ബിജെപി പരിപാടിയില്‍ പങ്കെടുത്തത് ലീഗ് ഉന്നതന്റെ അറിവോടെ..!! ഖമറുന്നീസ അൻവറിന്റെ വെളിപ്പെടുത്തൽ..!!
മലപ്പുറം: ബിജെപിയുടെ ഫണ്ട് ശേഖരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് വെട്ടിലായ ഖമറുന്നീസ അന്‍വറിന്റെ പുതിയ വെളിപ്പെടുത്തല്‍ പുറത്ത്. ബിജെപി പരിപാടിയില്‍ താന്‍ പങ്കെടുത്തത് ലീഗിലെ ഉന്നതനായ നേതാവിന്റെ അറിവോടെയും സമ്മതത്തോടെയും കൂടിയാണെന്നാണ് ഖമറുന്നീസ വെളിപ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന നേതാവിന്റെ അറിവോടെ പരിപാടിയില്‍ പങ്കെടുത്തിട്ടും തനിക്കെതിരെ നടപടിയെടുത്തുവെന്നും ഖമറുന്നീസ ആരോപിക്കുന്നു.
Read Also: ശശീന്ദ്രന്‍ മാധ്യമപ്രവര്‍ത്തകയെ തുണിപൊക്കി കാട്ടി...!! സാക്ഷിയുണ്ട്...!! മുന്‍മന്ത്രി കുടുങ്ങും..!!
Read Also: ജയലളിതയുടേയും ശശികലയുടേയും പുറത്തറിയാത്ത രഹസ്യങ്ങള്‍..!! കോടനാട് എസ്‌റ്റേറ്റിലെ സത്യം പുറത്ത്..!

മലപ്പുറം തിരൂരില്‍ ബിജെപി സംസ്ഥാന കമ്മറ്റിയുടെ ഫണ്ട് ശേഖരണ പരിപാടിയുടെ ഉദ്ഘാടനമാണ് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയായിരുന്ന ഖമറുന്നീസ അന്‍വര്‍ നിര്‍വ്വഹിച്ചത്. ബിജെപിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം വിവാദത്തിലായത്.

കടുത്ത വിമര്‍ശനും പാര്‍ട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും ഒരുപോലെ ഉയര്‍ന്നതോടെ ഖമറുന്നീസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചു. എന്നാല്‍ ബിജെപിക്ക് ംസഭാവന നല്‍കി എന്നൊരു തെറ്റേ താന്‍ ചെയ്തുള്ളൂ എന്ന് ഖമറുന്നീസ പറയുന്നു.

ബിജെപിയുടെ മണ്ഡലം പ്രസിഡണ്ടും സെക്രട്ടറിയും കൂടി തന്നെ കാണാന്‍ വന്ന് ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടു. സംഭാവനയായി എത്ര തുകയാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ സംഖ്യയല്ല പ്രശ്‌നം എന്നായിരുന്നു അവരുടെ മറുപടിയെന്നും ഖമറുന്നീസ പറയുന്നു.

സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ തന്റെ സാന്നിധ്യമാണ് വേണ്ടതെന്നായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞത്. ഇതോടെ പാര്‍ട്ടിയോട് ആലോചിച്ച ശേഷം മറുപടി പറയാമെന്ന് പറഞ്ഞു. പാര്‍ട്ടിയിലെ ഉന്നതനായ നേതാവിനോട് ഇക്കാര്യം പറഞ്ഞു. പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സമുന്നതനായ ആ നേതാവിന്റെ വാക്കുകള്‍ പ്രകാരമാണ് താന്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്തതെന്നും ഖമറുന്നീസ അന്‍വര്‍ വ്യക്തമാക്കി. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് തന്നെ പുറത്താക്കിയ നടപടിയെന്നും ഖമറുന്നീസ ആരോപിക്കുന്നു.












Click it and Unblock the Notifications