കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി; സത്യാഗ്രഹം മെയ് 10നു ആയിരം ദിവസം തികയുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വടക്കേ വയനാട്ടിലെ കാഞ്ഞിരങ്ങാട് വില്ലേജില്‍ വനം വകുപ്പ് അന്യായമായി കൈവശപ്പെടുത്തിയ 12 ഏക്കര്‍ കൃഷിഭൂമി തിരികെ കിട്ടുന്നതിനായി കാഞ്ഞിരത്തിനാല്‍ പരേതരായ ജോര്‍ജ്-ഏലിക്കുട്ടി ദമ്പതികളുടെ മകള്‍ ട്രീസയുടെ ഭര്‍ത്താവ് തൊട്ടില്‍പ്പാലം കട്ടക്കയം ജയിംസ് വയനാട് കളക്ടറേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം മെയ് 10നു ആയിരം ദിവസം തികയുന്നു. 2015 ഓഗസ്റ്റ് 15നായിരുന്നു സമരത്തിനു തുടക്കം.

കാഞ്ഞിരങ്ങാട് വില്ലേജില്‍ വനം വകുപ്പ് പിടിച്ചെടുത്തത് കാഞ്ഞിരത്തിനാല്‍ കുടുംബം 1967ല്‍ വിലയ്ക്കുവാങ്ങിയ കൃഷിഭൂമിയാണെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു നീതി വൈകുന്നതിനെതിരെ ബഹുജന പ്രക്ഷോഭവും ശക്തിപ്രാപിക്കുകയാണ്. കാഞ്ഞിരത്തിനാല്‍ ഭൂമിപ്രശ്നത്തില്‍ സമൂഹമനഃസാക്ഷി ഉണര്‍ത്തുന്നതിനു സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ വാഹനപ്രാചാരണജാഥ നടന്നുവരികയാണ്. വൈത്തിരി, മാനന്തവാടി താലൂക്കൂകളില്‍ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ ഇന്ന് ബത്തേരി താലൂക്കിലെ പര്യടനത്തോടെ സമാപിക്കും.

 kanjirathinal

മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂരില്‍ രാവിലെ ഒമ്പതിനാണ് ഇന്നത്തെ ജാഥാപര്യടനത്തിനു തുടക്കം. വൈകുന്നേരം ബത്തേരി സ്വതന്ത്രമൈതാനിയിലാണ് സമാപനം. കാഞ്ഞിരത്തിനാല്‍ കുടുംബാംഗത്തിന്റെ സത്യഗ്രഹം ആയിരം ദിവസം തികയുന്ന ദിവസം ഉച്ചയോടെ കളക്ടറേറ്റ് പടിക്കല്‍ എത്തുന്ന വിധത്തില്‍ സമരസഹായ സമിതി ജനകീയ മാര്‍ച്ചും ആസൂത്രണം ചെയ്തിട്ടുണ്ട്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അവകാശപ്പെട്ട ഭൂമിയില്‍നിന്നു മെയ് എട്ടിനു രാവിലെ ഒമ്പതിനാണ് ജനകീയമാര്‍ച്ചിനു തുടക്കം. അന്നു വൈകുന്നേരം മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സമാപിക്കും.

പിറ്റേന്നു രാവിലെ മാനന്തവാടിയില്‍ ആരംഭിക്കുന്ന മാര്‍ച്ച് വൈകുന്നേരം കമ്പളക്കാട് ടൗണില്‍ സമാപിക്കും. 10നു രാവിലെ 11നാണ് കമ്പളക്കാടുനിന്നു കളക്ടറേറ്റ് പടിക്കലേക്ക് മാര്‍ച്ച്. അന്ന് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലുണ്ട്. ജനകീയമാര്‍ച്ചിനു ഇന്‍ഫാം, ഹരിതസേന, ഫാര്‍മേസ് റിലീഫ് ഫോറം, ആം ആദ്മി പാര്‍ട്ടി, കെസിവൈഎം, എംസിവൈഎം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചതായി സമരസഹായ സമിതി കണ്‍വീനര്‍ പി.പി. ഷൈജല്‍ പറഞ്ഞു. മാര്‍ച്ചില്‍ സമരസഹായസമിതി കണ്‍വീനര്‍ക്കു പുറമേ ചെയര്‍മാന്‍ സുരേഷ്ബാബു, വൈസ് ചെയര്‍മാന്‍മാരായ ജോസഫ് വളവനാല്‍, ബോസ് വട്ടമറ്റം, ട്രഷറര്‍ പി.ടി. പ്രേമാനന്ദന്‍ എന്നിവരടക്കം 50 സ്ഥിരാംഗങ്ങള്‍ ഉണ്ടാകും. മെയ് 10നു കമ്പളക്കാട് ആരംഭിക്കുന്ന മാര്‍ച്ചില്‍ അയ്യായിരത്തില്‍പ്പരം ആളുകള്‍ അണിനിരക്കും.

English summary
Kanjirathinal land issue; sathyagraha will begins on may 10 th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X