വിഎസിന് വയസ്സായില്ലേ; എന്തും പറയാം... അതൊന്നും കാര്യമാക്കേണ്ടതില്ല, കണ്ണന്താനത്തിന്റെ 'കൊട്ട്'

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തുപുരം: സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയ്ക്ക് മറുപിടിയുമായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. തനിക്ക് രാഷ്ട്രീയ അപചയം സംഭവിച്ചെന്ന് വിമര്‍ശിച്ചതിനാണ് വിഎസ് അച്ചുതാനന്ദന് കണ്ണന്താനത്തിന്റെ മറുപടി. എന്തും പറയാനുളള സ്വാതന്ത്ര്യമുണ്ടെന്നാണ് വിഎസ് കരുതുന്നത് ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്നതില്‍ ഏറ്റവും വലിയ അപചയമാണ് കണ്ണന്താനത്തിന്റെതെന്നും വിഎസ് പറഞ്ഞിരുന്നു. കണ്ണന്താനത്തിന്റെ മന്ത്രിപദവിയില്‍ അഭിനന്ദിക്കാന്‍ ഒന്നുമില്ലെന്നും, അദ്ദേഹത്തിന് രാഷ്ട്രീയ ജീര്‍ണത സംഭവിച്ചെന്നുമായിരുന്നു വിഎസിന്റെ വിമര്‍ശനം. മന്ത്രിസ്ഥാനത്തില്‍ കണ്ണന്താനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായിയെ തളളി കൊണ്ടായിരുന്നു വിഎസിന്റെ പ്രസ്താവന.

ജാഗ്രത പുലർത്തണം

ജാഗ്രത പുലർത്തണം

കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനലബ്ധിയില്‍ അഭിനന്ദിക്കത്തക്കതായി ഒന്നുമില്ലെന്ന് വിഎസ് പറഞ്ഞിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഎം കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന സന്ദേശമാണ് വിഎസ് നൽകിയത്.

ഏറ്റവും വലിയ അപചയം

ഏറ്റവും വലിയ അപചയം

ഒരു ഇടതുപക്ഷ സഹയാത്രികനു സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് വിഎസ് കുറ്റപ്പെടുത്തിയിരുന്നു.

ഫാസിസം നടപ്പാക്കുന്ന ചാലകശക്തി

ഫാസിസം നടപ്പാക്കുന്ന ചാലകശക്തി

രാജ്യത്ത് ഫാസിസം നടപ്പാക്കുന്നവരുടെ ചാലകശക്തിയായും ചട്ടുകമായും ഒരു ഇടത് സഹയാത്രികന് മാറാന്‍ കഴിയില്ലെന്നും വിഎസ് കുറ്റപ്പെടുത്തിയിരുന്നു.

എല്ലാം സ്ഥാനലബ്ധിക്ക് വേണ്ടി

എല്ലാം സ്ഥാനലബ്ധിക്ക് വേണ്ടി

വ്യക്തിപരമായ സ്ഥാനലബ്ധിയെക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവുമെന്ന് തിരിച്ചറിയേണ്ട സമയത്താണ് അല്‍ഫോണ്‍സ് ഫാസിസ്റ്റ് കൂടാരത്തിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Alphons Kannanthanam's replies to VS Achuthananthan
Please Wait while comments are loading...