കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍; വിമതനൈ ഇടതുപക്ഷത്ത് എത്തിക്കാന്‍ ശ്രമം തുടങ്ങി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ തുല്യത പാലിച്ചതോടെ ഭരണം പിടിക്കാന്‍ ഇരുമുന്നണികളും രംഗത്ത്. യുഡിഎഫും എല്‍ഡിഎഫും 27 സീറ്റുകള്‍ പിടിച്ചപ്പോള്‍ ഏക വിമതനായ പി കെ രാഗേഷിന്റെ പിന്തുണയോടെ കോര്‍പ്പറേഷന്റെ ആദ്യഭരണം പിടിക്കാന്‍ ഇരുകൂട്ടരും ശ്രമം തുടങ്ങി.

കണ്ണൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നാണ് വിമതന്‍ പി കെ രാഗേഷ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ഉപാധി മുന്നോട്ടുവെച്ചതോടെ കോണ്‍ഗ്രസ് കുഴപ്പത്തിലായിരിക്കുകയാണ്. മാത്രമല്ല, വിമതന്മാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അറിയിച്ച വി എം സുധീരന്‍ പിന്തുണ നല്‍കാന്‍ നേരിട്ട് ആവശ്യപ്പെടണമെന്നും രാഗേഷ് അറിയിച്ചിട്ടുണ്ട്.

vote

എന്നാല്‍, വിമതന്റെ വിലപേശല്‍ നടക്കില്ലെന്നാണ് കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യനേതാവ് കെ സുധാകരന്‍ അറിയിച്ചിരിക്കുന്നത്. വിമതന്മാര്‍ ജയിച്ചുവന്നാല്‍ തിരിച്ചെടുക്കില്ലെന്ന വി എം സുധീരന്റെ പ്രസ്താവനയും കോണ്‍ഗ്രസിന് വിനയായിരിക്കുകയാണ്. അതിനിടയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി രാഗേഷിന്റെ പിന്തുണ സ്വീകരിക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

രാഗേഷിന് മാന്യമായ സ്ഥാനം നല്‍കി കോര്‍പ്പറേഷന്‍ ഭരിക്കാനുള്ള തയ്യാറെടുപ്പ് സിപിഎം തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സിപിഎം വ്യക്തമാക്കുകയും ചെയ്തു. അതിനിടെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

English summary
kannur corporation mayor election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X