കാഞ്ഞങ്ങാട്ട് ബോട്ട് മുങ്ങി കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

  • Posted By:
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട്: ശക്തമായ തിരമാലയില്‍പെട്ട് ബോട്ട് മുങ്ങി കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല. കടല്‍ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ഇന്ന് തിരച്ചിലും നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കാഞ്ഞങ്ങാട് പുതിയ വളപ്പ് കടപ്പുറത്തെ വിജയന്റെ മകന്‍ സുനിലി(40)നെയാണ് കാണാതായത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോള്‍ കടലിന്റെ ഗതിയില്‍ അല്‍പം മാറ്റം കണ്ടതിനാലാണ് സുനിലും കൂട്ടരും മീനാപ്പീസില്‍ ബോട്ട് അടുപ്പിക്കാന്‍ കഴിയാത്തതിനാല്‍ അഴിത്തലയിലേക്ക് പോയത്.

സദാചാര പോലീസിനെ ന്യായീകരിക്കുന്ന മരപ്പൊട്ടൻ, ഊള.. 'ന്യായീകരണ' പോസ്റ്റിനെ പൊളിച്ചടുക്കി രശ്മി നായർ!!

അഴിത്തലയില്‍ അടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് കൂറ്റന്‍ തിരമാല ബോട്ടിനെ കറക്കിയെറിഞ്ഞത്. തെറിച്ചുവീണ സുനിലും കൂടെയുണ്ടായിരുന്നവരും നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ വിവരമറിഞ്ഞെത്തിയ തീരദേശപൊലീസ് മത്സ്യത്തൊഴിലാളികളായ സുരേശന്‍, ഗിരീശന്‍ എന്നിവരെ രക്ഷപ്പെടുത്തി. സുനില്‍ ഒരു ഭാഗത്തേക്ക് ഒഴുക്കില്‍പെട്ടതിനാല്‍ കണ്ടെത്താനും കഴിഞ്ഞില്ല. തീരത്ത് പൊലീസും റവന്യൂ അധികൃതരും സജ്ജരായിനില്‍ക്കുന്നുണ്ട്.

fisherman

കാലാവസ്ഥ മുന്നറിയിപ്പ് കാരണമാണ് തിരച്ചില്‍ നടത്താന്‍ കഴിയാത്തതെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ. ദാമോദരന്‍ പറഞ്ഞു. അതേസമയം തിരച്ചിലിനായി മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kanhangad; Fishers are missing

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്