കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡ് കുരുതിക്കളമാകുന്നു

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡ് കുരുതിക്കളമാകുന്നു. മൂന്ന് ദിവസത്തിനകം രണ്ട് പിഞ്ചു കുട്ടികളാണ് വാഹനാപകടത്തില്‍ മരിച്ചത്. നിര്‍മ്മാണം തുടങ്ങിയത് മുതല്‍ ഇതുവരെ അമ്പതിലേറെ പേരുടെ ജീവനുകള്‍ റോഡില്‍ പൊലിഞ്ഞു. ജാഗ്രതയില്ലായ്മയും അമിത വേഗതയുമാണ് അപകടത്തിന് കാരണമാകുന്നത്. അപകടം കുറക്കാനുള്ള നടപടികളൊന്നും ഫലം കാണുന്നില്ല. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ സ്പീഡ് ബ്രേക്കറുകള്‍ വെച്ചെങ്കിലും സ്പീഡ് ബ്രേക്കറില്‍ കുടുങ്ങി ജീവന്‍ പൊലിഞ്ഞതോടെ അതും മാറ്റേണ്ടി വന്നു.

നടിയുടെ കേസില്‍ പുതിയ ഗൂഢാലോചന; പള്‍സര്‍ സുനിയും മൊഴിമാറ്റും!! ഏതാണാ സ്ത്രീ
വീതി കൂടിയ രണ്ട് വരിപ്പാതയിലൂടെ വാഹനങ്ങള്‍ ചീറിപ്പായുകയാണ്. മിനുസമുള്ള റോഡില്‍ വാഹനങ്ങളുടെ വേഗത മനസ്സിലാക്കാന്‍ ഓടിക്കുന്നവര്‍ക്കോ റോഡിലുള്ളവര്‍ക്കോ സാധിക്കുന്നില്ല എന്നതാണ് പ്രശ്‌നം. മറ്റു റോഡുകളില്‍ ഓടിച്ചു പോകുന്ന അതേ അളവില്‍ ആക്‌സിലേറ്റര്‍ ചവിട്ടിയാല്‍ അതിന്റെ ഇരട്ടിയോ അതിലധികമോ വേഗത്തിലാണ് കെ.എസ്.ടി.പി റോഡുകളിലൂടെ വാഹനങ്ങള്‍ കുതിക്കുന്നത്. കുലുക്കമില്ലാത്തതിനാല്‍ സ്പീഡോ മീറ്ററില്‍ നോക്കിയാല്‍ മാത്രമെ വേഗത അറിയാന്‍ പറ്റുന്നുള്ളു. വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കുതിച്ചു പായുന്നതിനിടയില്‍ റോഡ് മുറിച്ച് കടക്കാന്‍ പോലും പത്തോ പതിനഞ്ചോ മിനിട്ട് കാത്തിരിക്കേണ്ടി വരുന്നു.

kasarcode

ഒരു വര്‍ഷം മുമ്പ് കാര്‍ മരത്തിലിടിച്ച് അഞ്ച് ജീവനുകള്‍ പൊലിഞ്ഞതും ഇതേ റോഡിലാണ്. ബൈക്കുകള്‍ കൂട്ടിയിടിച്ചും കാര്‍ ബൈക്കിലിടിച്ചും ഇവിടെ അപകടമരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാഹനങ്ങള്‍ മറികടക്കുന്നതിനിടെയാണ് ചില അപകടങ്ങള്‍ സംഭവിക്കുന്നത്. നിയമം പാലിക്കാതെയും ജാഗ്രതയില്ലാതെയുമുള്ള ഓട്ടം ഇനിയും അപകടത്തിന് വഴി വെച്ചേക്കാം. അമിത വേഗത്തിലും വളഞ്ഞും പുളഞ്ഞും ഓടുന്ന വാഹനങ്ങളെ കണ്ടെത്തി പിഴ ചുമത്താന്‍ പൊലീസ് തയ്യാറാകണം. കൂടാതെ കാഞ്ഞങ്ങാടിനും കാസര്‍കോടിനുമിടയില്‍ കെ.എസ്.ടി.പി റോഡില്‍ പൊലീസ് പിക്കറ്റ് പോസ്റ്റുകളും ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
English summary
kanhangad- kasargod KSTP road had become a danger zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X