരെ പ്രതികരിച്ചിരുന്നു.

ഖേദപ്രകടനം...

ഖേദപ്രകടനം...

സംഭവം വിവാദമായതോടെ അജു വർഗീസ് നടിയുടെ പേര് പിൻവലിക്കുകയും, തെറ്റ് പറ്റിയതിൽ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

പരാതി...

പരാതി...

നടിയുടെ പേര് വെളിപ്പെടുത്തയതിന് തിരക്കഥാകൃത്ത് എസ്എൻ സ്വാമി, അജു വർഗീസ് എന്നിവർക്കെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഡിജിപിക്ക് പരാതി നൽകിയത്.

പോലീസ് കേസ്...

പോലീസ് കേസ്...

ഗിരീഷ് ബാബുവിന്റെ പരാതിയിൽ തിരക്കഥാകൃത്ത് എസ്എൻ സ്വാമിക്കെതിരെയും, അജു വർഗീസിനെതിരെയും കളമശേരി പോലീസ് കേസെടുത്തിരുന്നു.

മൊഴിയെടുക്കൽ മാത്രം...

മൊഴിയെടുക്കൽ മാത്രം...

സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ അജു വർഗീസിൽ നിന്നും പോലീസ് വിശദമായ മൊഴിയെടുക്കും. ഇതിനുശേഷം മാത്രമേ കേസിൽ കൂടുതൽ നടപടികളുണ്ടാകുകയുള്ളു.

English summary
kalamaserry police called actor aju varghese.
Please Wait while comments are loading...