മുഖം നോക്കിയല്ല, നയപരിപാടികൾ നോക്കിയാണ് തീരുമാനം; പിള്ളയും മാണിയും സിപിഐക്ക് ഒരുപോല! കാനം പറയുന്നത്!

  • By: അക്ഷയ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: വ്യക്തികളുടെ മുഖം നോക്കിയല്ല, നയപരിപാടികൾ നോക്കിയാണ് മുന്നണികൾ നയം തീരുമാനിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അർ ബാലകൃഷ്ണ പിള്ളയോടും കെഎം മാണിയോടും സിപിഐക്ക് ഒരേ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫില്‍ ചേര്‍ക്കണം എന്ന് ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സാധ്യമല്ല എന്ന് ഞങ്ങള്‍ അറിയിച്ചു. എന്നാല്‍ മുന്നണിയുമായി സഹകരിക്കുന്ന കക്ഷികള്‍ക്ക് ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കിയിരുന്നു ആ രീതിയിലാണ് ബാലകൃഷ്ണപ്പിള്ളയ്ക്ക് മുന്നോക്കക്ഷേമ കോർപ്പറേഷൻ ഡയറക്ടർ സ്ഥാനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു, മാതൃഭൂമി ഓൺലൈനിൽ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

 രണ്ട് കൈയ്യും കൂട്ടി മുട്ടാതെ ശബ്ദമുണ്ടാകില്ല

രണ്ട് കൈയ്യും കൂട്ടി മുട്ടാതെ ശബ്ദമുണ്ടാകില്ല

കണ്ണൂരിൽ രണ്ട് കൈയ്യും കൂട്ടിമുട്ടാതെ ശബ്ദം ഉണ്ടായില്ലെന്നും , സംഘർഷത്തിന്റഎ ഭാഗമാകാൻ സിപിഐ ആഗ്രഹിക്കുന്നില്ലെന്നും കാനം പറഞ്ഞു.

 വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ തടസ്സം നിന്നിട്ടില്ല

വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ തടസ്സം നിന്നിട്ടില്ല

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ സിപിഐ ഒരു തടസ്സവും ഇതുവരെ സൃഷ്ടിച്ചിട്ടില്ലെന്ന് സിപിഐ-സിപിഎം അഭിപ്രായഭിന്നതകളെ വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

 സിപിഐക്ക് കൈയ്യേറ്റ ഭൂമി ഇല്ല

സിപിഐക്ക് കൈയ്യേറ്റ ഭൂമി ഇല്ല

സിപിഐക്ക് മൂന്നാറില്‍ കൈയേറ്റ ഭൂമിയൊന്നുമില്ലെന്നും സിപിഐ ഓഫീസിന് മേല്‍ തങ്ങള്‍ക്കുള്ള അവകാസം സുപ്രീംകോടതി തന്നെ അംഗീകരിച്ചതാണെന്നും കാനം ചൂണ്ടിക്കാട്ടി.

 കുടിയേറ്റക്കാരെ സംരക്ഷിക്കുക

കുടിയേറ്റക്കാരെ സംരക്ഷിക്കുക

മൂന്നാർ വിഷയത്തിൽ അനധികൃത കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുകയും കുടിയേറ്റക്കാരെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐ നിലപാടെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

 എഐഎസ്എഫ് നേതാവ് കേസ് പിൻവലിച്ചതിൽ തനിക്ക് റോളില്ല

എഐഎസ്എഫ് നേതാവ് കേസ് പിൻവലിച്ചതിൽ തനിക്ക് റോളില്ല

ലോ അക്കാദമിയിലെ എഐഎസ്എഫ് നേതാവ് സൂരജ് പ്രിന്‍സിപ്പള്‍ ലക്ഷ്മിക്കെതിരായ പരാതി പിന്‍വലിച്ച സംഭവത്തില്‍ തനിക്ക് റോളിലെന്ന് കാനം വ്യക്തമാക്കി.

 തീർത്തും വ്യക്തിപരം

തീർത്തും വ്യക്തിപരം

ഒരു വ്യക്തിയെന്ന നിലയില്‍ പരാതി നല്‍കാനും പിന്‍വലിക്കാനും സൂരജിന് അവകാശമുണ്ട് അതയാളുടെ വ്യക്തിപരമായ കാര്യമാണ് അവിടെ സിപിഐക്കോ തനിക്കോ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

 നയങ്ങൾക്ക് വിരുദ്ധം

നയങ്ങൾക്ക് വിരുദ്ധം

മുന്നണിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ സിപിഐ എതിര്‍ത്തിട്ടുണ്ട്. മുന്നണി യോഗങ്ങളിൽ കൃത്യമായി അത് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

പർദ്ദ ധരിച്ചെത്തിയ ഹിന്ദു യുവതി കാട്ടിക്കൂട്ടിയത്!കാമുകനെ അന്വേഷിച്ചുവന്ന് പിടിയിലായി,സംഭവം കാസർകോട്.. കൂടുതൽ വായിക്കാം

വിവാഹ വേദിയിലെത്തിയവർ ഒരു നിമിഷം ഞെട്ടിത്തരിച്ചുപോയി; വധു... ഹോ! സമ്മതിക്കണം!! വീഡിയോ! കൂടുതൽ വായിക്കാം

English summary
Kanam Rajendran about R Balakrishna Pillai and KM Mani
Please Wait while comments are loading...