തിരുവനന്തപുരം കണ്ണമ്മൂല സുനിൽ ബാബു വധക്കേസ്: 8 പ്രതികൾ കുറ്റക്കാരെന്ന് കോടതി

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: കണ്ണമ്മൂല സ്വദേശിയായ സുനിൽബാബുവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ 8 പ്രതികൾ കുറ്റക്കാരാണെന്ന്തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി . ഈ മാസം 18 നാണ് ശിക്ഷാവിധി.കേസിൽ ഒരാളെ വെറുതെ വിട്ടു.കൊലക്കുറ്റം, കുറ്രകരമായ ഗൂഢാലോചന, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്രങ്ങളാണ് പ്രതികൾക്കെതിരെ കോടതി കണ്ടെത്തിയത്.

sunilbabu

കണ്ണമ്മൂല പുത്തൻപാലം തോട്ടു വരമ്പിൽ വീട്ടിൽ രാജൻ എന്ന സിജിത്ത്,പുത്തൻ പാലം കുളവരമ്പ് വീട്ടിൽ ഗാബ്രി അരുൺ എന്ന അരുൺ, കുളവരമ്പ് വീട്ടിൽ കിച്ച വിനീത് എന്ന വിനീത്,തോട്ടുവരമ്പ് വീട്ടിൽ മാലി അനീഷ് എന്ന അനീഷ്,ചെന്നിലോട് കുന്നും പുറത്ത് വീട്ടിൽ കാരി ബിനു എന്ന ബിനുരാജ്,പുത്തൻ പാലം സജു,ചെന്നിലോട് കല്ലറ വീട്ടിൽ സജി,പുത്തൻ പാലം കുളവരമ്പ് വീട്ടിൽ സുരേഷ് എന്നിവരാണ് കേസിലെ പ്രതികൾ.


കൊല്ലപ്പെട്ട സുനിൽ ബാബു ഗുണ്ടാ നേതാവ് ഡിനി ബാബുവിന്റെ സഹോദരനാണ് .മറ്രൊരു ഗുണ്ടാ നേതാവ് പുത്തൻ പാലം രാജേഷിന്റെ സംഘാംഗമായിരുന്ന ഡിനി ഇയാളുമായി തെറ്രിപ്പിരിഞ്ഞ് പുതിയ സംഘം ഉണ്ടാക്കുകയും ഇരു വിഭാഗവും പരസ്പരം ഏറ്രുമുട്ടുകയും ചെയ്തു വന്നു.കൊല്ലപ്പെട്ട സുനിൽ ബാബുവിന് പുത്തൻ പാലം രാജേഷുമായും ഗാബ്രി അരുണുമായും സിജിത്തുമായും കടുത്ത വിരോധം ഉണ്ടായിരുന്നതായി സുനിൽ ബാബുവിന്റെ അച്ഛൻ തന്നെ കോടതിയിൽ മൊഴി നൽകിയിരുന്നു. 2015 ഡിസംബർ 13 നാണ് കണ്ണമ്മൂല ജംങ്ഷനിൽ വച്ച് സുനിൽ ബാബു ആക്രമിക്കപ്പെട്ടത് .

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kannamula sunil babu murder; 8 are culprit says court

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്