കളമശ്ശേരി സ്ഫോടനം; മാർട്ടിന്റെ സ്കൂട്ടറിൽ നിന്ന് റിമോട്ടുകൾ കണ്ടെടുത്തു
കൊച്ചി:കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ വാഹനത്തില്‍നിന്ന് നിര്‍ണായകമായ തെളിവുകള്‍ കണ്ടെടുത്തു. മാര്‍ട്ടിന്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോര്‍ട്ടുകളാണ് പോലീസ് കണ്ടെത്തിയത്ഈ റിമോട്ടുകൾ ഉപയോഗിച്ചായിരുന്നു ഇയാൾ സ്ഫോടനം നടത്തിയത്.
മാര്‍ട്ടിന്റെ സ്‌കൂട്ടറിനുള്ളില്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു റിമോർട്ടുകൾ.ഓറഞ്ച് നിറത്തിലുള്ള എ, ബി എന്നീ രണ്ട് സ്വിച്ചുകള്‍ ഉള്ളതാണ് റിമോർട്ട്.
സ്‌ഫോടനത്തിന് ശേഷം ഇയാൾ സ്കൂട്ടറിൽ കൊടകര പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. ഇന്ന് മാര്‍ട്ടിനെ ഇവിടെയെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് റിമോട്ടുകൾ കണ്ടെടുത്തത്.

ശനിയാഴ്ച ആദ്യം കൊരട്ടിയിലെ ഹോട്ടിലിലാണ് മാർട്ടിനുമായി തെളിവെടുപ്പ് നടന്നത്. സ്‌ഫോടനത്തിന് ശേഷം ഉത്തരവാദിത്വം ഏറ്റെടുത്ത് മാര്‍ട്ടിന്‍ വീഡിയോ ഉള്‍പ്പെടെ ചിത്രീകരിച്ചത് ഈ ഹോട്ടലില്‍വെച്ചായിരുന്നു. ഉച്ചയ്ക്ക് ശേഷമായിരുന്നു പോലീസ് സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഒക്ടോബര്‍ 29-നായിരുന്നു കളമശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയത്. രാവിലെ യഹോവ സാക്ഷികളുടെ സമ്മേളനം നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു സംഭവം. സ്ഫോടനം നടക്കുമ്പോൾ രണ്ടായിരത്തോളം പേരായിരുന്നു ഹാളിൽ ഉണ്ടായിരുന്നത്. സ്ഫോടനത്തിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. 21 പേർക്ക് പരിക്കേറ്റിരുന്നു. പലരും ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.












Click it and Unblock the Notifications