പോലീസ് വേട്ടയ്‌ക്കെതിരെ കോഴിക്കോട് പുസ്തകം കത്തിച്ച് പ്രതിഷേധം..വീഡിയോ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട് : ഭരണകൂട ഭീകരതയ്ക്കും പൊലീസ് വേട്ടയ്ക്കുമെതിരെ കോഴിക്കോട് എഴുത്തുകാരന്റെ വ്യത്യസ്ത പ്രതിഷേധം. ദേശവിരുദ്ധമെന്ന് ആരോപിക്കപ്പെട്ട തന്റെ പുസ്തകമാണ് കമല്‍സി ചവറ കത്തിച്ച് പ്രതിഷേധിച്ചത്. ശ്മശാനങ്ങളുടെ പുസ്തകമെന്ന നോവല്‍ പ്രതിഷേധ സൂചകമായി കോഴിക്കോട് നടന്ന പരിപാടിയില്‍ കത്തിച്ചു.

നോവലിലും ഫേസ്ബുക്ക് പോസ്റ്റിലും ദേശവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്ന് ആരോപിച്ചാണ് കമല്‍സിയെ യുഎപിഎ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വന്‍പ്രതിഷേധങ്ങളെ തുടര്‍ന്ന് പിന്നീട് വിട്ടയച്ചു. പൊലീസും സര്‍ക്കാരും കേസില്ലെന്ന് പറയുമ്പോഴും തന്നെയും കുടുംബത്തെയും വേട്ടയാടുകയാണ് എന്ന് കമല്‍സി ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിവാദ നോവല്‍ പിന്‍വലിക്കാനും പ്രതിഷേധ സൂചകമായി കത്തിക്കാനും തീരുമാനിച്ചത്. കോഴിക്കോട് നടന്ന പ്രതിഷേധ പരിപാടിയില്‍ സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

English summary
Kamalsy set fire to his Novel in Protest of Police Raj in Kerala. He will withdraw the book also.
Please Wait while comments are loading...