Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം ഉത്തരം പറയണം.. പകല്‍ ഡിവൈഎഫ്‌ഐ, രാത്രി എന്‍ഡിഎഫ്.. കണ്ണൂരിലെ ചെറുപ്പക്കാര്‍ ഇങ്ങനെയാണോ?

സി പി എമ്മിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍.

സംസ്ഥാനം ഭരിക്കുന്ന സി പി എമ്മിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. പകല്‍ ഡി വൈ എഫ് ഐ ആയി നടക്കുകയും രാത്രി എന്‍ ഡി എഫുകാരാകുകയും ചെയ്യുന്ന ആയിരക്കണക്കിന് ചെറുപ്പക്കാര്‍ കണ്ണൂരില്‍ ഉണ്ടെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്.

Read Also: മിണ്ടരുത് നാ@#$^% മോനേ... എജ്ജാതി തെറിയാണ് സുധീരാ.. ആദര്‍ശധീരന്റെ തെറി കേട്ട് പിസി ജോര്‍ജ്ജ് പോലും ഞെട്ടിക്കാണും!

ആര്‍ എസ് എസിനെ വര്‍ഗശത്രുക്കളായി കാണുന്ന സി പി എം പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. ഇവിടെ പോലീസിനോ മാധ്യമപ്രവര്‍ത്തകര്‍ക്കോ കടന്നുചെല്ലാന്‍ പോലും പറ്റില്ല. ഇവിടെ തീവ്രവാദികള്‍ സൈ്വര്യവിഹാരം നടത്തുകയാണ്. ഇതിന് സി പി എം സമീപഭാവിയില്‍ തന്നെ വലിയ വില കൊടുക്കേണ്ടി വരും - സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഗൂഡാലോചന നടന്നത് കണ്ണൂരില്‍

ഗൂഡാലോചന നടന്നത് കണ്ണൂരില്‍

ബെംഗളൂരുവിലെ ആര്‍ എസ് എസ് നേതാവ് രുദ്രേഷിന്രെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ പരിശീലനവും ആസൂത്രണവും നടത്തിയത് കണ്ണൂരിലാണെന്ന വാര്‍ത്ത അദ്ഭുതം ഉളവാക്കുന്നില്ല. കഴിഞ്ഞ കുറച്ചുകാലമായി രാജ്യാന്തരബന്ധമുള്ള തീവ്രവാദസംഘങ്ങള്‍ ഒളിത്താവളവളമായി തെരഞ്ഞെടുത്തിരിക്കുന്നത് കണ്ണൂരിനെയാണ്. അതിന് രണ്ടു കാരണങ്ങളാണുള്ളത്. - കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇതാണ് ആ കാരണങ്ങള്‍

ഇതാണ് ആ കാരണങ്ങള്‍

മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കോ പോലീസിനോ മാധ്യമപ്രവര്‍ത്തകര്‍ക്കോ സ്വതന്ത്രമായി കടന്നു ചെല്ലാന്‍ കഴിയാത്ത നൂറുകണക്കിന് പാര്‍ട്ടി ഗ്രാമങ്ങള്‍ കണ്ണൂരിലുണ്ട്. മാത്രമല്ല അവിടെയെല്ലാം ആര്‍ എസ് എസിനെയാണ് പാര്‍ട്ടിക്കാര്‍ വര്‍ഗ്ഗശത്രുക്കളായി കാണുന്നത്. തീവ്രവാദികള്‍ക്ക് ഇതുവഴി സൈ്വര്യവിഹാരം നടത്താന്‍ കഴിയുന്നു.

എന്തിനാണ് ഇത്

എന്തിനാണ് ഇത്

ആര്‍ എസ് എസിനെതിരെ തീവ്രവാദികള്‍ നടത്തുന്ന പ്രചാരണം തന്നെയാണ് ജയരാജനും കൂട്ടരും നടത്തുന്നത്. തികച്ചും വസ്തുതാവിരുദ്ധവും വിഷലിപ്തവുമായ വിദ്വേഷ പ്രചാരണം. ഇതുവഴി മുസ്ലീം സമുദായത്തില്‍ സംശയവും ഭയവും ജനിപ്പിക്കുന്നു. ഇത് തീവ്രവാദത്തിന് അനുകൂലമായ കാലാവസ്ഥ സൃഷ്ടിക്കപ്പെടുകയും കൂടുതല്‍ ചെറുപ്പക്കാരെ അതിലേക്ക് ആകര്‍ഷിക്കുകയും ചെയുന്നു.

പകല്‍ ഡിഫി രാത്രി എന്‍ഡിഎഫ്

പകല്‍ ഡിഫി രാത്രി എന്‍ഡിഎഫ്

പകല്‍ ഡി വൈ എഫ് ഐയും രാത്രി എന്‍ ഡി എഫുമായി മാറുന്ന ആയിരക്കണക്കിനു ചെറുപ്പക്കാര്‍ ഇന്നു കണ്ണൂരിലുണ്ട്. തല്‍ക്കാലം സി. പി. എമ്മിനു നേട്ടമുണ്ടാവുമെങ്കിലും അവസാനം അവരും ഇതിനു കനത്ത വില നല്‍കേണ്ടി വരും. ഭീകരവാദം മാനവരാശിയുടെ പൊതുശത്രുവാണെന്ന് ജയരാജനും കൂട്ടര്‍ക്കും ഒരിക്കല്‍ ബോധ്യമാവും. അപ്പോഴേക്കും നാട് കനത്ത വില നല്‍കേണ്ടിവരും.

ആരെന്ത് പറഞ്ഞാലും പ്രശ്‌നമില്ല

ആരെന്ത് പറഞ്ഞാലും പ്രശ്‌നമില്ല

അടിക്കുറുപ്പ്- എന്റെ പോസ്റ്റുകള്‍ക്കു താഴെ സ്ഥിരമായി അസഭ്യം പറയാന്‍ വരുന്ന സുഹ്രുത്തുക്കളെ ഞാന്‍ ഗൗനിക്കുന്നില്ല - ഇങ്ങനെയാണ് കെ സുരേന്ദ്രന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. കെ സുരേന്ദ്രന്റെ പോസ്റ്റുകള്‍ക്ക് താഴെ നടക്കുന്ന കമന്റുകള്‍ ഗൗനിക്കുന്നില്ല എന്ന് കെ സുരേന്ദ്രന്‍ ഒരു മുഴം നീട്ടിയെറിഞ്ഞതാകാം. കെ സുരേന്ദ്രന്റെ പോസ്റ്റിനോട് വിയോജിച്ചും അനുകൂലിച്ചും കമന്റുകള്‍ ഇഷ്ടം പോലെ ഉണ്ട്. ഇതാ അതില്‍ ചിലത്.

കെ സുരേന്ദ്രന് ലജ്ജയില്ലേ

കെ സുരേന്ദ്രന് ലജ്ജയില്ലേ

ലജ്ജയില്ലെ നിങ്ങള്‍ക്കിത് പറയാന്‍ കണ്ണൂര്‍ എന്താ ഇന്ത്യയിലല്ലെ. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് പോലും കടന്ന് ചെല്ലാന്‍ പറ്റില്ലാന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കൊക്കെ ഈ പണി മതിയാക്കി പോയ്ക്കൂടെ - കെ സുരേന്ദ്രന്റെ പോസ്റ്റിന് കീഴിലെ ഒരു കമന്റ്.

കണ്ണൂര്‍ കേന്ദ്രം ശ്രദ്ധിക്കണം

കണ്ണൂര്‍ കേന്ദ്രം ശ്രദ്ധിക്കണം

സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശ്രീ. പി. ജയരാജനോട് മാദ്ധ്യമപ്രവര്‍ത്തകന്‍ അല്‍ ഉമ്മ എന്ന് ചോദിച്ചപ്പോള്‍ മറുപടി ആര്‍.എസ്.എസ്. എന്ന്. ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പേരു പറയാന്‍ പോലും സി.പി.എം. നേതാവിനു പേടി. കേരളത്തിലെ സ്ഥിതി മുമ്പെങ്ങുമില്ലാത്തവിധം ഭയാനകമാണ്. ഇടതു തീവ്രവാദവും ഇസ്ലാമിക തീവ്രവാദവും കൈകോര്‍ക്കുന്ന അതീവ അപകടകരമായ അവസ്ഥ. കണ്ണൂരില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിഞ്ഞേ തീരൂ.

ഗുണ്ടകള്‍ തന്നെ ഭരിക്കുന്നു

ഗുണ്ടകള്‍ തന്നെ ഭരിക്കുന്നു

ഗുണ്ടകളുമായുള്ള ഉന്നത ബന്ധങ്ങള്‍ പുറത്തു വരുമെന്ന പേടിയില്‍ സിപിഎം നേതൃത്വം. അതിപ്പോള്‍ ഗുണ്ടകള്‍ തന്നെ നാട് ഭരിക്കുമ്പോള്‍ എന്ത് പുറത്ത് വരാനാ.. വരട്ടെ ബാംഗ്ലൂര്‍ പോലീസ് അല്ലെങ്കില്‍ തമിഴ് നാട് പോലീസുകാര്‍ വല്ലതും വിചാരിച്ചാലേ പ്രബുദ്ധ കേരളം ഇനി രക്ഷപ്പെടൂ...

പാര്‍ട്ടി നല്‍കിയ കോണ്‍ഫിഡന്‍സ് ആണോ

പാര്‍ട്ടി നല്‍കിയ കോണ്‍ഫിഡന്‍സ് ആണോ

കാറ്റുപോലും കടന്നു വരുന്നത് ഈങ്കുലാബ് വിളിച്ചിട്ടാണെന്ന് പറയപ്പെടുന്ന പാര്‍ട്ടി ഗ്രാമങ്ങളില്‍ തീവ്രവാദി ക്യാമ്പുകള്‍ സംഘടിപ്പിച്ചുവെങ്കില്‍ പകല്‍ സഖാവും രാത്രി സുടാപ്പിയുമാകാനുള്ള മൗനാനുവാദം പാര്‍ട്ടി നല്‍കിയതിന്റെ പേരിലുള്ള കോണ്‍ഫിഡന്‍സിന്റെ പേരിലല്ലേ? 'കേരളം തീവ്രവാദത്തിന്റെ നേഴ്‌സറിയല്ല .... യൂണിവേഴ്‌സിറ്റിയാണ്....' എന്ന് പണ്ട് പറഞ്ഞപ്പോള്‍ ആ പറഞ്ഞവര്‍ വര്‍ഗ്ഗിയ വാദികള്‍ എന്ന് മുദ്രകുത്തിയവരെ സൂക്ഷിക്കുക!'

കേരളത്തിന്റെ അവസ്ഥ ഭീകരമോ

കേരളത്തിന്റെ അവസ്ഥ ഭീകരമോ

ഭീകരമാണ് അവസ്ഥ, കര്‍ണാടകം, തമിഴ് നാട്, തെലുങ്കാന ഇവയെല്ലാം ജിഹാദി തീവ്രവാദികളുടെ പറുദീസയായി മാറിയിരിക്കുന്നു, ഇതെല്ലാം ഏകോപിപ്പിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടും, അല്‍-ഉമ്മ, കര്‍ണാടക ഡിഗ്‌നിറ്റി ഫോറം, തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം തുടങ്ങിയ സംഘടനകള്‍ എല്ലാം പോപ്പുലര്‍ ഫ്രണ്ടിന്റെ കുടകീഴില്‍ ആണ്, ഇതെല്ലാം നിയന്ത്രിക്കുന്നത് കോഴിക്കോടും, മലപ്പുറത്തും, കണ്ണൂരും, കാസര്‍ഗോഡും വെച്ചാണ്. ടിപ്പു ജയന്തി ആഘോഷവേളയില്‍ നമുക്ക് ഇവരുടെ വിശ്വരൂപം കാണാം

വാളെടുക്കുന്നവന്‍ വാളാല്‍...

വാളെടുക്കുന്നവന്‍ വാളാല്‍...

ഇവിടെ ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നത് അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന പട്ടാളക്കാരെ സഹായിക്കാനൊന്നുമല്ലല്ലോ ...അവരുടെ പ്രഖ്യാപിതശത്രുക്കളായ മതന്യൂനപക്ഷങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും ഇല്ലാതാക്കാനല്ലേ... ആര്‍ എസ് എസ് സംഘടിക്കുമ്പോള്‍ മറുവശത്തും ശക്തിയാര്‍ജ്ജിക്കുന്നു.. ഈ വര്‍ഗീയപരിഷകളെല്ലാം നാടിനാപത്തെന്നുപറഞ്ഞ ഞങ്ങളെ ജനം അംഗീകരിച്ചതു ഈനാടിന് മതനിരപേക്ഷതയുടെ മനസുള്ളതുകൊണ്ടാണ് സുരേന്ദ്രാ ..

ആരാണീ പൊതുശത്രു

ആരാണീ പൊതുശത്രു

ഹിന്ദു എന്ന് കേള്‍ക്കുമ്പോഴേ സഖാക്കള്‍ക്ക് അലര്‍ജിയാണ്.... അവരെ എതിര്‍ത്താല്‍ ഹിന്ദു ആണെങ്കില്‍ അവനെ വര്‍ഗീയവാദി, ഹിന്ദുത്വവാദി ആയി ചിത്രീകരിക്കും. അവര്‍ പറയുമ്പോഴും അങ്ങനെയാണ് മുസ്ലീം, ക്രിസ്ത്യന്‍ പിന്നെ കമ്മ്യൂണിസ്റ്റുകള്‍... ഒന്നാലോചിച്ചാല്‍ പ്രസംഗത്തില്‍ എല്ലാം സഖാക്കള്‍ അയാലും എസ ഡി പി ഐ അയാളും.. ജമ അതെ ഇസ്ലാമി ആയാലും ഒരേ പ്രയോഗങ്ങള്‍, വാക്കുകള്‍.....ഇവര്‍ക്കെല്ലാം ഒരു പൊതു ശത്രു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+