കണ്ണൂര്‍ കൊലപാതകം; സിപിഎമ്മിനെതിരെ കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: കലോത്സവത്തിനിടെ കണ്ണൂരില്‍ കൊലപാതകം നടന്നതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത്തരം കൊലപാതകങ്ങള്‍ പൊതുസമൂഹത്തിന് അപമാനമാണെന്നും ദൗര്‍ഭാഗ്യകരമായ സംഭവമാണ് കണ്ണൂരില്‍ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെയും സിപിഎമ്മിന്റെ രാഷ്ട്രീയ കൊലപാതകങ്ങളെ കാനം വിമര്‍ശിച്ചിരുന്നു.
സി.പി.എമ്മിനും ബി.ജെ.പിക്കും കൊലപാതകത്തില്‍ ഉത്തരവാദിത്വമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണം. ഇടതുപക്ഷത്തിന് അനുയോജ്യമായ പ്രവര്‍ത്തിയല്ല കണ്ണൂരില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവാരാവകാശത്തിന് വിടുന്ന കാര്യത്തിലും കാനം എതിരഭിപ്രായം പ്രകടിപ്പിച്ചു.

വിവരാവകാശ നിയമം സംരക്ഷിക്കാനുള്ള ബാധ്യത എല്ലാ സര്‍ക്കാരുകളെയും പോലെ എല്‍.ഡി.എഫിനുണ്ട്. ഇപ്പോഴത്തെ നിലപാട് ശരിയല്ല. നിയമം
അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെപ്പോലെ സംസാരിക്കുന്നതും അംഗീകരിക്കന്‍ കഴിയില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശത്തിന് വിടണമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.












Click it and Unblock the Notifications