തിയേറ്ററില്‍ രണ്ടു കാഞ്ചനമാലയോ?പ്രേക്ഷകരെ സംശയിപ്പിച്ച് മൊയ്തീനെ കാണാന്‍ എത്തിയത് ആരാണെന്നല്ലേ?
മുക്കം: ഇതെന്താ തിയേറ്ററില്‍ രണ്ടു കാഞ്ചനമാലയോ? സംശയിക്കേണ്ട, ഒന്ന് യഥാര്‍ഥ കാഞ്ചനമാല തന്നെ മറ്റൊന്നു സിനിമയെ വിജയത്തിലേക്കെത്തിച്ച കഥാപാത്രമായ നടി പാര്‍വ്വതിയും. ഇത് ഒരു അപൂര്‍വ്വ കാഴ്ചയായി തോന്നുന്നുണ്ടാമല്ലേ, കാരണം എന്നു നിന്റെ മൊയ്തീന്‍ സിനിമ പ്രഖ്യാപിച്ചതുമുതല്‍ വിവാദങ്ങളായിരുന്നല്ലോ..
സിനിമ ബോക്‌സോഫീസില്‍ വിജയിക്കുമ്പോഴും കാഞ്ചനമാലയും സിനിമാ അണിയറ പ്രവര്‍ത്തകരും തമ്മില്‍ യുദ്ധം തന്നെയായിരുന്നു. ഒടുവിലാതാ കാഞ്ചനമാലയും സിനിമ കാണാന്‍ മുക്കത്തെ തിയേറ്ററില്‍ എത്തി. വിവാദങ്ങള്‍ക്കൊടുവിലാണ് കാഞ്ചനമാല എന്നു നിന്റെ മൊയ്തീന്‍ കാണാന്‍ തിയേറ്ററിലെത്തിയത്. കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണ ചടങ്ങിലും ഇരുവരും ഒരുമിച്ചായിരുന്നു.

രണ്ടു കാഞ്ചനമാലയും അടുത്തടുത്ത്
രണ്ടു കാഞ്ചനമാലയും അടുത്തടുത്തിരുന്നാണ് എന്നു നിന്റെ മൊയ്തീന്‍ സിനിമ കണ്ടത്. മുക്കത്തെ ലിറ്റില്‍ റോസ് തിയേറ്ററില്‍ എത്തിയത്.

വെള്ളിത്തിരയിലെ മൊയ്തീനെ കാണാന്‍
വിവാദങ്ങള്‍ക്കൊടുവില്‍ വെള്ളിത്തിരയിലെ മൊയ്തീനെ കാണാന്‍ കാഞ്ചനമാലയും മുക്കത്തെ തിയേറ്ററില്‍ എത്തി.

സിനിമ കാണാന്നത് നിഷേധിച്ചത്
എന്നു നിന്റെ മൊയ്തീന്‍ സിനിമ കാണാനില്ലെന്ന് കാഞ്ചനമാല നേരത്തെ അറിയിച്ചിരുന്നു.

തീരുമാനം മാറ്റിയത്
സിനിമ ഇറങ്ങി നൂറുദിവസം തികയാന്‍ ഒരുങ്ങുമ്പോഴാണ് വെള്ളിത്തിരയിലെ മൊയ്തീനെ കാണാന്‍ പാര്‍വ്വതിക്കൊപ്പം കാഞ്വനമാലയും തിയേറ്ററില്‍ എത്തുന്നത്.

വിവാദങ്ങള്‍ക്കൊടുവില്‍
സിനിമയുടെ ആരംഭഘട്ടത്തില്‍ തന്നെ കാഞ്ചനമാലയും സിനിമാ അണിയര പ്രവര്‍ത്തകരും തമ്മില്‍ വിവാദങ്ങളായിരുന്നു. ഒടുവിലാണ് സിനിമ കാണാന്‍ കാഞ്ചന മാല എത്തിയത്.

സിനിമ വന്നതിന് ശേഷം
സിനിമ വന്നതിന് ശേഷം ഏറെ മാറ്റങ്ങളുണ്ടായി എല്ലാവരുടെയും സ്‌നേഹം ഏറ്റുവാങ്ങുന്നുവെന്ന് കാഞ്ചനമാല പറയുന്നു.

സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം
ആരാധകരെ കൊണ്ടു സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്ന അവസ്ഥയുണ്ടെന്ന് കാഞ്ചനമാല.

ദു:ഖത്തലാഴ്ത്തിയത്
ഹൃദ്രോഗിയാണ്. മാനസിക സമ്മര്‍ദം പാടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ സിനിമയ്ക്കു വേണ്ടി കേസ് നടത്തേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. സത്യം തന്റെ ഭാഗത്തായിട്ടും പര്യാപ്തമായ തെളിവുകള്‍ നല്‍കാന്‍ സാധിക്കാത്തതില്‍ ദു:ഖമുണ്ട്.

സമുദായ പേരില്‍ അറിയപ്പെടേണ്ടെന്ന്
തന്നെ സമുദായപ്പേരില്‍ അറിയപ്പേടെണ്ടെന്ന് നടി പാര്‍വ്വതി പറഞ്ഞു. തന്നെ പാര്‍വ്വതി എന്നു മാത്രം വിളിക്കുന്നതാണ് ഇഷ്ടമെന്നും നടി.

നല്ല വ്യക്തിയാകുന്നത്
നല്ല കണികകളുള്ള സിനിമകളേ ചെയ്യാറുള്ളൂ, ഇത് ജോലിയായിട്ടല്ല കൂടൂതല്‍ നല്ല വ്യക്തിയാകാനുള്ള അവസരമാണ സിനിമയെന്നും പാര്‍വ്വതി പറയുന്നു.

തലമുറ
വാട്‌സ് ആപ് , ഫേസ്ബുക്ക തലമുറയില്‍ ജനിക്കേണ്ടായിരുന്നുവെന്ന് തോന്നാറുണ്ടെന്ന് പാര്‍വ്വതി.

യഥാര്‍ഥ കാഞ്ചനമാലയെ മറക്കുന്നു
കാഞ്ചനമാല യഥാര്‍ഥത്തിലുള്ള വ്യക്തിയാണെന്ന കാര്യം പലരും മറക്കുന്നുവെന്നും പാര്‍വ്വതി പറയുന്നു.












Click it and Unblock the Notifications