ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നത് അവര്‍ തന്നെ!! 3 പേര്‍ വലയില്‍, അവരുടേത് പ്രതികാരം!!

  • Written By:
Subscribe to Oneindia Malayalam

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ പോലീസ് പിടികൂടി. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി പോലീസ് നടത്തിയ തിരച്ചിലിലാണ് മുഖ്യപ്രതിയടക്കം മൂന്നു പേര്‍ പോലീസിന്റെ വലയിലായത്.

മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ചു, സംഭവത്തിന് പിന്നില്‍ മുസ്ലീം ലീഗ്

ഏഴു പേര്‍ ?

കൊലപാതക സംഘത്തില്‍ ഏഴു പേര്‍ ഉണ്ടായിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇവരില്‍ നാലു പേര്‍ക്കാണ് കൊലയുമായി നേരിട്ടു പങ്കുള്ളത്. മറ്റുള്ളവര്‍ ഗൂഡാലോചനയില്‍ പങ്കാളിയാണെന്നാണ് പോലീസ് പറയുന്നത്.

മുഖ്യപ്രതി

റിനീഷാണ് കേസിലെ മുഖ്യപ്രതി. ഇയാളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

അയാളുമായി ബന്ധം

നേരത്തേ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധനരാജനുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു അറസ്റ്റിലായ റിനീഷ്. ധനരാജന്റെ കൊലയ്ക്കു പകരം ചോദിച്ചതാണ് റിനീഷും സംഘവുമെന്നു പോലീസ് പറയുന്നു.

വാഹനം പിടിച്ചെടുത്തു

കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഞായറാഴ്ച രാവിലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊലപാതക സംഘത്തില്‍ ഏഴു പേര്‍ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

കാറുടമ കസ്റ്റഡിയില്‍

കാറുടമയെയും മറ്റൊരാളെയും പോലീസ് ഞായറാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്. കേസിലെ മുഴുവന്‍ പ്രതികളും പയ്യന്നൂര്‍ സ്വദേശികളാണ്.

കൊല നടന്നത് വെള്ളിയാഴ്ച

വെള്ളിയാഴ്ച വൈകീട്ടാണ് ആര്‍എസ്എസ് കാര്യവാഹക് ആയ കക്കംപാറ സ്വദേശി ചൂരക്കാട് ബിജു കൊല്ലപ്പെട്ടത്. പയ്യന്നൂരിനടുത്തു പാലക്കോട് പാലത്തിനു മുകളില്‍ വച്ചാണ് വാഹത്തിലെത്തിയ സംഘം ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ലോറി ഡ്രൈവര്‍

കസ്റ്റഡിയിലായ കേസിലെ മുഖ്യപ്രതി റിനീഷ് ലോറി ഡ്രൈവറുമാണ്. സിപിഎം പ്രവര്‍ത്തകനായ ഇയാള്‍ പത്തോളം കേസുകളില്‍ പ്രതിയുമാണെന്നു പോലീസ് അറിയിച്ചു.

English summary
Kannur murder: 3 in police custody
Please Wait while comments are loading...