Get Updates
Get notified of breaking news, exclusive insights, and must-see stories!

കളമശ്ശേരി സ്‌ഫോടനം; കീഴടങ്ങിയ വ്യക്തിയുടെ വിവരങ്ങള്‍ പുറത്ത്... രേഖ കാണിച്ചുവെന്ന് എഡിജിപി

കൊച്ചി: കളമശേരി സംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയ വ്യക്തിയാണെന്ന് അവകാശപ്പെട്ട് കീഴടങ്ങിയയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എഡിജിപി എംആര്‍ അജിത് കുമാറാണ് വിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രാര്‍ഥനാ സമ്മേളനം നടത്തിയ യഹോവ സാക്ഷി വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണെന്ന് ഇയാള്‍ പറഞ്ഞുവെന്നും എഡിജിപി അറിയിച്ചു.

ഡൊമനിക് മാര്‍ട്ടിന്‍ എന്ന പേരുള്ള വ്യക്തിയാണ് കീഴടങ്ങിയത്. കൊടകര പോലീസില്‍ ഇന്ന് ഉച്ചയ്ക്ക് മുമ്പാണ് ഇയാള്‍ എത്തിയത്. ഇതേ സഭയിലെ അംഗമാണെന്ന് കീഴടങ്ങിയ വ്യക്തി പറഞ്ഞു. സ്‌ഫോടനം നടത്തിയതിന് തെളിവായി ചില രേഖകള്‍ കാണിക്കുകയും ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും എഡിജിപി അജിത് കുമാര്‍ പറഞ്ഞു.

kalamasseri-adgp

സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതൊരു സ്ത്രീയാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ എഡിജിപി കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി. കേരള പോലീസ് രഹസ്യവിവരം ശേഖരിക്കുന്നതില്‍ പരാജയപ്പെട്ടോ, സിസിടിവില്‍ കണ്ടുവെന്ന് പറയുന്ന നീല കാര്‍ സംബന്ധിച്ച് വിവരം കിട്ടിയോ തുടങ്ങിയ കാര്യങ്ങള്‍ക്ക് എഡിജിപി വ്യക്തമായ മറുപടി നല്‍കിയില്ല.

സ്‌ഫോടനം രാവിലെ 9.30ന് ശേഷമാണ് നടന്നത്. ഇത്രയും നേരമല്ലേ ആയിട്ടുള്ളൂ. അന്വേഷണം നടക്കുകയാണ്. എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും എഡിജിപി പറഞ്ഞു. 2500 ഓളം പേര്‍ പങ്കെടുത്ത കണ്‍വെന്‍ഷനാണ് നടന്നത്. വെള്ളിയാഴ്ച തുടങ്ങിയ പരിപാടിയുടെ സമാപനം ഇന്നായിരുന്നു. ഈ പരിപാടി സംബന്ധിച്ച് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് ഒട്ടേറെ പരിപാടികള്‍ നടക്കുന്ന സ്ഥലമല്ലേ എന്നായിരുന്നു എഡിജിപിയുടെ മറുപടി.

ബോംബ് സ്‌ഫോടനമാണ് കളമശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ശൈഖ് ദര്‍വേഷ് സാഹിബ് പറഞ്ഞിരുന്നു. ഐഇഡി സ്‌ഫോടനമാണെന്നും കൂടുതല്‍ കാര്യങ്ങള്‍ വിശദമായ അന്വഷണത്തിന് ശേഷമേ പറയാന്‍ സാധിക്കൂ എന്നും ഡിജിപി പറഞ്ഞിരുന്നു. അദ്ദേഹം കളമശേരിയിലെ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മുതിര്‍ന്ന ഓഫീസര്‍ മനോജ് എബ്രഹാമും കൂടെയുണ്ട്.

സ്‌ഫോടനം സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഡിജിപി അറിയിച്ചു. സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷമാകും ടീമിനെ നിയോഗിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെയാണ് തൃശൂര്‍ കൊടകരയില്‍ ഒരാള്‍ കീഴടങ്ങിയതും സ്‌ഫോടനം നടത്തിയത് താനാണ് എന്ന് അവകാശവാദം ഉന്നയിച്ചിരിക്കുന്നതും.

ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. വൈകീട്ടോടെ അദ്ദേഹം തിരുവനന്തപുരത്തെത്തും. തിങ്കളാഴ്ച രാവിലെ പത്തിന് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുകയാണ് സര്‍ക്കാര്‍. യോഗത്തില്‍ പങ്കെടുക്കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരുമായി എല്ലാ വിധത്തിലും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+